ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയടനുബന്ധിച്ച് ദേശീയ ആരോഗ്യ ദൗത്യം ഭക്തജനങ്ങള്‍ക്കായി ആറ്റുകാലില്‍ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ആയുഷ് ആയുര്‍വേദം, ഹോമിയോപതി സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. കൂടാതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെഎച്ച്ആര്‍ഡബ്ല്യൂഎസിന്റെ രക്ത പരിശോധന ക്യാമ്പ്, ഭക്ഷ്യ സുരക്ഷ എന്നീ സ്റ്റാളുകളുടെ പ്രവര്‍ത്തനവും മന്ത്രി സന്ദര്‍ശിച്ചു വിലയുരുത്തി. ദേശീയ ആരോഗ്യ ദൗത്യം ഈ വേളയില്‍ സംഘടിക്കുന്ന 27 മെഡിക്കല്‍ ക്യാമ്പുകള്‍ മാതൃകാ പരമാണെന്ന് […]

ലോക്സഭ ബില്‍ പാസ്സായി; പ്രസവാവധി ഇനി ആറുമാസത്തോളം ലഭിക്കും

ലോക്സഭ ബില്‍ പാസ്സായി; പ്രസവാവധി ഇനി ആറുമാസത്തോളം ലഭിക്കും

ന്യൂഡല്‍ഹി: ജോലിയുളള സ്ത്രീകള്‍ക്ക് പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി ഉയര്‍ത്തിക്കൊണ്ടുളള ബില്ല് ഇന്നലെ ചേര്‍ന്ന രണ്ടാംഘട്ട ബജറ്റ് ചര്‍ച്ചയില്‍ ലോക്സഭ പാസ്സാക്കി. സ്വകാര്യ- പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യത്തെ രണ്ടു കുട്ടികളുടെ ഗര്‍ഭ ധാരണ സമയത്താണ് ഈ അവകാശമുണ്ടായിരിക്കുക. ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. രാജ്യസഭ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് പാസ്സാക്കിയിരുന്നു. 30 സ്ത്രീകളുളള സ്ഥാപനമാണെങ്കില്‍ അവിടെ 500 മീറ്റര്‍ പരിധിക്കുളളില്‍ ഡേ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ബില്ല് […]

പട്ടിണിയും കടുത്ത വ്യായാമവുമില്ലാതെ കുടവയര്‍ കുറയ്ക്കാം

പട്ടിണിയും കടുത്ത വ്യായാമവുമില്ലാതെ കുടവയര്‍ കുറയ്ക്കാം

കുടവയര്‍ എങ്ങനെ ഇല്ലാതാക്കാമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. അതിനായി വ്യായാമവും ഡയറ്റും ചെയ്യാന്‍ കുറേ പേര്‍ക്ക് മടിയുമാണ്. ഈ പ്രശ്നത്തിന് ഉത്തമ പരിഹാരമാണ് വെളുത്തുള്ളി എന്നാണ് ആയുര്‍വേദം പറയുന്നത്. ഔഷധ ഗുണമുള്ള വെളുത്തുള്ളി ദിനം പ്രതി കഴിക്കുന്നത് പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അമിത വ്യായാമവും പട്ടിണി കിടക്കലും ഇല്ലാതെ ബെല്ലിഫാറ്റ് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളുത്തുള്ളി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി […]

ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേള :ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി

ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേള :ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട്‌: സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് ഭക്ഷ്യവ്യാപാരികള്‍ക്കായി ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സംഘടിപ്പിച്ച മേള ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്റ്റി കാസര്‍കോട് ജില്ലാ അസി. കമ്മീഷണര്‍ കെ എസ് ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എല്ലാ ഭക്ഷ്യവ്യാപാരികളും ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണെന്ന് യോഗത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി കെ പ്രദീപ് കുമാര്‍ പറഞ്ഞു. ഹോട്ടലുകള്‍, പലചരക്ക് കട, ബേക്കറി, പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, […]

മെഡിക്കല്‍ കോളേജ് അവഗണന എഎല്‍എ മാര്‍ നയം വ്യക്തമാക്കണം.അഡ്വ.കെ.ശ്രീകാന്ത്

മെഡിക്കല്‍ കോളേജ് അവഗണന എഎല്‍എ മാര്‍ നയം വ്യക്തമാക്കണം.അഡ്വ.കെ.ശ്രീകാന്ത്

ബദിയടുക്ക: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാര്‍ തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിനുവേണ്ടി ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ മൂലം കെടുതി അനുഭവിക്കുന്ന കാസര്‍കോട് ജനതയ്ക്ക് മനുഷ്യവകാശ കമ്മീഷന്‍ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനുവദിക്കപ്പെട്ടത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാറുകള്‍ […]

