എ.എം.എ.ഐ വനിതാ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

എ.എം.എ.ഐ വനിതാ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കാസര്‍കോട് ജില്ല വനിതാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. സ്ത്രീയുടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍, ഗര്‍ഭ പരിചരണം, സൂതികാ പരിചരണം, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, സൗന്ദര്യ വര്‍ധക ചികിത്സകള്‍ എന്നിങ്ങനെയുള്ള സ്‌പെഷ്യാലിറ്റി കെയര്‍ നല്‍കുന്ന ക്ലിനിക്കുകളാണ് വനിതാ ക്ലിനിക്കുകള്‍. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആയുര്‍വേദ ക്ലിനിക്കുകളിലും ആശുപത്രികളിലുമാണ് വനിതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ സേവനം നല്‍കുന്നതിന് പരിശീലനം പൂര്‍ത്തിയാക്കിയ 14 ഡൗക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല […]

കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി

കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് രണ്ട് ദിവസത്തെ പരിപാടിയാണ് നടക്കുക. ദീപം തെളിയിക്കല്‍, എയ്ഡ്‌സ് ബോധവല്‍ക്കരണ റാലി, പോസ്റ്റര്‍ എക്‌സിബിഷന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങി വിവിധ തരം പരിപാടികള്‍ നടക്കും. നാളെ(ഡിസംബര്‍ ഒന്ന്) രാവിലെ 10 ന്് ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റര്‍ എക്‌സിബിഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ […]

ഡിജിറ്റല്‍ കേരളത്തിന്റെ ശോഭയ്ക്ക് മാറ്റ്കൂട്ടിയ മേളയ്ക്ക് തിരശീല

ഡിജിറ്റല്‍ കേരളത്തിന്റെ ശോഭയ്ക്ക് മാറ്റ്കൂട്ടിയ മേളയ്ക്ക് തിരശീല

ഡല്‍ഹി നിവാസികളുടെ മനംകവര്‍ന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേള സമാപിച്ചു മലയാളികളെ മാത്രമല്ല ഡല്‍ഹിയിലെ ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ച് മേളയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ കേരള പവലിയനില്‍ മേളയുടെ പതിനാലു ദിവസങ്ങളിലും അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടത്. വ്യാപാരമേളയുടെ പ്രമേയമായ ഡിജിറ്റല്‍ ഇന്ത്യ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ് എന്ന ആമുഖ വാചകത്തോടെയുള്ള പവലിയന്റെ മുഖപ്പ് തന്നെ സന്ദര്‍ശകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്ന രൂപകല്പനയും ഐ.ടി സേവനങ്ങള്‍ ജനസാധാരണത്തിലേക്ക് എത്തിക്കുന്ന അക്ഷയുടെ ചിത്രീകരണവും സ്മാര്‍ട്ട് […]

ആല്‍ക്കഹോള്‍ 6 തരം കാന്‍സറിന് കാരണമാകുന്നതായി പഠനം

ആല്‍ക്കഹോള്‍ 6 തരം കാന്‍സറിന് കാരണമാകുന്നതായി പഠനം

കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ക്ക് വരെ കാന്‍സര്‍ വരാം ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി ഗവേഷണപഠനം. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത് എന്നാണ് കണ്ടെത്തല്‍. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും കാന്‍സര്‍ ഭീഷണിയിലാണെന്നും പഠനത്തില്‍ പറയുന്നു. ന്യൂസിലന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ […]

മാനദണ്ഡങ്ങള്‍ ലംഘിച്ച് മരുന്നു വില്‍പന നടത്തിയാല്‍ നടപടി

മാനദണ്ഡങ്ങള്‍ ലംഘിച്ച് മരുന്നു വില്‍പന നടത്തിയാല്‍ നടപടി

ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം വില്‍പന നടത്തേണ്ടതും ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തില്‍ ഉപയോഗിക്കേണ്ടതുമായ, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്‌സ് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വില്പന നടത്തുന്നില്ലെന്ന് സംസ്ഥാനത്തെ എല്ലാ ഔഷധ വ്യാപാരികളും ഉറപ്പുവരുത്തണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നു വ്യാപാരികള്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസന്‍സ് റദ്ദ്് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ /കോളേജ് പരിസരങ്ങളിലോ മറ്റെവിടെയെങ്കിലുമോ ഇത്തരത്തിലുള്ള മരുന്നുവില്‍പ്പന ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആ വിവരം 0471-2774601 എന്ന നമ്പറില്‍ […]

