സ്വാതന്ത്ര്യ ദിനം: നാടെങ്ങും ആഘോഷത്തിമര്‍പ്പില്‍

സ്വാതന്ത്ര്യ ദിനം: നാടെങ്ങും ആഘോഷത്തിമര്‍പ്പില്‍

കാസര്‍കോട്:കോളിയടുക്കം ഗവ: യു.പി സ്‌കൂളില്‍ സാംസ്‌ക്കാരിക ഇന്ത്യയുടെ സിനിമാറ്റിക് ഡിസ്‌പ്ലേ തീര്‍ത്തു. മധുരം പങ്കുവെച്ചും, ആശംസകളറിയിച്ചും കുട്ടികളും, അധ്യാപകരും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കാഞ്ഞങ്ങാട്: 70ാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മേരീ ക്വീന്‍ സ്‌കൂളില്‍ മാനേജര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളും അധ്യാപക, അനധ്യാപക ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിന്റെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് ഐവ […]

റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് നാളെ തുടക്കമാകും

റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് നാളെ തുടക്കമാകും

റെയില്‍വേ സ്റ്റേഷനുകളും പരിസരവും ശുചീകരിക്കുന്ന റെയില്‍വേ സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയില്‍ തീവണ്ടികളെ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. നാളെ മുതല്‍ 31 വരെയുള്ള 14 ദിവസമാണ് ശുചീകരണം നടക്കുന്നത്. പ്രീമിയം തീവണ്ടികള്‍ ഉള്‍പ്പെടെ 200 തീവണ്ടികളിലാണ് പ്രത്യേക ക്ലീനിങ് നടത്തുക.രാജധാനി, ശതാബ്ദി, സമ്ബര്‍ക്ക് ക്രാന്തി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രീമിയം തീവണ്ടികളിലും, പുതിയ തീവണ്ടികളായ ഗതിമാന്‍, തേജസ്, ഹംസഫര്‍ എന്നിവയിലും ശുചീകരണം നടത്തും. കേരളത്തിലൂടെ ഓടുന്ന ചെന്നൈ-മംഗളൂരു എഗ്മോര്‍ എക്സ്പ്രസ്, ഗുഹാവത്തി-തിരുവനന്തപുരം എക്സ്പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം എക്സ്പ്രസ്, ഖോരക്പൂര്‍-തിരുവനന്തപുരം എക്സ്പ്രസ് […]

ജനാധിപത്യ മഹിളാ അസോസിയേഷന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അജാനൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വില്ലേജ് പഠന ക്ലാസ്സും എസ്.എസ്.എല്‍.സി, പ്ലസ് ടു കലാകായിക പരിപാടികളില്‍ പ്രാവിണ്യം നേടിയ കുട്ടികളുടെ അനുമോദന ചടങ്ങും നടത്തി. ചടങ്ങ് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ സഖാവ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സഖാവ് ജാനകികുട്ടി, ഏരിയ കമ്മിറ്റി അംഗം സഖാവ് പത്മിനി എന്നിവര്‍ സംസാരിച്ചു. കമലാക്ഷി അദ്ധ്യക്ഷയായി. തുളസി സ്വാഗതവും, ലളിത നന്ദിയും പറഞ്ഞു.

ജൂനിയര്‍ റെഡ്‌ക്രോസിന്റെ ‘സ്‌കാര്‍ഫ് ധരിക്കല്‍’ ചടങ്ങ് നടന്നു

ജൂനിയര്‍ റെഡ്‌ക്രോസിന്റെ ‘സ്‌കാര്‍ഫ് ധരിക്കല്‍’ ചടങ്ങ് നടന്നു

അഡൂര്‍ : അന്താരാഷ്ട്ര ജീവകാരുണ്യസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ റെഡ്‌ക്രോസിന്റെ മൂന്നാമത് ബാച്ചിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘സ്‌കാര്‍ഫ് ധരിക്കല്‍’ ചടങ്ങ് നടന്നു. ജൂനിയര്‍ റെഡ്‌ക്രോസ് കാസറഗോഡ് ഉപജില്ലാ കാര്യദര്‍ശിയും ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനുമായ സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സേവനസന്നദ്ധത, , സല്‍സ്വഭാവം, ദയ, സ്നേഹം, ആതുരശുശ്രൂഷ തുടങ്ങിയ ഉല്‍കൃഷ്ടഗുണങ്ങള്‍ പരിപോഷിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് എച്ച്. […]

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായി ലോക സമാധാനം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചു കലാകാരന്മാര്‍ വര്‍ണ്ണങ്ങളില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഇ.വി. ജയകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എം. ബി ഹനീഫ് അധ്യക്ഷത വഹിച്ചു. […]

ക്യാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ഥിനികളുടെ സ്‌നേഹ സാന്ത്വനം

