മഴക്കാല രോഗങ്ങളെ പടി കടത്താന്‍ പ്രതിജ്ഞയടുത്തു

മഴക്കാല രോഗങ്ങളെ പടി കടത്താന്‍ പ്രതിജ്ഞയടുത്തു

കോട്ടപ്പാറ: നാടാകെ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളെ തങ്ങളുടെ ഗ്രാമത്തിലേക്ക് കയറ്റില്ലെന്ന പ്രതിജ്ഞയെടുത്ത്  മടിക്കൈ ഗ്രാമത്തിലെ ഒന്നാം വാര്‍ഡ്. നാടും നാട്ടാരുമൊന്നാകെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ അത് ജനകീയ മുന്നേറ്റമായിമാറി .വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഒരൊറ്റ മനസ്സോടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു പരിധി വരെ പകര്‍ച്ച വ്യാധികളെപ്രതിരോധിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഒന്നാം വാര്‍ഡിന്റെ ആരോഗ്യ ശുചിത്വ സമിതി പ്രവര്‍ത്തകര്‍. കോട്ടപ്പാറ സ്‌ക്കൂളില്‍ […]

പനിമരണം: കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷ നേതാവ്

പനിമരണം: കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പനി മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു. പനി നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണ്. പനി പടരുന്നതിനുള്ള ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ എത്രയും പെട്ടന്ന് ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല: അറിയണം നേഴ്‌സ്മാരുടെ കഥ

ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല: അറിയണം നേഴ്‌സ്മാരുടെ കഥ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടില്ല. എന്നിട്ടും അര്‍ഹിക്കുന്ന ശമ്പളം കിട്ടാതെ നിവൃത്തി കെട്ടാണ് സമരത്തിനിറങ്ങിയതെന്ന് നഴ്‌സുമാര്‍. ഒരുപാട് പ്രതീക്ഷയോടെ ജോലി തെരഞ്ഞെടുത്തിട്ടും പരിഹാസം മാത്രമാണ് കിട്ടുന്നതെന്ന് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയ നഴ്‌സുമാരുടെ പ്രതിനിധി ശ്രുതി പറഞ്ഞു. കുറഞ്ഞ വേതനം പുനര്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില് അനിശ്ചിതകാല സമരം തുടങ്ങിയത്. ഇവിടെ സമരം ചെയ്യുന്ന ആര്‍ക്കും തൃപ്തികരമായ […]

കാലവര്‍ഷം കടുത്തതോടെ സര്‍വ്വത്ര പനിമയം

കാലവര്‍ഷം കടുത്തതോടെ സര്‍വ്വത്ര പനിമയം

തിരുവനന്തപുരം: പനി ബാധിച്ച് ഇന്നലെ മാത്രം സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 1,36,250 പേര്‍ ചികിത്സ തേടി. തിരുവനന്തപുരത്ത് രണ്ട് പേരും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും പനിബാധിച്ച് മരിച്ചു. 118 പേര്‍ക്ക് ഡെങ്കിപ്പനിയും 78 പേര്‍ക്ക് എച്ച് 1 എന്‍ 1 പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 650 പേര്‍ക്ക് ഡെങ്കിപനിയും 14 പേര്‍ക്ക് എലിപ്പനിയും 77 പേര്‍ക്ക് എച്ച് 1 എന്‍ 1 പനിയും സംശയാസ്പദമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 2,728 […]

ലഹരിവിരുദ്ധ പോരാട്ടത്തില്‍ എല്ലാ പേരും പങ്കുചേരണം: ഗവര്‍ണര്‍

ലഹരിവിരുദ്ധ പോരാട്ടത്തില്‍ എല്ലാ പേരും പങ്കുചേരണം: ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പേരാട്ടത്തില്‍ എല്ലാപേരും പങ്കുചേരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി നര്‍ക്കോട്ടിക് സെന്റര്‍ ഓഫ് ഇന്ത്യ, കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതി വിജയകരമായി തുടരുന്നുവെന്നും സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഗവര്‍ണര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ മികച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അദ്ദേഹം […]

കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍

കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നതിനിടെ, സംസ്ഥാനത്ത് ഇതുവരെ മരിച്ചത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെപ്പേര്‍. 2016 ല്‍ 99 പേരായിരുന്നു പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചതെങ്കില്‍, ഈ വര്‍ഷം ഇതുവരെ മരണസംഖ്യ 241ല്‍ എത്തി. ഇതില്‍ 79 പേരുടെ ജീവനെടുത്തതും ഡെങ്കിപ്പനിയാണ്. രാജ്യാന്തരതലത്തില്‍ പോലും പ്രശസ്തമായിരുന്ന ആരോഗ്യരംഗത്തെ കേരള മോഡല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ: ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചവ്യാധികള്‍ ബാധിച്ചു മരിച്ചത് 241 പേര്‍. 2016 […]

