ജില്ലാ ആശുപത്രികെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ

ജില്ലാ ആശുപത്രികെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നബാര്‍ഡ്- ആര്‍.ഐ.ഡി.എഫ് പാക്കേജില്‍ അഞ്ച് കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫെബ്രുവരി 25 ന് വൈകുന്നേരം 4.30ന് നിര്‍വഹിക്കും. പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിക്കും എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷിപ്രതിനിധികള്‍, നബാര്‍ഡ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

എന്‍മകജെ പഞ്ചായത്തില്‍ സാന്ത്വനം ചികിത്സാ പദ്ധതി നടപ്പിലാക്കും

എന്‍മകജെ പഞ്ചായത്തില്‍ സാന്ത്വനം ചികിത്സാ പദ്ധതി നടപ്പിലാക്കും

എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ സാന്ത്വനം ചികിത്സാ പദ്ധതി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ഭട്ട് അറിയിച്ചു. എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് സംഘടിപ്പിച്ച സൗജന്യമെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രായം ചെന്നവരും കിടപ്പ് രോഗികളുമായ 258 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘം വീടുകള്‍ സന്ദര്‍ശിച്ച് രോഗ നിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കും. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായ 36 പേര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ആറു മാസത്തിനുളളില്‍ […]

ന്യൂറോ ലിംഗസ്റ്റിക് പ്രോഗ്രാമിന്റെ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ന്യൂറോ ലിംഗസ്റ്റിക് പ്രോഗ്രാമിന്റെ ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള കരിയര്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തല്‍ ആധുനിക മനശാസ്ത്ര ശാഖയിലെ ഏറ്റവു പുതിയ ശാസ്ത്ര ശാഖയായ ന്യൂറോ ലിംഗസ്റ്റിക് പ്രോഗ്രാമിന്റെ ഏകദിന ശില്പശാല കാഞ്ഞങ്ങാട് ആഗ്ലോ അക്കാദമി കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് നടന്നു. ദൈനദിന ജീവിതത്തലെ ജോലികളില്‍, സാമുഹിക ഇടപെടലുകളാല്‍ ഒരു മാറ്റം ഉണ്ടാക്കുവാന്‍ സാധിക്കുന്ന വിധത്തില്ലള്ള ടെക്കനിക്കുകളും തെറപ്പികളു ഉള്‍ക്കൊളി ച്ചുള്ള പ്രസ്തുത ശില്പ്പശാലയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയന്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. കെ.സി.ഡി.എ അസ്വസര്‍ സി.ബി.അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.സി.ഡി.എ ഡയറക്റ്റര്‍ നിസാം […]

എന്‍മകജെ പഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

എന്‍മകജെ പഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ആരോഗ്യ കുടുംബക്ഷേമ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ നാളെ രാവിലെ 9.30 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. അലോപ്പതി, ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സൗജന്യമായി മരുന്നുകളും വിതരണം ചെയ്യും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ക്യാമ്പില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന്ഫീല്‍ഡ് പബ്ലിസിറ്റി അസി. ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു അറിയിച്ചു. ആരോഗ്യ ബോധവല്‍ക്കരണ പരിപാടി എന്‍മകജെ ഗ്രാമപഞ്ചായത് പ്രസിഡണ്ട് രൂപവാണി ഭട്ട് ഉദ്ഘാടനം ചെയ്തു.

വോര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

വോര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

വോര്‍ക്കാടി പ്രാഥമികാരോഗ്യ കേന്ദ്രം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കും. വോര്‍ക്കാടി പി എച്ച സി യില്‍ നടന്ന ആരോഗ്യസഭയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വോര്‍ക്കാടി പി എച്ച സിയ്ക്ക് ആര്‍ദ്രം പദ്ധതിയില്‍ ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെഎം അഷ്‌റഫ്, റഷീദ് വോര്‍ക്കാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം മുരളീധരന്‍ എന്നിവര്‍ […]

കാസര്‍കോട് അഞ്ച് ആശുപത്രികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി

കാസര്‍കോട് അഞ്ച് ആശുപത്രികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി

കൃത്യത ഇല്ലാത്ത തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മൂലം പല ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക് തെറ്റായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയിലെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയത്. ഇലക്‌ട്രോണിക്, മെക്കാനിക്കല്‍ തൂക്ക ഉപകരണങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കാതെയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ കാസര്‍കോട് നഗരത്തിലെ അഞ്ച് ആശുപത്രികള്‍ക്കെതിരെ മെട്രോളജി വകുപ്പ് നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ അസി. കണ്‍ട്രോളര്‍(ജനറല്‍) എസ്എസ് അഭിലാഷ്, അസി. കണ്‍ട്രോളര്‍ (ഫ്‌ളയിംഗ് […]