പ്രമുഖ ബ്രാന്‍ഡുകളുടെ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം മരുന്നുകളുടെ വില കുറയും

പ്രമുഖ ബ്രാന്‍ഡുകളുടെ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം മരുന്നുകളുടെ വില കുറയും

രാജ്യത്ത് ഹൃദ്രോഗം, പ്രമേഹം, അര്‍ബുദ രോഗ മരുന്നുകളുടെ വില വീണ്ടും കുറയും. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മരുന്നുകളുടെ വിലയാണ് കുറയുന്നത്. ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റിയുടെ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് നിഗമനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും കൂടിയ വിലയുള്ളതുമായ മരുന്നുകള്‍ക്കാണ് വില നിയന്ത്രണം വരുന്നത്. 18 മുതല്‍ 86ശതമാനം വരെയാണ് വിലക്കുറവ് ഉണ്ടാവുക. പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൈപ്രൈഡിന്റെ വില 91 ല്‍ നിന്ന് 53ലേക്ക് താഴും. ഡോ.റെഡ്ഡിസ് ലബോറട്ടറിയുടെ ഗ്ലൈമിയുടെ വില 84ല്‍ നിന്ന് […]

ലഹരിക്കെതിരെ വിമുക്തി സ്റ്റിക്കറുകള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ലഹരിക്കെതിരെ വിമുക്തി സ്റ്റിക്കറുകള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ലഹരിക്കെതിരായ വിമുക്തി സ്റ്റിക്കറുകള്‍ വീടുകളില്‍ പതിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് എട്ടിന് 6.30ന് ശാസ്തമംഗലം എന്‍.എസ്.എസ് കരയോഗം ഹാളില്‍ എക്‌സൈസ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്റെയും ഫ്രാറ്റ് റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി. മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ, മറ്റ് ജനപ്രതിനിധികള്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, ബ്‌ളോക്ക് പഞ്ചായത്തുകളിലെ, തിരഞ്ഞെടുത്ത ഒരു ഗ്രാമ പഞ്ചായത്തിലെ ഒരു വാര്‍ഡിലും ബന്ധപ്പെട്ട വിമുക്തി എക്‌സിക്യൂട്ടീവ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്റ്റിക്കറുകള്‍ പതിക്കും.

പൊതുജനാരോഗ്യത്തിന് ദോഷകരമായ ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കണം- ആരോഗ്യമന്ത്രി

പൊതുജനാരോഗ്യത്തിന് ദോഷകരമായ ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കണം- ആരോഗ്യമന്ത്രി

പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ലോക ഡെന്റിസ്റ്റ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലാ ആരോഗ്യസ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രോഗികളെ വിലക്കുന്ന തരത്തിലുള്ള ബോധവത്കരണം നടത്താന്‍ ദന്ത ഡോക്ടര്‍മാര്‍ പരിശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2016 ലെ മികച്ച […]

പെരിയ അംബേദ്ക്കര്‍ കോളജില്‍ സംഘര്‍ഷം

പെരിയ അംബേദ്ക്കര്‍ കോളജില്‍ സംഘര്‍ഷം

പെരിയ: പെരിയ അംബേദ്ക്കര്‍ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എം എസ് എഫ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. അംബേദ്ക്കര്‍ കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥികളും എം എസ് എഫ് പ്രവര്‍ത്തകരുമായ കല്ലൂരാവിയിലെ ഫിറോസ് (20), കാറ്റാടിയിലെ മഷ്ഹൂദ് (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി തുറന്നുകൊടുത്തില്ല; തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രിലേക്ക് ജനതാദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

ആശുപത്രി തുറന്നുകൊടുത്തില്ല; തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രിലേക്ക് ജനതാദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

തൃക്കരിപ്പൂര്‍: നബാര്‍ഡ് പദ്ധതിയില്‍ ഒന്നര കോടിയിലധികം രൂപ ചെലവില്‍ തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രിയുടെ കെട്ടിട സമുച്ചയം മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി.കോരന്‍ ഉദ്ഘാടനം ചെയ്തു. രോഗികളോടു പോലും കരുണ കാട്ടാത്തവരാണ് ഇടതു സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് ടി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, സെക്രട്ടറിമാരായ വി.വി.കൃഷ്ണന്‍, […]

1 26 27 28 29 30 39