ഇന്ന് ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍…

ഇന്ന് ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍…

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ഗാന്ധിജിയുടെ ജന്മദിനമാണ് ഇന്ന്. അഥവാ ഒക്ടാബര്‍ 2. ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയാണ്. ഐക്യ രാഷ്ട്ര സഭ ഇത് പ്രഖ്യാപിച്ച പത്താംവാര്‍ഷിക സുദിനം കൂടിയാണ് ഇന്ന്. പോര്‍ബന്തറില്‍ പിറന്ന സൂര്യന്‍. ഇന്ത്യയ്ക്കു വെളിയില്‍ സൗത്ത് ആഫ്രീക്കയില്‍ വരെ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ ഗാന്ധിജിയുടെ ജന്മദിനം ഇവിടെ നിരീക്ഷിക്കപ്പെടുന്നത് ഗൗരി ലങ്കേഷിന്റെ വധം അടയാളപ്പെടുത്തിക്കൊണ്ടാണ്. ഇന്ത്യയില്‍ ഇതിനു മുമ്പ് കാണാത്ത വിധം രൂക്ഷമായി വിവേചനം നടക്കുന്നതിനിടയിലൂടെയാണ് ആ മഹാത്മാവിന്റെ ജന്മദിനം കടന്നു വരുന്നത്. മനുഷ്യനെ […]

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയ്‌നുകളല്ല; വേണ്ടത് മികച്ച റെയില്‍വേ മോദിക്ക് പതിനേഴ്കാരിയുടെ കത്ത്

ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയ്‌നുകളല്ല; വേണ്ടത് മികച്ച റെയില്‍വേ മോദിക്ക് പതിനേഴ്കാരിയുടെ കത്ത്

മുംബൈ: മുംബൈ ട്രെയിന്‍ ദുരന്തത്തിന്റെയും, തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ കേന്ദ്രം കടുത്ത പ്രതിരോധത്തില്‍. അടിയന്തിര നടപടികളുടെ അപര്യാപ്തതയാണ് അപകടങ്ങളിലേയ്ക്ക് വഴി തുറക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് പതിനേഴുകാരിയുടെ നിവേദനം. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് പകരം മികച്ച റെയില്‍വേകളാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് ശ്രേയ ചവാന്‍ എന്ന പതിനേഴുകാരി നിവേദനം അയച്ചിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്നുള്ള പന്ത്രണ്ടാം €ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ ചവാന്‍. ബുള്ളറ്റ് ട്രെയിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ശ്രേയ ചവാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. 24 […]

സ്‌കൂള്‍തലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം: മാതൃകകള്‍ ക്ഷണിച്ചു

സ്‌കൂള്‍തലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം: മാതൃകകള്‍ ക്ഷണിച്ചു

സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ വ്യാപനം, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക മികവ്, വിലയിരുത്തല്‍ പിന്തുണകള്‍, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ […]

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്കൊരുങ്ങിക്കഴിഞ്ഞു

കുട്ടനാട് പുഞ്ചകൃഷിക്ക് ഒരുങ്ങി. ആലപ്പുഴ ജില്ലയില്‍ 25000 ഹെക്ടറില്‍ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. 2017-18 ലെ പുഞ്ചകൃഷിക്കായി തയാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം 4,500 ഹെക്ടര്‍ കായല്‍ നിലങ്ങളില്‍ ഒക്ടോബര്‍ 15നും കുട്ടനാട്ടില്‍ 14,500 ഹെക്ടറില്‍ നവംബര്‍ ഒന്നിനും 1,700 ഹെക്ടര്‍ കരിനിലങ്ങളില്‍ 15നും അപ്പര്‍ കുട്ടനാട്ടിലെ 4,300 ഹെക്ടറില്‍ ഡിസംബര്‍ ഒന്നിനും വിത ആരംഭിക്കും. 2500 മെട്രിക് ടണ്‍ നെല്‍വിത്ത് സര്‍ക്കാര്‍ എജന്‍സികളായ കെ എസ് എസ് ഡി എ, എന്‍ എസ് സി […]

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. 64 കോളേജുകളില്‍ 60 എസ്.എഫ്.ഐ നേടി. 16 കോളേജുകളില്‍ എതിരില്ലാതെയാണ് എസ്.എഫ്.ഐ തിരഞ്ഞടുക്കപ്പെട്ടത്.

