അജാനൂര്‍ ഗവ: മാപ്പിള എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം: മന്ത്രി ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യും

അജാനൂര്‍ ഗവ: മാപ്പിള എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം: മന്ത്രി ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ: മാപ്പിള എല്‍ .പി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 90-ാം വാര്‍ഷികാഘോഷത്തിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഫെബ്രുവരി ഇരുപത്തിയഞ്ചിന് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ നടക്കുന്ന പൂര്‍വ്വ വിദ്യാത്ഥി സംഗമം സ്‌കൂളില്‍ മുപ്പത് വര്‍ഷത്തോളം പ്രധാനധ്യാപകന്‍ ആയിരുന്ന ശ്രീധരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ്വ വിദ്യാത്ഥികള്‍ അനുഭവങ്ങള്‍ പങ്ക് വെക്കും. സംഗമത്തില്‍ വെച്ച് പൂര്‍വ്വ വിദ്യാത്ഥി സംഘടന രൂപീകരിക്കും. വൈകീട്ട് നാല് മണിക്ക് […]

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും- മുഖ്യമന്ത്രി

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും- മുഖ്യമന്ത്രി

കോടതിഭാഷ മലയാളത്തിലാക്കണമെന്ന് എണ്‍പതുകളില്‍ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടറിയറ്റിലെ നിയമ വകുപ്പിലെ ‘ഭരണഭാഷാ സെല്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും മുഖ്യമന്രതി അറിയിച്ചു. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് […]

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു

ലോകായുക്തയ്ക്ക് തെറ്റി. കൊച്ചി: കേരള സര്‍വകലാശാല അസി. ഗ്രേഡ് നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കണമെന്ന് കോടതി വിധിച്ചു. നിയമനം റദ്ദാക്കിയ ലോകായുക്ത നടപടി അനുചിതമെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിനെതിരായ ലോകായുക്ത വിധി ഹൈക്കോടതി റദ്ദാക്കി. അതേസമയം വി സി ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരായ കേസ് തുടരാമെന്നും കോടതി പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തില്‍ പയ്യന്നൂര്‍ കോളേജ് മുന്നേറുന്നു

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തില്‍ പയ്യന്നൂര്‍ കോളേജ് മുന്നേറുന്നു

കാസര്‍കോട്: എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തില്‍ എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും പയ്യന്നൂര്‍ കോളേജും നെഹ്‌റു കോളേജും ബ്രണ്ണന്‍ കോളേജും ത്രികോണമത്സരം തുടരുന്നു. 82 ഇനങ്ങളിലെ മത്സര ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 150 പോയിന്റ് നേടി പയ്യന്നൂര്‍ കോളേജ് മുന്നിട്ടു നില്‍ക്കുന്നു,130 പോയിന്റ് നേടി നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് രണ്ടാം സ്ഥാനത്തും,110 പോയിന്റ് ഗവ.ബ്രണ്ണന്‍ കോളേജ് തലശേരി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു ദിനംകൂടി ബാക്കി നില്‍ക്കെ കപ്പ് ആര് സ്വന്തമാക്കുമെന്ന് […]

ഈ വര്‍ഷവും ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി എഴുതാം

ഈ വര്‍ഷവും ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി എഴുതാം

തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് ഇക്കൊല്ലവും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരമെഴുതാം. പുസ്തക രൂപത്തിലുള്ള ലോഗരിതവും പരീക്ഷാ ഹോളില്‍ അനുവദിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഇക്കൊല്ലം മാറ്റമൊന്നുമുണ്ടാകില്ലെന്നും മുന്‍വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ 2017 മാര്‍ച്ചിലെ പരീക്ഷയിലും തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം മുതല്‍ വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റില്‍ നിര്‍ദേശം നല്കിയിരുന്നു. കോപ്പിയടി ഒഴിവാക്കാനെന്ന പേരിലാണ് പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ വിലക്കിയത്. ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത […]

മതനിരപേക്ഷ സംസ്‌കാരം വളരാന്‍ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണം- വിദ്യാഭ്യാസ മന്ത്രി

