പഞ്ചസാരയും പാലുമൊക്കെ മനുഷ്യശരീരത്തിന് ദോഷകരം; പിന്നെ എന്തു കഴിക്കണം…?

പഞ്ചസാരയും പാലുമൊക്കെ മനുഷ്യശരീരത്തിന് ദോഷകരം; പിന്നെ എന്തു കഴിക്കണം…?

സൗന്ദര്യത്തിന് പ്രശ്നം സൃഷ്ടിയ്ക്കുന്ന പല വിധത്തിലുള്ള ഭക്ഷണശീലങ്ങളുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ ഭക്ഷണത്തിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തോടൊപ്പം ആരോഗ്യത്തസംരക്ഷണചത്തിലും ഭക്ഷണം എങ്ങനെ വില്ലന്‍മാരാകുന്നു എന്ന് ഒന്ന് പരിശോധിക്കാം. ഉപ്പ് ഉപ്പ് തന്നെയാണ് ആദ്യത്തെ വില്ലന്‍. നമ്മള്‍ പല ഭക്ഷണത്തിലും ഉപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ക്കും പ്രായാധിക്യത്തിനും കാരണമാകുന്നു. അതിനാല്‍ ഉപ്പ് കുറച്ച ധാരളം വെള്ളം കുടിക്കുക. വെള്ളം നമ്മുടെ ശരീരത്തെ എന്നും […]

മഞ്ചേരി മെഡിക്കല്‍ കോളേജാശുപപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജാശുപപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ മൂത്രമൊഴിക്കാന്‍ നിര്‍ദേശിച്ച് കക്കൂസിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവ സമയത്ത്ഡോക്ടര്‍മാരാരുമുണ്ടായിരുന്നില്ലെന്നും നഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ആരോപിക്കുന്നു. പ്രസവശേഷം ഏറെ കഴിഞ്ഞാണ് ഡോക്ടറെത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി, ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പരാതി […]

ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും- ആരോഗ്യ മന്ത്രി

ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും- ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും, താലൂക്ക്, ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മെച്ചപ്പെട്ട ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമഗ്ര ആരോഗ്യ പരിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ കേരളം ബ്ലോക്ക് പി.ആര്‍.ഒ.മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കായി നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി നടന്ന […]

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

നാം ഭക്ഷണം കഴിക്കുന്നത് ജീവിക്കാനാണ്. അല്ലാതെ ജീവിക്കാന്‍ കഴിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ ശരിയല്ലാത്ത ഭക്ഷണരീതികൊണ്ട് ആയുസ്സ്‌കുറയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ. അതിനാല്‍ വെറും വയ്റ്റില്‍ നാം കഴിക്കുന്ന ചില ഭക്ഷണങ്ങളെ ഒഴിവാക്കിയേ പറ്റൂ. ഇത്തരം ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലുണ്ടാക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. പലര്‍ക്കും ഏതൊക്കെ ഭക്ഷണങ്ങളാണ് വെറുംവയറ്റില്‍ കഴിയ്ക്കാന്‍ പാടില്ലാത്തത് എന്നറിയില്ല. ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിയ്ക്കരുത്. ഇത് ആരോഗ്യത്തേക്കാള്‍ അനാരോഗ്യമാണ് ഉണ്ടാക്കുക എന്നതാണ് […]

എച്ച്.എല്‍.എല്‍ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി ആരംഭിച്ചു

എച്ച്.എല്‍.എല്‍ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി ആരംഭിച്ചു

തിരുവനന്തപുരം: മിതമായ നിരക്കില്‍ ആരോഗ്യപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ തിരുവനന്തപുരത്ത് അമൃത് ഫാര്‍മസിയും ഹിന്ദ്ലാബ്സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും ആരംഭിച്ചു. പുലയനാര്‍കോട്ടയിലെ അമൃത് (അഫോഡബ്ള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബ്ള്‍ ഇംപ്ലാന്റ്സ് ഫോര്‍ ട്രീറ്റ്മെന്റ്) കേന്ദ്രവും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപത്തെ ഹിന്ദ്ലാബ്സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും എച്ച്.എല്‍.എല്‍ സി.എം.ഡി ആര്‍.പി. ഖണ്ഡേല്‍വാല്‍ ആണ് ഉദ്ഘാടനം ചെയ്തത്. മരുന്നുകള്‍, ശസ്ത്രക്രിയ ഉത്പ്പന്നങ്ങള്‍, കോസ്മെറ്റിക്സ്, ബേബി ഫൂഡ്, സ്‌കിന്‍കെയര്‍ ഉത്പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ […]

ഓട്‌സ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല; കാരണം

ഓട്‌സ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല; കാരണം

കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്നാണ് മിക്കയാളുകളുടേയും ധാരണ്. മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് ഡോ. നുപുര്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണ്.’ ഡോക്ടര്‍ പറയുന്നു. എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികള്‍ക്കും നല്‍കരുതെന്നും പുതിയ പുതിയ ഭക്ഷണങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് […]