60 കഴിഞ്ഞവര്‍ക്ക് സൗജന്യമായി നാല് ചെക്കപ്പും തുടര്‍ ചികിത്സയും

60 കഴിഞ്ഞവര്‍ക്ക് സൗജന്യമായി നാല് ചെക്കപ്പും തുടര്‍ ചികിത്സയും

തിരുവനന്തപുരം: അറുപതു കഴിഞ്ഞവര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ തലസ്ഥാന നഗരസഭ. ആരോഗ്യ വയോമിത്രം പദ്ധതിയിലൂടെയാണ് വൃദ്ധര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്നത്. അടുത്തമാസം പദ്ധതി പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ നാലു കോടി രൂപയാണ് വകയിരുത്തിയത്. നൂറ് വാര്‍ഡുകളിലെയും 60 വയസിനു മുകളിലുള്ള രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കുമാണ് പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ പറഞ്ഞു. കാര്‍ഡിയോളജി, നേത്രരോഗ വിഭാഗം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പ്രായാധിക്യത്താല്‍ കഷ്ടപ്പെടുന്നവര്‍ക്ക് […]

ആശുപത്രികളില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ആശുപത്രികളില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനു കീഴിലെ വിവിധ ആശുപത്രികളോട് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്ടര്‍മാര്‍ക്കുള്ള കോട്ടുകളും ബെഡുകളില്‍ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയില്‍ നിന്ന് വാങ്ങണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇതിനായി 150 കോടിയുടെ ഓര്‍ഡര്‍ ഖാദിക്ക് സര്‍ക്കാര്‍ നല്‍കുമെന്നാണ്? റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന് കീഴിലെ എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഇനി ഖാദിയുടെ ഉല്‍പ്പന്നങ്ങളാവും ഉപയോഗിക്കുക. പി.ജി.ഐ ചണ്ഡിഗഢ്, ജിപ്മര്‍ പുതുച്ചേരി, നിംഹാന്‍സ് ബംഗളൂരു എന്നീ ആശുപത്രികളും ഇതില്‍ ഉള്‍പ്പെടും. ഖാദി നിര്‍മ്മിക്കുന്ന വിവിധ സോപ്പുകള്‍, ബെഡ്ഷീറ്റുകള്‍, കര്‍ട്ടനുകള്‍, […]

സൗജന്യ ചികിത്സ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

സൗജന്യ ചികിത്സ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്രയമായിരുന്ന വിവിധ സൗജന്യ ധനസഹായ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കാരുണ്യ, സുകൃതം തുടങ്ങി ഒമ്പത് സൗജന്യ ചികിത്സാ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. സൗജന്യ ചികിത്സാ പദ്ധതിയിലൂടെ 900 കോടിയുടെ കുടിശ്ശികയാണ് ഉള്ളത്. കാരുണ്യ പദ്ധതിയില്‍ 854.65 കോടിയുടെയും സുകൃതം പദ്ധതിയില്‍ 18 കോടിയുടെയും കുടിസികയാണ് ഉള്ളത്. ഈ കുടിശിക എങ്ങനെ തീര്‍ക്കുമെന്ന് സര്‍ക്കാരിന് വ്യക്തമല്ല. അതിനിടെ, സൗജന്യ ചികിത്സാ പദ്ധതികള്‍ […]

രോഗീസൗഹൃദ ആശുപത്രികള്‍ യാഥാര്‍ഥ്യത്തിലേക്ക്, ‘ആര്‍ദ്രം’ നാളെ

രോഗീസൗഹൃദ ആശുപത്രികള്‍ യാഥാര്‍ഥ്യത്തിലേക്ക്, ‘ആര്‍ദ്രം’ നാളെ

* മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും ആരോഗ്യരംഗത്തെ എല്ലാതലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്‍മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമായ ‘ആര്‍ദ്രം’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നിര്‍വഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്‍മയുള്ളതും സൗഹാര്‍ദ്ദപരവുമായ സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ താലൂക്ക് […]

1 38 39 40 41 42 49