ക്യാന്‍സര്‍ രോഗികള്‍ക്ക് വിദ്യാര്‍ഥിനികളുടെ സ്‌നേഹ സാന്ത്വനം

കാസര്‍കോട്: എസ്എഫ്‌ഐ, മാതൃകം സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ മുടി ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാനാണ് മുടി ദാനം ചെയ്തത്. 108 വിദ്യാര്‍ഥിനികള്‍ മുടി ദാനം ചെയ്തു. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. മാതൃകം കണ്‍വീനര്‍ ടി എന്‍ നേഹ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ഡോ. വിനയന്‍, കോളേജ് സുപ്രണ്ട് ബാല സുന്ദര്‍, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബി വൈശാഖ്, ഷിബുലാല്‍ പാടി, സവാദ് കടവത്ത്, കെ […]

ബ്ലൂ വെയ്ല്‍ ഗെയിം: ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ബ്ലൂ വെയ്ല്‍ ഗെയിം: ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഭോപാല്‍: ബ്ലൂ വെയ്ല്‍ ഗെയിം ചലഞ്ച് പൂര്‍ത്തിയാക്കാനായി ഏഴാം ക്ലാസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചമേലി ദേവി പബ്ലിക് സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ അസംബ്ലി കഴിഞ്ഞ ഉടന്‍ കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടല്‍ മൂലം കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി. മൂന്നാം നിലയിലെ ഇരുമ്പഴികളില്‍ അപകടകരമായി തൂങ്ങി നില്‍കുന്ന കുട്ടിയെ സുഹൃത്തുക്കള്‍ കാണുകയും ഉടന്‍ പിടിച്ചു നിര്‍ത്തി മറ്റുള്ളവരെ വിളിച്ചുകൂട്ടുകയുമായിരുന്നു. കുട്ടിയെ രക്ഷിച്ച് പ്രിന്‍സിപ്പലിന്റെ […]

പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

പര്‍ദ്ദയെചൊല്ലി സംഘര്‍ഷം; പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട്: കോളേജില്‍ പര്‍ദ്ദ ധരിച്ചെത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പടന്നക്കാട് സി.കെ.നായര്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. കോളജ് ക്ലാസ് മുറിയില്‍ പര്‍ദ ധരിച്ചെത്തിയ നാല് വിദ്യാര്‍ഥിനികളുടെ നടപടിയെ അധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ചു കോളജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ എതിര്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ബുധനാഴ്ചകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു കോളജിലേക്കു വരാന്‍ അനുമതിയുണ്ടെങ്കിലും ക്ലാസ് മുറികളില്‍ […]

കേരള കേന്ദ്ര സര്‍വ്വകലാ ശാലയില്‍ രക്ഷാ ബന്ധന്‍ മഹോത്സവം ആഘോഷിച്ചു

കേരള കേന്ദ്ര സര്‍വ്വകലാ ശാലയില്‍ രക്ഷാ ബന്ധന്‍ മഹോത്സവം ആഘോഷിച്ചു

പെരിയ: കേരളാ കേന്ദ്ര സര്‍വ്വകലാ ശാലയില്‍ നടന്ന രക്ഷാ ബന്ധന്‍ മഹോത്സവം യൂണിവേഴ്‌സിറ്റി ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫേര്‍ ഡോ: അമൃത്.ജി കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാ ബന്ധന്‍ എന്നത് സാഹോദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളം മാത്രമല്ല എന്നും ഇത് ശാസ്ത്രത്തിന്റെയും സാമ്പത്തികത്തിന്റെയും സൗന്ദര്യ ബോധത്തിന്റെയും വ്യക്തി സ്വാതന്ദ്ര്യത്തിന്റെയും പ്രതീകം കൂടിയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു. കര്‍ണാടക ഗവണ്മെന്റ്‌ന്റെ മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ ആയിരുന്ന പ്രൊഫ്: കെ ബാലകൃഷ്ണ ഭട്ട് രക്ഷാ ബന്ധന്‍ […]

പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരവുമായി അഡൂര്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരവുമായി അഡൂര്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചു. അധ്യാപക-രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷ പുഷ്പ ബന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. നുകം, കലപ്പ, റാന്തല്‍ വിളക്ക്, മെതിയടി, ഉലക്ക, പഴയകാല അളവു പാത്രങ്ങള്‍, നാണയങ്ങള്‍ തുടങ്ങി മണ്‍മറഞ്ഞുപോയ നിരവധി വസ്തുക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു. എച്ച്. പദ്മ, പി. ശാരദ, ശബ്ന, ബി.കൃഷ്ണപ്പ, ക്ലബ് അംഗങ്ങളായ എച്ച്. മഞ്ജുഷ, എം.അനുശ്രീ, […]

1 23 24 25 26 27 43