‘ആമി’യായി മഞ്ജു വാര്യര്‍ കമല്‍ ചിത്രത്തില്‍ എത്തും

‘ആമി’യായി മഞ്ജു വാര്യര്‍ കമല്‍ ചിത്രത്തില്‍ എത്തും

പശസ്ത എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥ പറയുന്ന, സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രമായ ആമിയില്‍ ടൈറ്റില്‍ കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കും. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യ പിന്മാറിയതിനാല്‍ മഞ്ജുവിന് നറുക്ക് വീഴുകയായിരുന്നു. വിദ്യ ഇല്ലെങ്കില്‍ പകരം മഞ്ജുവിനെയാണ് ഈ വേഷത്തിന് പരിഗണിച്ചിരുന്നതെന്ന് കമല്‍ പറഞ്ഞു. വിദ്യയ്ക്ക് പകരം, എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ കാഞ്ചനമാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ പാര്‍വതി […]

പുല്ലൂര്‍ ഗവ.യു പി.സ്‌കൂള്‍ സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ ഗവ.യു പി.സ്‌കൂള്‍ സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

പെരിയ: പുല്ലൂര്‍ ഗവ.യു.പി. സ്‌കൂള്‍ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മ എം.പി.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി പി.ടി.രാജേഷ് പദ്ധതി വിശദീകരണം നടത്തി. പുല്ലൂര്‍ ജനകീയ കൂട്ടായ്മ 5 ലക്ഷം രൂപയും പുല്ലൂര്‍- പുളിക്കാല്‍ പരിസര കൂട്ടായ്മ ഒരു സയന്‍സ് ലാബും കൊടവലം, എടമുണ്ട, സ്‌കൂള്‍ പരിസരം, മധുരമ്പാടി കൂട്ടായ്മകള്‍ ഓരോ സ്മാര്‍ട്ട് ക്ലാസ് മുറികളുമാണ് വാഗ്ദാനം ചെയ്തത്.കൂടാതെ, പൊള്ളക്കട പണിക്കര്‍ […]

എം.ജി യൂണിവേഴ്‌സിറ്റി യു.ജി.സി നല്‍കിയ രണ്ടേകാല്‍ക്കോടി രൂപ ഫണ്ട് പാഴാക്കി

എം.ജി യൂണിവേഴ്‌സിറ്റി യു.ജി.സി നല്‍കിയ രണ്ടേകാല്‍ക്കോടി രൂപ ഫണ്ട് പാഴാക്കി

കോട്ടയം: സര്‍വ്വകലാശാലയുടെ വികസനത്തിനായി യു.ജി.സി നല്‍കിയ ഫണ്ട് എം.ജി സര്‍വ്വകലാശാല പാഴാക്കി. സ്‌പോര്‍ട്‌സ് അടിസ്ഥാന വികസനത്തിനായി നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ യു.ജി.സി അനുവദിച്ച രണ്ടേകാല്‍ക്കോടി രൂപ എം.ജി സര്‍വ്വകലാശാല മടക്കി നല്‍കാന്‍ തീരുമാനിച്ചു. ജനുവരി 28ന് ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കുമ്പോള്‍ സര്‍വ്വകലാശാലയ്ക്ക് 20 ലക്ഷം രൂപയിലേറെ അധിക ബാധ്യത ഉണ്ടാകും. പദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള കാരണം എം.ജി സര്‍വ്വകലാശാല ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. പക്ഷേ കടുത്ത ജലക്ഷാമമാണ് നീന്തല്‍കുളം പദ്ധതി വേണ്ടെന്ന് വയ്ക്കാന്‍ […]

ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പാലടക്കം അഞ്ച്‌ പ്രതികള്‍ ഒളിവില്‍

ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പാലടക്കം അഞ്ച്‌ പ്രതികള്‍ ഒളിവില്‍