ഇനി കേടായ അവയവങ്ങള്‍ റിപ്പയര്‍ ചെയ്യാം

ഇനി കേടായ അവയവങ്ങള്‍ റിപ്പയര്‍ ചെയ്യാം

അവയവദാനവും അവയവദാന ശസ്ത്രക്രിയയുമൊക്കെ പഴങ്കഥയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് കുറച്ച് ചൈനീസ് ശാസ്ത്രജ്ഞമാര്‍. ഒരു ഗുളികകൊണ്ട് കേടുവന്ന അവയവം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം. ഷിയാമിന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. എലിയില്‍ പരീക്ഷമം വിജയിച്ചതായും ഗവേഷകര്‍ പറയുന്നു. എലിയുടെ കേടുവന്ന കരള്‍ കോശങ്ങള്‍(ടിഷ്യു) പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ അറിയിച്ചു. സയന്‍സ് ട്രാന്‍സ്പ്ലാന്റേഷന്‍ മെഡിസിനിലാണ് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശരീരത്തിലെ കലകള്‍ പുനരുല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന തന്മാത്രകള്‍ ഉപയോഗിച്ചാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. അവയവങ്ങളുടെ ആകാരം നിര്‍ണയിക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും […]

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല, പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കുന്നു

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല, പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കുന്നു

ബദിയടുക്ക : കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നവംബര്‍ 30 ന് മൂന്ന് വര്‍ഷം പിന്നിടുകയാണ്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങിയെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി 10 മാസമായിട്ടും തുടങ്ങത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 30 ന് പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കാന്‍ ജനകീയ സമര സമിതി യോഗം തീരുമാനിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ 68 കോടിയുടെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ വിളിച്ചെങ്കിലും ചില സാങ്കേതികത്വം പറഞ്ഞ് പണി നീട്ടികൊണ്ട് പോകുകയാണ്. […]

ദിവസവും നാരങ്ങവെള്ളം കുടിക്കുക; കാരണം…..

ദിവസവും നാരങ്ങവെള്ളം കുടിക്കുക; കാരണം…..

നാരങ്ങയില്‍ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പോഷകങ്ങള്‍, വിറ്റമിന്‍ സി, ബി- കോംപ്ലക്‌സ് വിറ്റമിന്‍സ്, കാത്സിയം, മഗ്‌നീഷിയം,,അയേണ്‍, ഫൈബര്‍ എന്നിവ നല്ല അളവില്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയില്‍ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ തിരിച്ചറിയാനാകും. ചില ഗുണങ്ങള്‍ ഇവിടെ അറിയാം. ഇവിടെ കൊടുത്തിരിക്കുന്നത് നാരങ്ങ വെള്ളത്തിന്റെ ചില ഗുണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഗുണങ്ങളും വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ […]

ആര്‍ദ്രം മിഷനില്‍ മാനസികാരോഗ്യ സംരക്ഷണത്തിനു കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തും- മന്ത്രി കെ.കെ.ശൈലജ

ആര്‍ദ്രം മിഷനില്‍ മാനസികാരോഗ്യ സംരക്ഷണത്തിനു  കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തും- മന്ത്രി കെ.കെ.ശൈലജ

സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ വിവിധതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിച്ചുവരുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ആര്‍ദ്രം മിഷനില്‍ മാനസികാരോഗ്യ സംരക്ഷണത്തിനുതകുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയും ദേശീയാരോഗ്യമിഷനും സംയുക്തമായി അഞ്ച് ജില്ലകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്നുള്ള […]

കാലിലെ ആണിരോഗം വീട്ടിലിരുന്നുകൊണ്ട് മാറ്റാം

കാലിലെ ആണിരോഗം വീട്ടിലിരുന്നുകൊണ്ട് മാറ്റാം

വൈറസിന്റെ ആക്രമണം കൊണ്ടുണ്ടാകുന്ന രോഗമാണ് ആണിരോഗം. ഇത് കാലിന്റെ ചര്‍മ്മത്തിലേക്ക് കയറുന്നതോടെയാണ് ആണിരോഗം ഗുരുതരമാകുന്നത്. അതികഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. ചെരിപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതും രോഗബാധിതരുടെ ചെരുപ്പുപയോഗിക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം. ഇത് ഏത് ഭാഗത്തേക്കു വേണമെങ്കിലും വ്യാപിയ്ക്കാം. എന്നാല്‍ ആണിരോഗത്തിന് വീട്ടില്‍ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരമുണ്ട്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണിരോഗത്തെ ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. അല്‍പം പഞ്ഞി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മുക്കി ഉറങ്ങാന്‍ […]