ടോയിലറ്റ് മാതൃകയില്‍ യൂണിവേഴ്‌സിറ്റി

ടോയിലറ്റ് മാതൃകയില്‍ യൂണിവേഴ്‌സിറ്റി

പല രൂപത്തിലും ഭാവത്തിലുമുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്.12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീമന്‍ ടോയ്‌ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. നെറ്റിസെണ്‍മോക്ക് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് ചൈനയിലെ നോര്‍ത്ത് ഹെനാന്‍ പ്രവിശ്യയിലാണ്. യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിന് ആകെ ചിലവായ തുക 13 മില്ല്യണ്‍ ഡോളറാണ്. യൂണിവേഴ്‌സിറ്റിയ്ക്കായി കെട്ടിടം രൂപകല്‍പ്പന ചെയ്ത സമയത്ത് ടോയ്‌ലറ്റിന്റെ മാതൃക ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിച്ചതോടെ ചിലര്‍ ഇതിനെ ടോയ്‌ലറ്റ് ബില്‍ഡിങ്ങ് എന്നു വിശേഷിപ്പിക്കുകയായിരുന്നു. ഇത് ഒരു മോശം പേരാണെങ്കിലും കോളേജ് […]

പുഴ സംരക്ഷണത്തിനായി തളങ്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മനുഷ്യച്ചങ്ങല

പുഴ സംരക്ഷണത്തിനായി തളങ്കര സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മനുഷ്യച്ചങ്ങല

തളങ്കര: ഒരു കാലത്ത് വേനലിലും സമൃദ്ധമായിരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നേരിട്ടറിയാനും പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചന്ദ്രഗിരിപ്പുഴയോരത്ത് ഒത്തുകൂടി. വിദ്യാര്‍ത്ഥികള്‍ പുഴയോരത്ത് തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലി. തീരങ്ങള്‍ സംരക്ഷിക്കുന്നതിനായി തൈകള്‍ നടുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതീരത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ന്ദ്രഗിരി പുഴയോരത്ത് നടന്ന പുഴ സംരക്ഷണ സമ്മേളനത്തിന് വിദ്യാര്‍ത്ഥികള്‍ അഭിവാദ്യം അര്‍പ്പിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. പുഴസംരക്ഷണ സമ്മേളനത്തിന്റെ […]

നിര്‍ഭയ പരിശീലന ക്യാമ്പ് ആരംഭിച്ചു

നിര്‍ഭയ പരിശീലന ക്യാമ്പ് ആരംഭിച്ചു

കാഞ്ഞങ്ങാട്‌: ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ രാവണേശ്വരം ഗവ.ഹൈസ്‌ക്കൂളിലെ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയ പരിശീലന ക്യാമ്പ് ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ ചെറുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. 8,9,10 ക്ലാസ്സുകളിലെ 137 പെണ്‍കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട് വുമണ്‍ പോലീസ് ഓഫീസര്‍മാരായ പ്രസീത സി പി കെ, സൗമ്യ കെ വി, രാജലക്ഷ്മി കെ, രമ്യ പിപി എന്നിവരാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. പി ടി എ പ്രസിഡനന്റെ് എ ഗംഗാധരന്റെ അദ്ധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. […]

ഇഞ്ചിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്‌ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്തിയ മോര്. നമ്മുടെ നാട്ടില്‍ കൃത്രിമ പാനീയങ്ങള്‍ സര്‍വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു […]

ബനാറസ് സര്‍വകലാശാലയിലെ ലാത്തിച്ചാര്‍ജ്: ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധം

ബനാറസ് സര്‍വകലാശാലയിലെ ലാത്തിച്ചാര്‍ജ്: ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി :ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ ജന്തര്‍ മന്ദറില്‍ ശക്തമായ പ്രതിഷേധം. മഹിളാ സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയിലും യോഗത്തിലും നൂറുകണക്കിനുപേര്‍ പങ്കെടുത്തു. സര്‍വകലാശാലകളെയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താനുള്ള മോഡി സര്‍ക്കാരിന്റെയും യോഗി സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ മുഴങ്ങിയത്. ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. ലൈംഗിക അതിക്രമവും സദാചാര പൊലീസിങ്ങും ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ അടിച്ചൊതുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. യോഗി […]

1 17 18 19 20 21 45