മാനേജ്‌മെന്റിന്റെ പ്രതികാരനടപടികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങി അതോടൊപ്പം മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ കോളേജ് കവാടത്തില്‍ ഇന്ന് ഉപവസിക്കും. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം നാല് അദ്ധ്യാപകര്‍ ഒളിവില്‍. ഇന്നലെയാണ് കോളേജ് പ്രിന്‍സിപ്പാള്‍ അടക്കം 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ജിഷ്ണുവിന്റെ സംശയാസ്പദ മരണത്തെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേസ് അന്വേഷണത്തിനായി എ.എസ്.പി കിരണ്‍ നായരാണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ […]

പരിയാരത്ത് എം.ബി.ബി.എസ് വിദ്യാര്‍ഥിക്കു റാഗിംഗ്; ബി.ഡി.എസ് വിദ്യാര്‍ഥിക്കെതിരേ കേസ്

പരിയാരത്ത് എം.ബി.ബി.എസ് വിദ്യാര്‍ഥിക്കു റാഗിംഗ്; ബി.ഡി.എസ് വിദ്യാര്‍ഥിക്കെതിരേ കേസ്

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ റാഗ് ചെയ്തുവെന്ന പരാതിയില്‍ ബി.ഡി.എസ് വിദ്യാര്‍ഥിക്കെതിരേ പരിയാരം പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരമാണു ബി.ഡി.എസ് വിദ്യാര്‍ഥി അര്‍ജുനെതിരേ കേസെടുത്തത്. കഴിഞ്ഞ ആറിനു രാത്രി 11 ന് ഹോസ്റ്റലില്‍വച്ച് അര്‍ജുന്‍ മര്‍ദിച്ചതായി ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി അബ്ദുള്‍ സമദ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. റാഗിംഗിനെ ചെറുത്തതാണ് അര്‍ജുന്‍ മര്‍ദിക്കാന്‍ കാരണമെന്നായിരുന്നു പരാതി. പരാതി പരിശോധിച്ച അച്ചടക്ക സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ […]

മെട്രോ തൂണുകളിലെ ചിത്രരചന: ബിനാലെ കാലാകാരന്മാര്‍ക്കെതിരെ ലളിതകലാ അക്കാദമി

മെട്രോ തൂണുകളിലെ ചിത്രരചന: ബിനാലെ കാലാകാരന്മാര്‍ക്കെതിരെ ലളിതകലാ അക്കാദമി

സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ പഠിച്ചിറങ്ങിയ നൂറുക്കണക്കിന് തൊഴില്‍ രഹിതരായ കലാകാരന്‍മാര്‍ക്കും മെട്രോ തൂണുകളില്‍ ചിത്രരചന നടത്താന്‍ അനുമതി നല്‍കണം. കൊച്ചി: മെട്രോ തൂണുകളില്‍ ചിത്രരചന നടത്താനുളള അനുമതി ബിനാലെ കലാകാരന്‍മാര്‍ക്ക് മാത്രം നല്‍കുന്നതിനെതിരെ സംസ്ഥാന ലളിതകലാ അക്കാദമി രംഗത്ത്. മറ്റ് കലാകാരന്‍മാര്‍ക്കും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് അക്കാദമി തീരുമാനം. കൊച്ചി മെട്രോയുടെ ഇടപ്പളളിവരെയുളള തൂണുകളില്‍ കലാസൃഷ്ടി നടത്താനാണ് ബിനാലെ സംഘാടകര്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് പകുതി വരെയാണ് കാലാവധി. […]

പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്കു കാരണം അധ്യാപകര്‍- മന്ത്രി ജലീല്‍

പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്കു കാരണം അധ്യാപകര്‍- മന്ത്രി ജലീല്‍