എക്‌സൈസ് പരിശോധന കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുന്നു

എക്‌സൈസ് പരിശോധന കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുന്നു

സംസ്ഥാനത്ത് മെഡിക്കല്‍ സ്‌റ്റോറുകളില്‍ ചില മരുന്നുകള്‍ ലഹരിക്ക് വ്യാപകമായി ഉപയോഗിക്കുന്നതായി എക്‌സൈസ് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന സംവിധാനം വിപുലപ്പെടുത്തുന്നതിന് എക്‌സൈസ് ഒരുങ്ങുന്നത് തൊടുപുഴ: മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വിപണനം തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എക്‌സൈസ് പരിശോധന കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുന്നു. ചെക്ക്‌പോസ്റ്റുകളില്‍ കണ്ടെയ്‌നര്‍ മൊഡ്യൂള്‍ സ്ഥാപിക്കുന്നതിനും 25 എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സോളാര്‍ എല്‍.ഇ.ഡി ഹൈമാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കുന്നതിനും മുത്തങ്ങ, ചിന്നാര്‍ എന്നീ ചെക്ക്‌പോസ്റ്റുകളില്‍ സോളാര്‍ ലൈറ്റിങ് സിസ്റ്റം സ്ഥാപിക്കുന്നതും 14 ചെക്ക്‌പോസ്റ്റിലും സി.സി ടി.വി സ്ഥാപിക്കുന്നതിനും […]

പനിച്ചുവിറച്ച് കേരളം: വീണ്ടും നാല് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

പനിച്ചുവിറച്ച് കേരളം: വീണ്ടും നാല് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: പനി നിയന്ത്രണ വിധേയമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദത്തിനിടയിലും കേരളത്തില്‍ പനിച്ചൂട് കുറയുന്നില്ല. വെള്ളിയാഴ്ച ഒരു വയസുകാരന്‍ അടക്കം നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂര്‍ ജില്ലയില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് മരിച്ചത്. അതേസമയം, പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് കൂടും.

ജില്ലാ ആരോഗ്യവകുപ്പിന്റെ ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജില്ലാ ആരോഗ്യവകുപ്പിന്റെ ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ ആരംഭിച്ചു. കൊതുക് ഉറവിടം നശീകരണം, ബോധവല്‍ക്കരണം, എന്നിവയാണ് പ്രധാന പ്രവര്‍ത്തനം. പടന്നക്കാട് കാര്‍ഷിക കോളേജ് ഹാളില്‍ ബോധവല്‍ക്കണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ.എം. ഗോവിന്ദന്‍ അധൃക്ഷനായി. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, മലേറിയ ഓഫിസര്‍ വി.സുരേശന്‍, ഡോ.കെ.എം.ശ്രീകുമാര്‍, കെ.വിനദ്, അബ്ദുള്‍ ഖാദര്‍, കെ.എന്‍.രഘു, […]

ദരിദ്രന്റെ ദാരിദ്ര്യം വീട്ട് ചുമരില്‍ പതിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ദരിദ്രന്റെ ദാരിദ്ര്യം വീട്ട് ചുമരില്‍ പതിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ദാരിദ്ര്യ രേഖക്ക് താഴെയുളളവരുടെ വീടുകളില്‍ ‘ഞാന്‍ ദരിദ്രനാണ്’ എന്ന് സര്‍ക്കാര്‍ വക പെയ്ന്റിങ്ങ്. ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാന്‍ ഇങ്ങനെ പെയ്ന്റ് ചെയ്യണമെന്നാണ് വസുന്ധര രാജെ നയിക്കുന്ന സര്‍ക്കാറിന്റെ നിര്‍ദേശം. ‘ഞാന്‍ ദരിദ്രനാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സര്‍ക്കാര്‍ റേഷന്‍ സ്വീകരിക്കുന്നു’ എന്നാണ് വീടുകളുടെ മുന്‍ ചുമരില്‍ സര്‍ക്കാര്‍ പെയ്ന്റ് ചെയ്യുന്നത്. ദരിദ്രരെയും പണക്കാരെയും തരം തിരിക്കുന്ന ഈ നടപടി രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ഒന്നര ലക്ഷത്തിലേറെ വീടുകളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ബാക്കി […]

1 22 23 24 25 26 41