ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി

ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ് അംഗണ്‍വാടി നിട്ടടുക്കം പ്രവേശനോത്സവം നടത്തി. കൗണ്‍സിലര്‍ എച്ച് .ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യ അധ്യക്ഷയായി. ബി.പരമേശ്വരന്‍, എച്ച്.കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ. നാരായണി ടീച്ചര്‍ (റിട്ടയേര്‍ഡ്) പോഷകാഹാരത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മാനവീയം ക്ലബ്, കൗണ്‍സിലര്‍ എച്ച്.ആര്‍.സുകന്യ എന്നിവര്‍ നല്‍കിയ സൗജന്യ പഠനോപകരണം വി.വി.പ്രസന്നകുമാരി വിതരണം ചെയ്തു. അംഗണ്‍വാടി ടീച്ചര്‍ കെ.സിന്ധു സ്വാഗതം പറഞ്ഞു.

ഹരിത തീരം പദ്ധതിയുടെ നിറവില്‍ കാഞ്ഞങ്ങാട് ജി.എഫ്.എച്ച്.എസിലെ പ്രവേശനോത്സവ ചടങ്ങ് മാതൃകയായി

ഹരിത തീരം പദ്ധതിയുടെ നിറവില്‍ കാഞ്ഞങ്ങാട് ജി.എഫ്.എച്ച്.എസിലെ പ്രവേശനോത്സവ ചടങ്ങ് മാതൃകയായി

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം: മധ്യവേനലവധി കഴിഞ്ഞു പുത്തനുടുപ്പുകളും കുടയും ബുക്കുകളായി ഇണങ്ങിയും പിണങ്ങിയുമുള്ള കുസൃതികളുമായി സ്‌കൂളിലെത്തുന്ന കുട്ടികളാണ് ഇക്കുറി പ്രവേശനേത്സവം വ്യത്യസ്തമാക്കിയത്. സാധാരണ മധുര പലഹാരങ്ങളിലും വര്‍ണാഭമായ ആഘോഷങ്ങളിലും പ്രവേശനേത്സവം കൊണ്ടാടുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ആശയങ്ങളുമായിട്ടാണ് കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂള്‍ നവാഗതരെ വരവേറ്റത്. കാഞ്ഞങ്ങാട് മരക്കാപ്പ് കടല്‍ തീരം പൂര്‍ണ്ണമായും കാറ്റാടി പോലെയുള്ള മരങ്ങള്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് ഹരിത തീരമാക്കുന്നതാണ് ഹരിത തീര പദ്ധതി. ഈ സ്വപന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ത്രീ വ്രമായ ശ്രമത്തിലാണ് […]

നഫീസത്ത് ഷിഫാനിക്ക് എം.എ. ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്

നഫീസത്ത് ഷിഫാനിക്ക് എം.എ. ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്

കാസര്‍കോട്: മാംഗ്ലൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള സെന്റ് ആഗ്‌നസ് (ഓട്ടോണമസ്) എം.എ. ഇംഗ്ലീഷ് ബിരുദാനന്തരബിരുദ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനി തളങ്കര നഫീസത്ത് ഷിഫാനിക്ക് ഒന്നാം റാങ്ക്. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ എ.എ.പ്ലസും രണ്ട് വിഷയങ്ങളില്‍ എ.എ.യും ഒരു വിഷയത്തില്‍ എ.ബി.യും ഗ്രേഡുകള്‍ കരസ്ഥമാക്കി. മൊത്തം പ്രകടനത്തില്‍ എപ്ലസ് ഗ്രേഡോടെയാണ് ഷിഫാനി റാങ്ക് നേട്ടം സ്വന്തമാക്കിയത്. ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹമ്മദിന്റെ ഭാര്യയാണ്. ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സിബ, മിന്‍ഹ, ഹാദി, ഫാദി മക്കളാണ്. നുള്ളിപ്പാടി തളങ്കര […]

നിപ വൈറസ് ; കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി

നിപ വൈറസ് ; കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. ജില്ലയിലെ പൊതുപരിപാടികള്‍ക്കും 12 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വയനാട്, മലപ്പുറം ജില്ലകളില്‍ അഞ്ചിനു തന്നെ തുറക്കും. നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു വദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്.

ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹോം ലൈബറി ഉദ്ഘാടനവും

ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹോം ലൈബറി ഉദ്ഘാടനവും

കായംകുളം: ഞാവക്കാട് എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഹോം ലൈബറി ഉദ്ഘാടനവും നടത്തി. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികളെ അക്ഷരങ്ങള്‍ കൊണ്ട് എഴുതിയ തൊപ്പിയും, മധുര പലഹാരങ്ങളും നല്‍കിയുമാണ് സ്വീകരിച്ചത്. പന ഓലകള്‍ കൊണ്ടും ബലൂണുകള്‍ കൊണ്ടും പ്രവേശനോത്സവ ഹാള്‍ അലങ്കരിക്കുകയും ചെയ്തത് ആദ്യമായി എത്തിയ കുട്ടികള്‍ക്ക് കൗതുകമായി. വാര്‍ഡ് കൗണ്‍സിലര്‍ റജില നാസര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹോം ലൈബ്രറി ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് സന്തോഷ് പാട്ടത്തില്‍ നിര്‍വ്വഹിച്ചു. കായംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ […]

വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും:മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജൂണ്‍ 5ന്

വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും:മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജൂണ്‍ 5ന്

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യുവ തലമുറയുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി Skyzone academy മൂന്നാം വര്‍ഷത്തിലേക്ക്

യുവ തലമുറയുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി Skyzone academy മൂന്നാം വര്‍ഷത്തിലേക്ക്

ഏവിയേഷന്‍ രംഗത്തെ രണ്ട് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുമായാണ് ലോക നിലവാരമുള്ള IATA certified കോഴ്‌സുകള്‍ക്ക് Skyzone academy കാസര്‍കോട് തുടക്കം കുറിച്ചത്. ലോകത്ത് അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു വ്യവസായ മേഖലയാണ് Aviation & Hospitality. ഗ്ലാമര്‍ ജോലിയും, ഉയര്‍ന്ന ജീവിത നിലവാരവും, സമൂഹത്തില്‍ ഉന്നത പദവിയും ആഗ്രഹിക്കുന്ന ഇന്നത്തെ യുവതയ്ക്ക് അവരുടെ സമയവും സമ്പത്തും പാഴാകില്ലെന്ന് ഉറപ്പ് വരുത്തി ഏവിയേഷന്‍ മേഖലകളിലെ വിവിധ തൊഴില്‍ സാധ്യതയെ മുന്‍നിര്‍ത്തി പരിശീലനം നല്‍കുന്നു. പ്രമുഖ എയര്‍ലൈന്‍സുകളുമായി സഹകരിച്ച് നടത്തുന്ന […]

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമേ്ബാള്‍ വിജയ ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 82.02 ശതമാനമായിരുന്നു. 97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനനത്തും 89 ശതമാനം നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തുമെത്തി. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് ഈ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയത്. 88.31 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 78.99 ശതമാനം ആണ്‍കുട്ടികള്‍ നേടിയത്. […]

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു. ഒട്ടനവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ കരിന്തളം അമ്മാറമ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചാര്‍ട്ടെഡ് നൈറ്റ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ദാമോദരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ (DG) ലയണ്‍ അഡ്വ.ഡെന്നീസ് തോമസ് MJF ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ് കുമാര്‍ വി വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് PRO ഡോക്ടര്‍ ഷിംജി.പി.നായര്‍, സോണ്‍ ചെയര്‍ പേഴ്‌സണ്‍ ലയണ്‍ […]

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 തിങ്കളാഴ്ച്ച (28.05.2018) രാവിലെ 9.30 ന് കൂടിക്കാഴ്ചക്കായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഒഴിവുകള്‍ എല്‍.പി.എസ്.എ. (മലയാളം) – 4 യു.പി.എസ്.എ. (മലയാളം) – 6 യു.പി.എസ്.എ. (കന്നഡ) 1 ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) 1 ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) 1 എച്ച്.എസ്.എ. […]