കൊല്ലം: സ്വന്തം മക്കളെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്തിട്ടു ശമ്ബളത്തിനുവേണ്ടി ആരാന്റെ മക്കളെ പഠിപ്പിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ സമീപനമാണു പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടതെന്നു മന്ത്രി കെ.ടി. ജലീല്‍. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍. അധ്യാപകരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്വന്തം മക്കളെയും പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു. അതോടെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുതുടങ്ങി. സ്വന്തം കുട്ടിയുമായി സ്‌കൂളിലേക്കു വരുന്ന അധ്യാപകരായിരുന്നു മുന്‍പ് […]

യൂണിവേഴ്സിറ്റി കോളേജില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: സദാചാരഗുണ്ടായിസമെന്ന് തെളിഞ്ഞാല്‍ നടപടിയെന്ന് എസ്.എഫ്.ഐ

യൂണിവേഴ്സിറ്റി കോളേജില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: സദാചാരഗുണ്ടായിസമെന്ന് തെളിഞ്ഞാല്‍ നടപടിയെന്ന് എസ്.എഫ്.ഐ

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ എസ്.എഫ്.ഐക്കെതിരായ വാര്‍ത്തകള്‍ മാത്രമേ നല്‍കുന്നുള്ളുവെന്നും ജെയ്ക്. തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജില്‍ യുവാവിനെ മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ച് എസ്.എഫ്.ഐ. എസ്എഫ്ഐ സദാചാര പൊലീസ് ചമയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു. സംഭവം സദാചാര ഗുണ്ടായിസമാണെന്ന് തെളിഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എസ.്എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ എസ്.എഫ്.ഐക്കെതിരായ വാര്‍ത്തകള്‍ മാത്രമേ നല്‍കുന്നുള്ളുവെന്നും ജെയ്ക് വ്യക്തമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ […]

മലയാളം സംസാരിച്ചു; അദ്ധ്യാപിക അഞ്ചാം ക്ലാസുകാരന്റെ പുറത്ത് സ്റ്റിക്കര്‍ പതിച്ച് വീട്ടിലേക്കയച്ചു

മലയാളം സംസാരിച്ചു; അദ്ധ്യാപിക അഞ്ചാം ക്ലാസുകാരന്റെ പുറത്ത് സ്റ്റിക്കര്‍ പതിച്ച് വീട്ടിലേക്കയച്ചു

ഇതു പ്രശ്നമാക്കേണ്ട കാര്യമില്ലെന്നും ചില ക്ലാസ് പീരിയഡുകളില്‍ നടക്കുന്ന ഫണ്ണി ഗെയിം ആണിതെന്നും അധികൃതര്‍. സ്‌കൂളില്‍ മലയാളം സംസാരിച്ചതിന്റെപേരില്‍ അഞ്ചാംക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിച്ചു. കാളിയാര്‍ ജയ്റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞദിവസം നടന്ന സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നു നിബന്ധനയുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം അഞ്ചാംക്ലാസ് വിദ്യാര്‍ഥി മലയാളം സംസാരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അധ്യാപിക ‘ഞാന്‍ മലയാളം സംസാരിച്ചു’ എന്നതരത്തില്‍ എഴുതിയ […]

അനിശ്ചിതകാലത്തേക്ക് പാമ്പാടി നെഹ്‌റു കോളേജ് വീണ്ടും അടച്ചു

അനിശ്ചിതകാലത്തേക്ക് പാമ്പാടി നെഹ്‌റു കോളേജ് വീണ്ടും അടച്ചു

ഇന്ന് നടക്കാനിരുന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗവും നടക്കില്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ തിങ്കളാഴ്ച മുതല്‍ കോളേജിനു മുന്നില്‍ സമരം ശക്തമാക്കും. തൃശൂര്‍: കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്റു ഫാര്‍മസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജില്‍ വിദ്യാത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോളേജ് അടച്ചതായി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് കിട്ടിയത്. ഇതോടെ ഇന്ന് നടക്കാനിരുന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗവും അനിശ്ചിതത്വത്തിലായി. യോഗം എന്നു നടക്കും എന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പുതിയ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ […]

1 37 38 39 40 41 45