ലോക രോഗപ്രതിരോധദിനം ആചരിച്ചു

ലോക രോഗപ്രതിരോധദിനം ആചരിച്ചു

കാഞ്ഞങ്ങാട്: കാസറഗോഡ് ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ അക്കാഡമിക്‌സ് ഓഫ് പീഡിയാട്രിക്‌സിന്റെയും സഹകരണത്തോടു കൂടി ലോക രോഗപ്രതിരോധദിനം ആചരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ പദ്ധതി വിശദീകരണം നടത്തി. നീലേശ്വരം താലൂക്ക് ആശുപത്രി പീഡിയാട്രീഷന്‍ ഡോ.വി.സുരേഷന്‍ രോഗപ്രതിരോധദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് […]

പുകയില: സചിത്ര മുന്നറിയിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

പുകയില: സചിത്ര മുന്നറിയിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: പുകയില ഉത്പ്പന്ന പായ്ക്കേജുകളുടെ ഇരുവശത്തും 90 ശതമാനം സചിത്ര മുന്നറിയിപ്പുമായി നേപ്പാളാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇരുവശത്തും 85 ശതമാനം സചിത്ര മുന്നറിയിപ്പുള്ള തായ്ലന്‍ഡിനൊപ്പം ഇന്ത്യ മൂന്നാംസ്ഥാനം പങ്കിടുന്നു. പുകയില ഉത്പ്പന്ന പായ്ക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് നിബന്ധന നടപ്പാക്കിയതോടെ 205 രാജ്യങ്ങളുടെ ആഗോള റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതെത്തി. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി (സി.സി.എസ്) ഇന്ന് പുറത്തിറക്കിയ സിഗററ്റ് പാക്കേജ് ഹെല്‍ത്ത് വാര്‍ണിംഗ്സ് ഇന്റര്‍നാഷണല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം 2014ലെ 136ാംസ്ഥാനത്തുനിന്നാണ് ഇന്ത്യ മുന്നേറ്റം നടത്തിയിരിക്കുന്നത്. കാനഡയില്‍ […]

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്ടീരിയ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് വ്രണങ്ങള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മൈക്കല്‍ ഫങ്ക് എന്നയാള്‍ ബാക്ടീരിയ ബാധിച്ച് മരിച്ചതോടെയാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്. കടല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശരീരത്തിലെ മുറിലുകളുലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തുടര്‍ന്ന് ഈ വ്രണങ്ങള്‍ ശരീരം […]

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ ബൃഹദ്പദ്ധതികളുള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് […]

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക സി.എച്ച്.സിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസവപൂര്‍വ്വപരിചരണം ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അതുവഴി മാതൃശിശു മരണനിരക്ക് കുറക്കുവാനും പദ്ദതി ലക്ഷ്യമിടുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലാസ്സുകളും ബോധവല്‍ക്കരണ ഓട്ടംതുളളലും അരങ്ങേറി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പദ്ധതി വിശദീകരിച്ചു. […]

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

കാസര്‍കോട് : ആശവര്‍ക്കര്‍മാര്‍ക്കുളള ഏഴാംഘട്ട ആശ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.പി രാഘവന്‍, ജില്ലാ ആശ കോര്‍ഡിനേറ്റര്‍ പി.ശശികാന്ത്, എല്‍.എച്ച്.ഐ.ടി.ആര്‍ ഗീത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പി.ആര്‍.ഒ കം എല്‍.ഒ രമ്യ […]

അന്നനാളത്തിലെ ബാക്ടീരിയകള്‍ കാന്‍സറിനെ പ്രതിരോധിക്കും

അന്നനാളത്തിലെ ബാക്ടീരിയകള്‍ കാന്‍സറിനെ പ്രതിരോധിക്കും

ദഹനപ്രക്രിയയുടെ ഭാഗമാകുന്ന അന്നനാളത്തിലെയും കുടലിലെയും ബാക്ടീരിയകള്‍ക്ക് കാന്‍സറിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളുമായി പ്രവര്‍ത്തിച്ച് രോഗത്തെ പ്രതിരോധിക്കുവാന്‍ സഹായിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ പഠനങ്ങള്‍ പറയുന്നു. ശരീരം സ്വയം ആര്‍ജിക്കുന്ന പ്രതിരോധശേഷി( ഇമ്മ്യൂണോതെറാപ്പീസ്) ഉണ്ടാക്കാന്‍ സഹായിക്കുന്ന ഇത്തരം ബാക്ടീരിയകള്‍ നിര്‍ദോഷകാരിയും ട്യൂമറിനെ ചെറുക്കുന്നതുമാണ്.

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

നട്ടെല്ലിലെ പ്രധാന നാഡീവ്യൂഹമായ സുഷുമ്‌നാ നാഡിക്ക് പറ്റുന്ന ക്ഷതങ്ങള്‍ക്ക് പരിഹാരവുമായി ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സുഷുമ്‌നയിലെ പൊട്ടലുകള്‍ ഭേതമാക്കാന്‍ കഴിയുന്ന പ്രോട്ടീനുകളെയാണ് കണ്ടത്തിയതത്. ഇവയുടെ ഉപയോഗത്തിലൂടെ നാഡികോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആകുമെന്നും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും വിജയകരമാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

1 47 48 49