പോക്സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

പോക്സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: പോക്സോ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്സോ (പ്രൊട്ടക്ഷ ന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്സ്വല്‍ ഒഫന്‍സസ്) നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018. […]

മൂന്നു ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

മൂന്നു ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം പ്രായമായ മൃതദേഹമാണു കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു.

പിതാവ് പീഡനത്തിനിരയാക്കിയ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു

പിതാവ് പീഡനത്തിനിരയാക്കിയ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു

ചമ്പാരന്‍: പിതാവ് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് മാനസിക നില തകരാറിലായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുപ്പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുമ്ബ് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ആരോപിതനായ പിതാവിനെ യോഗത്തില്‍ താക്കീത് ചെയ്യുകയുമുണ്ടായി. യോഗത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഒരു തവണ ഗ്രാമത്തില്‍ […]

ഛത്തീസ്ഗഢില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

ഛത്തീസ്ഗഢില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങിനിടയില്‍ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പ്രതി വധൂവരന്‍മാരുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൃതദേഹം സമീപത്തെ നദീതടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: കോട്ടയം മാന്നാനം കെ ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രേം സാഗര്‍ ആണ് മരിച്ചത്. കോളേജിലെ 200 ലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. കോളേജിലെ വെള്ളത്തില്‍ നിന്നാണ് അസുഖം ബാധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്.

കണക്ക് ചെയ്തില്ലെന്ന കാരണം ; വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

കണക്ക് ചെയ്തില്ലെന്ന കാരണം ; വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി

മുംബൈ: കണക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ അധ്യാപകന്‍ ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയിലെ കുര്‍ജാത് ഉപജില്ലയില്‍ പെട്ട പിംപാല്‍ഗോണ്‍ ഗ്രാമത്തിലെ സില്ല പരിഷത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ രോഹന്‍ ഡി ജന്‍ജിര്‍ എന്ന വിദ്യാര്‍ത്ഥിയെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ലാസ് നടക്കുന്നതിനിടയിലായിരുന്നു അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് ചെയ്യാന്‍ നല്‍കിയത്. എന്നാല്‍ രോഹന് കണക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അധ്യാപകന്‍ ചൂരല്‍ തൊണ്ടയിലേക്ക് കുത്തിയിറക്കുകയായിരുന്നു. ശ്വാസ നാളത്തിനും, അന്ന നളത്തിനും […]

നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

ഇന്ന് നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ പരസ്പരം വേദനയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ മക്കള്‍ക്ക് എന്ത് പറ്റി? ടെക്നോളജി വളര്‍ന്നപ്പോള്‍ ചെറുതായിപ്പോയ കുടുംബ ബന്ധങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്ന ആധിയുടെ ശബ്ദ രൂപമാണ് ഈ ചോദ്യം. നമ്മുടെ മക്കള്‍ക്കെന്തു പറ്റി? എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം, അപ്പോള്‍ നമ്മുടെ മക്കള്‍ക്കെന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കില്‍ പറ്റുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല എന്ന് സാരം. പക്ഷെ ഇതിലെ വിരോധാഭാസം എന്ന് പറയുന്നത് നമ്മളെല്ലാവരും ചര്‍ച്ച ചെയ്യുന്നത് മക്കളുടെ സ്വഭാവ […]

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

നിസമാബാദ്: തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ജാമിയ സഫിയ മദ്രസയിലെ വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച 13 വിദ്യാര്‍ത്ഥികള്‍ നിസമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

മാവുങ്കാല്‍: രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക വാര്‍ഡ് മെമ്പര്‍ പി.പത്മനാഭന്‍, പത്മനാഭന്‍ ബ്ലാത്തൂരിന് നല്‍കി പ്രകാശനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജ് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിച്ചു. ഹൈടെക്ക് ക്ലാസ്സ് […]

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍

മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി അതിന്റെ ദൃശ്യങ്ങള്‍ കാട്ടി മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ അയല്‍വാസിയായ ആണ്‍കുട്ടി പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. താന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും, ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകുകയും തുടര്‍ന്ന് ആണ്‍കുട്ടിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്റെ മകളുടെ മോശം ദൃശ്യങ്ങള്‍ സമീപ പ്രദേശങ്ങളില്‍ […]

1 2 3 52