കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചു വീണു. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ മേല്‍പറമ്പ് ചളിയംകോട് പാലത്തിലാണ് സംഭവം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലട്ര അബ്ബാസിന്റെ മകന്‍ മുഹമ്മദ് അബ്റാര്‍(13), പരവനടുക്കം ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചാത്തങ്കൈ പൊയ്യക്കല്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ ബി. സനത്ത്(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്‌കൂളിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ […]

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 11ന്

ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 11ന്

കാസര്‍കോട്: പഠന-പാഠ്യേതര രംഗങ്ങളില്‍ മാതൃകയായി ചന്ദ്രഗിരിക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നവംബര്‍ 11ന് സ്‌കൂളില്‍ നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് മൂന്നരപ്പതിറ്റാണ്ടായി സ്‌കൂളില്‍ നിന്ന് അക്ഷരമധുരം നുണഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന് രണ്ടാംതവണ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നവംബര്‍ 27 മുതല്‍ ആതിഥ്യമരുളുന്നതിന് മുന്നോടിയായി സംഗമം നടക്കുന്നത് ഇരട്ടി മധുരമായി. 1982ല്‍ 25 കുട്ടികളുമായി എളിയ രീതിയില്‍ തുടക്കം കുറിച്ച […]

ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: കാസര്‍കോട് അണ്ടര്‍ -19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ -19 വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി

ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി

കാഞ്ഞങ്ങാട്: ലയണ്‍സിന്റെ നേതൃത്വത്തില്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സ് നടത്തി. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘടനം ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി പ്രദീപ് കീനേരി, പി.വി.രാജേഷ്, പി.വി.ജയകൃഷ്ണന്‍ നായര്‍, പി.മധു, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഗൈനകോളജിസ്റ്റ് ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുത്തു. കാഞ്ഞങ്ങാട് ലയണ്‍സിന്റെ നേതൃത്വത്തില്‍ ബല്ലാ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗൈനക് അവേര്‍നസ് ക്ലാസ്സില്‍ ഗൈനകോളജിസ്റ്റ് ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് വിഷയം അവതരിപ്പിച്ചു.

ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ട; വീണ്ടും ഹൈക്കോടതി

ക്യാമ്പസുകളില്‍ രാഷ്ട്രീയം വേണ്ട; വീണ്ടും ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ വീണ്ടും കേരള ഹൈക്കോടതി. രാഷ്ട്രീയ സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. പഠനവും രാഷ്ട്രീയവും ക്യാമ്പസില്‍ ഒന്നിച്ചു പോകില്ല. കോളേജുകള്‍ കോടതിയിലേക്ക് എത്തുന്നത് നിവൃത്തികേട് കൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഗൂഗിളിന്റെ പിഴവുകള്‍ കണ്ടെത്തിയ തിരുവനന്തപുരം കാരന് അംഗീകാരം

ഗൂഗിളിന്റെ പിഴവുകള്‍ കണ്ടെത്തിയ തിരുവനന്തപുരം കാരന് അംഗീകാരം

കൊച്ചി: ഗൂഗിളിന്റെ പിഴവുകളും ഗുരുതര സുരക്ഷാവീഴ്ചകളും കണ്ടുപിടിക്കുന്ന മിടുക്കരെ അംഗീകരിക്കാനുള്ള ഹാള്‍ ഓഫ് ഫെയിമില്‍ തിരുവനന്തപുരത്തുകാരനായ  ജി. അഖില്‍ ഇടംപിടിച്ചു. പ്രധാന ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം. ഈ പട്ടികയിലുള്ളവരെ ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. വന്‍തുക പ്രതിഫലവും നല്‍കുന്നുണ്ട്. 95 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ അഖിലിന്റെ സ്ഥാനം 51ാം പേജിലാണ്. എ.പി.ഐ പ്ലാറ്റ്‌ഫോമില്‍ ആണ് അഖില്‍ […]

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മോഷണം

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മോഷണം

കാസര്‍കോട്: വിദ്യാനഗര്‍ ഗവ. കോളേജിലെ കെമിസ്ട്രി ലാബിന്റെ ജനല്‍ക്കമ്പിയിളക്കി രണ്ട് സ്റ്റബിലൈസറും ലാബ് ഉപകരണങ്ങളും ഉള്‍പ്പെടെ 80,000 രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചതായി പരാതി. ശനിയാഴ്ച ലാബ് പൂട്ടിയതായിരുന്നു. ഇന്നലെ ലാബ് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പുഷ്പലത നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ജി.ടെക്ക് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ മെഗാ ജോബ്‌ഫെയര്‍ നാളെ

ജി.ടെക്ക് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ മെഗാ ജോബ്‌ഫെയര്‍ നാളെ

കണ്ണൂര്‍: മികച്ച തൊഴിലവസരങ്ങള്‍ തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സുവര്‍ണാവസരം. ജി.ടെക്ക് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്റെ മെഗാ ജോബ് ഫെയര്‍ 14-10-2017(നാളെ) രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് മണി വരെ കണ്ണൂര്‍ ജി.ടെക്ക് കമ്പ്യൂട്ടര്‍ സെന്ററില്‍ നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള അന്‍പതിലധികം കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും. അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ്, ഐ.ടി, എഞ്ചിനീയറിംഗ് മേഘലയിലെ പ്രമുഖ കമ്പനികള്‍ ജോബ് ഫറെയറില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388810043 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

അജാനൂര്‍: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കായി ഗൈനക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പ്രവീണ പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.ബി ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ജാസ്മിന്‍ ക്ലാസിന് നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചിത്രങ്കത, ഡോക്ടര്‍ സ്വലാഹ്, ലയണ്‍സ് ക്ലബ്ബ് ഭാരാവാഹികളായ അഷറഫ് കൊളവയല്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, പി.എം. നാസര്‍, ഹാറൂണ്‍ ചിത്താരി, മുനീര്‍ കെ എം കെ, […]

ഇന്ന് ലോക ബാലികാദിനം…..

ഇന്ന് ലോക ബാലികാദിനം…..

ഇന്ന് ലോക ബാലികാദിനം….. പെണ്‍കുട്ടികള്‍ക്കായി ഒരു ദിനം. എണ്ണമറ്റ അനേകം ദിനാചാരണങ്ങള്‍ക്കൊപ്പം കടന്നുപോകാവുന്നത് തന്നെ. പക്ഷേ അവസര സമത്വവും തുല്യ നീതിയും അതിക്രമങ്ങള്‍ക്കെതെരായ പ്രതിരോധവുമെല്ലാം പുതിയകാലത്തും സജീവ ചര്‍ച്ചയാവുന്ന സന്ദര്‍ഭത്തിലാണ് ഈ ദിനം അതിന്റെ പ്രാധാന്യം സ്വയം അടയാളപ്പെടുത്തുന്നത്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെണ്‍കുട്ടികളാണ്. ഇവരാണ് മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന നിര്‍ണായകമായ ഒരു […]