സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: കോട്ടയം മണിമലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നം ചെങ്കല്ലപ്പള്ളി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം: പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് കെഎസ്‌യുവാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ മാര്‍ച്ചിനു നേരെയാണ് തിങ്കളാഴ്ച പോലീസ് ലാത്തിച്ചാര്‍ജുണ്ടായത്. വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്

വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: അഞ്ചു പേര്‍ ആശുപത്രിയില്‍

വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: അഞ്ചു പേര്‍ ആശുപത്രിയില്‍

തൊടുപുഴ: വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. തൊടുപുഴ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ. ആറു പേരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹിംസയുടെ കാലത്ത് സൈദ്ധാന്തിക പ്രവര്‍ത്തനവും മികച്ച പ്രതിരോധമാണ്: പ്രൊഫസര്‍ രാധാകൃഷ്ണന്‍

ഹിംസയുടെ കാലത്ത് സൈദ്ധാന്തിക പ്രവര്‍ത്തനവും മികച്ച പ്രതിരോധമാണ്: പ്രൊഫസര്‍ രാധാകൃഷ്ണന്‍

കാസറഗോഡ്: കേരളകേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് താരതമ്യ സാഹിത്യവിഭാഗത്തില്‍ സൈദ്ധാന്തികയ്കും വിമര്‍ശന പഠനത്തിനുമായുള്ള സെന്ററര്‍ ഫോര്‍ തിയറി ആന്‍ഡ് ക്രിറ്റിസിസം സ്ഥാപിച്ചു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിഫോര്‍ണിയ സര്‍വകലാശാല ചാന്‍സലേഴ്‌സ് പ്രൊഫസര്‍ രാജഗോപാലന്‍ രാധാകൃഷ്ണന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിച്ചു. സെന്ററര്‍ ഫോര്‍ തിയറി ആന്‍ഡ് ക്രിറ്റിസിസത്തിന്റെ കോര്‍ഡിനേറ്റനും ഇംഗ്ലീഷ്-താരതമ്യ സാഹിത്യപഠനവിഭാഗത്തിന്റെ തലവനുമായ ഡോ: പ്രസാദ് പന്ന്യന്‍ ആമുഖപ്രസംഗം നടത്തിയ ചടങ്ങില്‍ ഭാഷാപഠനസ്‌കൂളിന്റെ തലവനായ പ്രൊഫസര്‍ അജിത് കുമാര്‍ വിദ്യാഭ്യാസപഠന സ്‌കൂളിന്റെ തലവനായ […]

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തങ്ജം സിങാണ് താരം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തങ്ജം സിങാണ് താരം

വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറി മണിപ്പൂരില്‍നിന്നുള്ള തങ്ജം സിങ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് തങ്ജം സിങ്. വ്യക്തിഗത ഇനത്തില്‍ മൂന്നിലും സ്വര്‍ണം നേടിയതിനൊപ്പം സ്വര്‍ണ്ണം നേടിയ റിലേ ടീമിലേയും അംഗമാണ് ഈ വിദ്യാര്‍ത്ഥി. മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്ബ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജം […]

കേരളോത്സവം; ദഫ് മുട്ടിലും വട്ടപ്പാട്ടിലും ഒന്നാം സ്ഥാനം കിസ്‌വ കടപ്പുറത്തിന്

കേരളോത്സവം; ദഫ് മുട്ടിലും വട്ടപ്പാട്ടിലും ഒന്നാം സ്ഥാനം കിസ്‌വ കടപ്പുറത്തിന്

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തില്‍ ദഫ് മുട്ട്, വട്ടപ്പാട്ട് മത്സര ഇനങ്ങളില്‍ ഇത്തവണയും ഒന്നാം സ്ഥാനം കിസ്‌വ കടപ്പുറത്തിന്. ഞായറാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുത്തു. ക്യാപ്റ്റന്‍ സുഹൈലിന്റെ നേതൃത്വത്തില്‍ യാസിര്‍, അഷ്ഫാഖ്, നിഹാല്‍, നബ്ഹാന്‍, സവാദ്, സഫ, നൗഷാദ്, ഉദൈഫ്, അബ്റാര്‍, ഷിഫാറത്ത്, സിറാജ്, ബിലാല്‍ എന്നിവരടങ്ങിയ ടീമാണ് രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കേരളോത്സവത്തില്‍ കിസ്‌വ കടപ്പുറം ടീമാണ് ഒന്നാം സ്ഥാനം […]

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാസര്‍കോട് പ്ലാനറ്റ് ഫാഷന്‍ ഉടമയുമായ എം.എ. സിദ്ദിഖ് ഒ.എസ്.എ. ട്രഷറര്‍ റഫീഖ് കേളോട്ടിന് കൈമാറി. ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി മുണ്ടാങ്കുലം, ജന.സെക്രട്ടറി ഹാഫിസ് ഷംനാട്, നാസര്‍ ഗുരിക്കള്‍, മുനീര്‍ അടുക്കള, മുജീബ് അഹ്മദ്, റിട്ടാസ് സി.ടി.എം., സമീല്‍ അഹ്മദ്, നൗഷാദ് തോട്ടത്തില്‍ സന്നിഹിതരായിരുന്നു. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മുഴുവന്‍ ബാച്ചുകളുടെയും സംഗമം നവംബര്‍ 11ന് നടക്കും.

സംസ്ഥാന സ്‌കൂള്‍ മീറ്റ്: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം

സംസ്ഥാന സ്‌കൂള്‍ മീറ്റ്: അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം

പാല: സംസ്ഥാന സ്‌കൂള്‍ കായികമേള: അനുമോള്‍ തമ്പിക്ക് ട്രിപ്പ്ള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററലാണ് അനുമോള്‍ മൂന്നാമത്തെ സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ താരമാണ് അനുമോള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ ബേസിലിന്റെ തന്നെ ആദര്‍ശ് ഗോപിയാണ് സ്വര്‍ണ്ണം നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ അഭിഷേക് മാത്യുവും സ്വര്‍ണ്ണം കരസ്ഥമാക്കി.

നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു

നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി. 2 ദിവസം മുന്‍പാണ് പട്ടാപ്പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ബഹളം വെച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാമായിരുന്നു. വീഡിയോ സോഷ്യല്‍ […]

ജില്ലാ വനിതാ സെല്ലിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ദ്വിദിന ക്യാമ്പിന് തുടക്കമായി

ജില്ലാ വനിതാ സെല്ലിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ദ്വിദിന ക്യാമ്പിന് തുടക്കമായി

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്നാ ഷീ അക്കാദമിയില്‍ ജില്ലാ വനിതാ സെല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെല്‍ഫ് ഡിഫന്‍സ് ദ്വിദിന ക്യാമ്പിന് തുടക്കമായി. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ സെല്‍ സി.ഐ.നിര്‍മ്മല അദ്ധ്യക്ഷത വഹിച്ചു. വര്‍ത്തമാന കാല സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ സ്വയം പ്രധിരോധിക്കാന്‍ പ്രാപ്തരാക്കുക, ആധുനിക സോഷ്യല്‍ മീഡികളുടെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാനഗര്‍ ജൂനിയര്‍ എസ്.ഐ.ശ്രീദാസ് പ്രസംഗിച്ചു. പ്രമുഖ […]

1 2 3 30