കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: കോട്ടയം മാന്നാനം കെ ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രേം സാഗര്‍ ആണ് മരിച്ചത്. കോളേജിലെ 200 ലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. കോളേജിലെ വെള്ളത്തില്‍ നിന്നാണ് അസുഖം ബാധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്.

ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന്‍ മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍

ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന്‍ മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍

കൊച്ചി: മാമംഗലം-കറുകപള്ളി റോഡിനു സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ലസ്സി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ടി.എഷിഹാബുദ്ദീന്‍ മുങ്ങിയതായി സൂചന. ഇയാളെ കണ്ടെത്താനോ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷ വിഭാഗത്തിനോ, കൊച്ചി കോര്‍പ്പറേഷനോ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. ലസ്സി കപ്പയിലെ ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമാണ് പൊലീസ് പിടികൂടി ചോദ്യം ചെയ്തത്. അതേസമയം ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മിനിമോള്‍ പറയുന്നത്. കൊച്ചിയിലെ ലസ്സികേന്ദ്രത്തില്‍ നിന്നും വ്യത്തി ഹീനമായ സാഹചര്യത്തില്‍ […]

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നോട്ടീസ് തരാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അന്യായമായ പണിമുടക്ക് പിന്‍വലിക്കണം ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടെന്നും മന്ത്രി പറഞ്ഞു. പ്രൊബേഷന്‍ ഉള്ളവര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മണിമുതല്‍ ആറു മണിവരെ ഡ്യൂട്ടിയാക്കിയത് ഡോക്ടര്‍മാരെ ദ്രോഹിക്കാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി […]

കുടവയര്‍ കുറയാന്‍ ജീരകവെള്ളം പതിവാക്കൂ

കുടവയര്‍ കുറയാന്‍ ജീരകവെള്ളം പതിവാക്കൂ

കുടവയറും അമിതവണ്ണവും അലട്ടുന്നവര്‍ക്ക് വീട്ടിലുരുന്നു കൊണ്ട് വലിയ ചിലവില്ലാതെ പരിഹാരം കാണാം. നമ്മുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ജീരകം ഉണ്ടായാല്‍ മാത്രം മതി. ശരീരത്തിലെ ദുര്‍മേദസ്സ് അലിയിച്ചു കളയാന്‍ ജീരകവെള്ളം മികച്ച പരിഹാരമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് നന്നായി തിളപ്പിക്കുക. തുടര്‍ന്ന് ഇത് തണുപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും പ്രാതലിന് മുമ്ബ് കഴിച്ചാല്‍ കുടവയറും അമിതവണ്ണവും കുറയ്ക്കാനാകും. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. […]

കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിതവണ്ണം പമ്പകടക്കും

കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിതവണ്ണം പമ്പകടക്കും

വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ. ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം. സൗന്ദര്യത്തിനു മാത്രമല്ല മറിച്ച് അമിത വണത്തിനും കുടവയറിനുമൊക്കെ കറ്റാര്‍ വാഴ വളരെ ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. […]

ലോക ആരോഗ്യദിനം: ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

ലോക ആരോഗ്യദിനം: ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

കാഞ്ഞങ്ങാട്: ലോക ആരോഗ്യദിനം ‘സര്‍വ്വത്രിക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും’ എന്ന സന്ദേശത്തോടെ ആചരിക്കുന്നു. അതിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമയി ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി. ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ താഴെതട്ടിലുള്ള ജനങ്ങള്‍ക്ക് മനസിലാക്കുക എന്ന ലക്ഷ്യമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വയ്ക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിരക്ഷ, കൗമാര ആരോഗ്യ പരിരക്ഷ, ആരോഗ്യ ജാഗ്രത കര്‍ച്ച വ്യാധികള്‍കെതിരെ, ആര്‍ദ്രം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാകുന്നു, ജീവിത ശൈലീരോഗ നിയന്ത്രണ പരിപടി, […]

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

നിസമാബാദ്: തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ജാമിയ സഫിയ മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച 13 വിദ്യാര്‍ത്ഥികള്‍ നിസമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്‍കുന്ന ചെറിയ സൂചനകള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകള്‍, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്. മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. വരണ്ട ചര്‍മവും ചുണ്ടുകളും: വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ സൂചകങ്ങള്‍ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകള്‍ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം […]

ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ പഴച്ചാറുകള്‍ കഴിക്കാം

ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ പഴച്ചാറുകള്‍ കഴിക്കാം

സഹിക്കാന്‍ കഴിയാത്ത ചൂടാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. വേനല്‍ കടുക്കുമ്‌ബോള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടാറുണ്ട്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം. നെല്ലിക്ക ജ്യൂസ്   ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്.വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും […]

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യോഗപരിശീലന പരിപാടി

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യോഗപരിശീലന പരിപാടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്ത്രീകള്‍ക്കുള്ള യോഗപരിശീലന പരിപാടിയുടെ ഭാഗമായി ആവിക്കര 41,42 വാര്‍ഡുകള്‍ സംയുക്തമായി നടത്തുന്ന യോഗപരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം കൊവ്വല്‍ എ കെ ജി ഹാളില്‍ വെച്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍ സുലൈഖ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ ലത അധ്യക്ഷത വഹിച്ചു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന യോഗ പരിശീലനത്തില്‍ എഴുപതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. കൗണ്‍സിലര്‍മാരായ കെ.വി ഉഷ, എ.ഡി ലത എന്നിവര്‍ പ്രസംഗിച്ചു. പരിശീലകന്‍ അശോക് രാജ് വെള്ളിക്കോത്ത് […]