കഷണ്ടിയില്‍വരെ മുടി വളര്‍ത്താന്‍ സവാള-വെളിച്ചെണ്ണ വിദ്യ

കഷണ്ടിയില്‍വരെ മുടി വളര്‍ത്താന്‍ സവാള-വെളിച്ചെണ്ണ വിദ്യ

സവാളയും വെളിച്ചെണ്ണയും തികച്ചും പ്രകൃതിദത്ത ചേരുവകളാണ്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു ഭയക്കേണ്ടതുമില്ല. പാര്‍ശ്വഫലം തരില്ലെന്നുറപ്പ്. സവാളയിലെ സള്‍ഫര്‍ മുടി കിളിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയും മോശമല്ല, ഇതിലെ ലോറിക് ആസിഡ് മുടിയുടെ കരുത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന് കഷണ്ടിയില്‍ വരെ മുടി വളരുന്നത് എങ്ങനെയെന്ന് നോക്കാം. ഒരു സവാള തൊലി കളഞ്ഞെടുക്കുക. എന്നിട്ട് അരിയുക. പിന്നീട് ബ്ലെന്ററില്‍ വച്ച് അരച്ചെടുക്കുക. ഇതിന്റെ നീര് ഊറ്റിയെടുക്കണം. 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. […]

കേരളത്തിന് ഇനി വരുന്നത് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന പൊള്ളുന്ന വേനല്‍

കേരളത്തിന് ഇനി വരുന്നത് അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന പൊള്ളുന്ന വേനല്‍

സംസ്ഥാനത്ത് വരാനിരിക്കുന്നത് നൂറു വര്‍ഷത്തിനിടയിലെ കൊടും വേനല്‍. കേരളത്തില്‍ തുലാമഴയുടെ തോത് 60 ശതമാനത്തിലേറെ കുറഞ്ഞു. അഞ്ച് മാസത്തെ പൊള്ളുന്ന വേനലാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ചതിച്ചു. മണ്‍സൂണ്‍ കാലത്ത് കിട്ടിയത് 34 ശതമാനം മഴ മാത്രം. പിന്നെ പ്രതീക്ഷയുണ്ടായിരുന്ന തുലാ വര്‍ഷത്തില്‍ മഴ ലഭിച്ചത് 38 ശതമാനം മാത്രം. സെപ്തംബറിന് ശേഷം മഴദിനങ്ങള്‍ തീരെ കുറവ്. വേനലിന്റെ വരവറിയിക്കുന്ന കൊടും ചൂടും വരണ്ട കാറ്റും ഇപ്പോഴേ […]

ആര്‍.സി.സിയുടെ പ്രവര്‍ത്തനം മികവുറ്റത്- ഗവര്‍ണര്‍

ആര്‍.സി.സിയുടെ പ്രവര്‍ത്തനം മികവുറ്റത്- ഗവര്‍ണര്‍

ആര്‍.സി.സിക്കു തുല്യമായ ഒരു കാന്‍സര്‍ സെന്റര്‍ കൊച്ചിയിലും യാഥാര്‍ത്ഥ്യമാക്കണം കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ നൂറ്റിയഞ്ച് പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഇരുപതു വര്‍ഷം മുമ്പ് ഏതാനും പേര്‍ ചേര്‍ന്ന് ആരംഭിച്ച ആശ്രയ ഇന്ന് ഉദ്യോഗസ്ഥരും കുടുംബിനികളുമടക്കം 350ല്‍പരം അംഗങ്ങളുമായി വളര്‍ന്നിരിക്കുകയാണെന്ന് ഗവര്‍ണര്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍(ആര്‍.സി.സി) രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും ആരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ പദ്ധതികളും നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ […]

മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പദ്ധതി രൂപീകരിക്കുന്നു

മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പദ്ധതി രൂപീകരിക്കുന്നു

മ്യൂസിയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വീല്‍ചെയറുകളും പ്രത്യേകം തയ്യാറാക്കിയ ടോയ്‌ലറ്റുകളും സജ്ജമാക്കും സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പദ്ധതിവരുന്നു. ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്, മ്യൂസിയം വകുപ്പുകള്‍ക്ക് കീഴിലുള്ള മ്യൂസിയങ്ങളും സംരക്ഷിത സ്മാരകങ്ങളുമാണ് ഭിന്നശേഷി സൗഹൃദമാക്കുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്നു. മ്യൂസിയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വീല്‍ചെയറുകളും പ്രത്യേകം തയ്യാറാക്കിയ ടോയ്‌ലറ്റുകളും സജ്ജമാക്കും. ഇത്തരക്കാരുടെ പ്രത്യേകതരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യങ്ങളൊരുക്കും. ഭിന്നശേഷിക്കാര്‍ക്ക് മ്യൂസിയത്തില്‍ […]

1 41 42 43 44 45 48