മതനിരപേക്ഷ സംസ്‌കാരം വളരാന്‍ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണം- വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷമായ ഒരു സംസ്‌കാരം ലഭ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാകണം. സ്വകാര്യ വിദ്യാഭ്യാസം മാത്രമുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ സാക്ഷരത പോലും സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണമെങ്കില്‍ പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാപ്പേടി കുറയ്ക്കാനും മാനസികസമ്മര്‍ദ്ദമകറ്റാനും തൈക്കാട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കോള്‍ കേരള സംഘടിപ്പിച്ച വിജയം സുനിശ്ചിതം എന്ന കൗണ്‍സലിംഗ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം […]

കേരളത്തിലെ ഉച്ചഭക്ഷണപരിപാടിക്ക് കേന്ദ്രത്തിന്റെ പ്രശംസ

കേരളത്തിലെ ഉച്ചഭക്ഷണപരിപാടിക്ക് കേന്ദ്രത്തിന്റെ പ്രശംസ

ന്യൂഡല്‍ഹി: കേരളത്തിലെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ മികവ് പരിഗണിച്ച് 13 കോടി രൂപ കൂടുതലായി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ദൈനംദിന ചെലവുകള്‍ക്കുള്ളതാണ് ഈ തുക. ഇതിനുപുറമേ പാചകപ്പുരകളുടെ നിര്‍മാണത്തിനായി 109 കോടി രൂപയും അനുവദിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതംകൂടി ചേരുമ്പോള്‍ 183 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 3031 വിദ്യാലയങ്ങളില്‍ പുതിയ പാചകപ്പുരകള്‍ നിര്‍മിക്കാനാകും. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിച്ച മന്ത്രാലയം കേരളത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പിനെ പ്രശംസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ […]

വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച പ്രിന്‍സിപ്പലിനെതിരെ കേസ്

വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച പ്രിന്‍സിപ്പലിനെതിരെ കേസ്

തൃശൂര്‍: വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മദര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുള്ള അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്നതാണു വിദ്യാര്‍ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. കഴിഞ്ഞ ദിവസവും മുറിയിലേക്കു വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നു വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ കോളജ് നിഷേധിച്ചു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുമ്പോള്‍ നാലു സീനിയര്‍ അധ്യാപികമാര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് വൈസ് പ്രിന്‍സിപ്പല്‍ സി.ജി.മിനി പറഞ്ഞു. വിദ്യാര്‍ഥിനികളോട് അദ്ദേഹം മോശമായുള്ള ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. […]

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു; ലക്കിടി നെഹ്‌റു കോളേജ് 17ന് തുറക്കും

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു; ലക്കിടി നെഹ്‌റു കോളേജ് 17ന് തുറക്കും

പാലക്കാട്: ലക്കിടി ജവഹര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിച്ചു. പാലക്കാട് കളക്ടര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനും കോളേജ് തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഉറപ്പുനല്‍കി. 17ന് കോളേജ് തുറക്കൂം. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, യൂണിയന്‍ […]

ദേശീയ അന്തര്‍ സര്‍വ്വകലാശാല യുവജനോല്‍സവം: കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം തായന്നൂര്‍ സ്വദേശിക്ക്

ദേശീയ അന്തര്‍ സര്‍വ്വകലാശാല യുവജനോല്‍സവം: കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം തായന്നൂര്‍ സ്വദേശിക്ക്

തായന്നൂര്‍ : മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന ദേശീയ അന്തര്‍ സര്‍വ്വകലാശാല യുവജനോല്‍സവത്തില്‍ കേരളാ യൂണിവേഴ്‌സിറ്റിയിലെ ജിനീഷ് കെ ജോയിസ് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഗവ. എഞ്ചിനിയറിങ് കോളേജില്‍ അവസാന വര്‍ഷ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയാണ്. തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകരായ ജോയിസ് ജോസഫിന്റെയും നാന്‍സി സെബാസ്റ്റ്യന്റെയും മകനാണ് . സംസ്ഥാന സ്‌കൂള്‍ കലോല്‍സവങ്ങളിലും സര്‍വ്വകലാശാല കലോല്‍സവങ്ങളിലും എണ്ണച്ചായം, ഡിജിറ്റല്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, വെബ് പേജ് ഡിസൈനിംഗ് എന്നീ ഇനങ്ങളില്‍ പലതവണ സമ്മാനാര്‍ഹനായിട്ടുണ്ട്.

1 36 37 38 39 40 45