ഇന്ന് ഭരണഘടനാദിനമായി ആചരിക്കും

ഇന്ന് ഭരണഘടനാദിനമായി ആചരിക്കും

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 26ന് രാവിലെ 11ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലിയിലും സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് പൊതുഭരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അറിയിച്ചു. ഭരണഘടന ആസ്പദമാക്കി പ്രത്യേക ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, ഉപന്യാസ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കണം. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിക്കും.

വിദ്യഭ്യാസ സെമിനാര്‍ നാളെ

വിദ്യഭ്യാസ സെമിനാര്‍ നാളെ

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ എഡ്യുക്കേഷന്‍ പോളിസി 2016 എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ നാളെ രാവിലെ 10 ന് കേന്ദ്രസര്‍വ്വ കലാശാല സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ഡയരക്ടര്‍ പ്രൊഫസര്‍ ഡോ.കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ മൃണള്‍മയി ജോഷി മുഖ്യതിഥി ആയിരിക്കും. ഡോ.എം.മുരളി, യു.കരുണാകരന്‍, എ.വിനോദ് തുടങ്ങിയവര്‍ സംബന്ധിക്കും

റാങ്ക് തിളക്കത്തില്‍ എല്‍.ബി.എസ്‌കോളേജ്

റാങ്ക് തിളക്കത്തില്‍ എല്‍.ബി.എസ്‌കോളേജ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ടെക് പരീക്ഷയില്‍ഉയര്‍ന്ന റാങ്കുകളുമായി എല്‍.ബി.എസ്‌കോളേജ് മുന്‍പന്തിയില്‍. എഞ്ചിനീയറിംഗ്‌ വിദ്യാഭ്യാസമേഖലയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന എല്‍.ബി.എസ്‌ കോളേജ്‌വര്‍ഷങ്ങളായി റാങ്ക് നേട്ടത്തിലും മുന്‍പന്തിയിലാണ്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കോളേജ്മികവ് പുലര്‍ത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലാണ് റാങ്ക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒന്നാംറാങ്ക് – സംഹിത. എം -കാസര്‍ഗോഡ്മഥൂര്‍ പാറക്കിളയില്‍എം. ബാലകൃഷ്‌ന്റെയുംശശികലയുടെയുംമകളാണ്. രണ്ടാംറാങ്ക് – ഹരിത – കാസര്‍ഗോഡ്ഉദുമഹരിതത്തില്‍കെ.അശോകന്റെയും ശ്രീജയുടെയുംമകളാണ്. മൂന്നാംറാങ്ക് – ഫാത്തിമത്ത്ഷബീബ – കാസര്‍ഗോഡ്കുഡ്‌ലുറഹീന മന്‍സിലില്‍ എന്‍. അലിയുടെയുംജമീലയുടെയുംമകളാണ്. ഇലക്ട്രിക്കല്‍എഞ്ചിനീയറിംഗ് […]

പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ.അര്‍ജുനന്റെ ചികിത്സാ ചിലവ്‌ സര്‍ക്കാര്‍ വഹിക്കും

പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ.അര്‍ജുനന്റെ ചികിത്സാ ചിലവ്‌ സര്‍ക്കാര്‍ വഹിക്കും

ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത് പ്രശസ്ത സംഗീതസംവിധായകന്‍ എം.കെ.അര്‍ജുനന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന അര്‍ജുനന്‍ മാസ്റ്ററുടെ ചിലവ് വഹിക്കാന്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാനും സഭ തീരുമാനിച്ചു. 2006 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്‍ഷന്‍, കുടുംബ […]

വിദ്യാതീരം പദ്ധതി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം

വിദ്യാതീരം പദ്ധതി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ  കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി വഴി പതിനൊന്ന് കുട്ടികള്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചു. പദ്ധതി പ്രകാരം 47 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനം നല്‍കിയത്. പരിശീലനത്തിന് തിരഞ്ഞെടുത്ത ഓരോ കുട്ടിക്കും താമസവും പഠനച്ചെലവും ഉള്‍പ്പെടെ 47 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. എം.ബി.ബി.എസിന് 11 പേര്‍ക്ക് പ്രവേശനം ലഭിച്ചു. ബി.ഡി.എസിന് നാലും ബി.എസ്.സി. നഴ്‌സിംഗിനു മൂന്നും ഫിഷറീസ് കോഴ്‌സിന് അഞ്ചും […]

എല്ലാ സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളും അടുത്ത വര്‍ഷത്തോടെ ഹൈടെക്

എല്ലാ സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളും അടുത്ത വര്‍ഷത്തോടെ ഹൈടെക്

കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി -വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക്കാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഹൈടെക്കാക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഐടി അറ്റ് സ്‌കൂള്‍ കാസര്‍കോട് ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പ് […]

എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാക്കും -വിദ്യാഭ്യാസമന്ത്രി

എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാക്കും -വിദ്യാഭ്യാസമന്ത്രി

ഹരിതവിദ്യാലയം എന്ന ആശയം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സും, വിവിധ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് -ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരായമുട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യമാണ് ജീവന്റെ അടിസ്ഥാനമെന്നും പ്രകൃതി എന്താണെന്നു മനസിലാക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുകയാണ് ഹരിതവിദ്യാലയം എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഹയര്‍സെക്കണ്ടറി […]

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായവര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുശേഷം അടുത്ത ഒരു വര്‍ഷം വരെയുളള കാലയളവില്‍ അപേക്ഷിക്കുവര്‍ 500 രൂപ പിഴയായി നല്‍കണം. ഈ കാലയളവിനുശേഷമുളള ഓരോ വര്‍ഷത്തിനും മേല്‍പറഞ്ഞ തുകയ്ക്കു പുറമേ 250 രൂപ വീതം അധികം നല്‍കണം. മുന്‍കാലങ്ങളില്‍ നടത്തിയ പരീക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും. ബിരുദാനന്തരബിരുദം/ബി.എഡ് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റ് പരീക്ഷ എഴുതിയവര്‍ ഫലം […]

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

കായിക മേളയ്ക്ക് തിരി തെളിഞ്ഞു

കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായികമേള ഉദയ നഗര്‍ ഹൈസ്‌ക്കൂളില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്ലൂര്‍: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. അറുപത്തിഒമ്പതോളം സ്‌കൂളുകളില്‍ നിന്നെത്തിയ കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ സല്യൂട്ട് സ്വികരിച്ചു. കോട്ടിക്കുളം ഗവ: ഫിഷറീസ് സ്‌കൂളില്‍ നിന്നും കായിക താരങ്ങളുടെ അകമ്പടിയോടു കൂടി സ്‌കൂളിലെത്തിച്ചേര്‍ന്ന ദീപ ശിഖയ്ക്ക് റിട്ട. ഹെഡ്മാസ്റ്റര്‍ എ.കുഞ്ഞമ്പു തിരിതെളിയിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീധരന്‍ പതാക […]