ഇനിമുതല്‍ ‘Ze’ മാത്രം; ‘He’ യും ‘She’ യും പുറത്ത്

ഇനിമുതല്‍ ‘Ze’ മാത്രം; ‘He’ യും ‘She’ യും പുറത്ത്

ഹിയും ഷിയും ഉപേക്ഷിക്കുവാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് പറയുന്നത്. സഹപാഠിയെ വിളിക്കാന്‍ ‘സി’ എന്ന സംജ്ഞ സ്വീകരിക്കുക. ഭിന്ന ലിംഗക്കാരെ പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം സര്‍വ്വകലാശാല നല്‍കിയിരിക്കുന്നത്. തെറ്റായ സംജ്ഞ കൊണ്ട് ഭിന്നലിംഗക്കാരെ അഭിസംബോധന ചെയ്യുന്നത് കുറ്റകരമാണെന്നും സര്‍വകലാശാലയിലെ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ശ്ശിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കാംബ്രിഡ്ജ് സര്‍വ്വകലാശാലയും അറിയിച്ചു.

അഞ്ച് കോളേജുകളില്‍ എഞ്ചിനീയറിങ് പരീക്ഷ മുടങ്ങി

അഞ്ച് കോളേജുകളില്‍ എഞ്ചിനീയറിങ് പരീക്ഷ മുടങ്ങി

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് കോളേജുകളില്‍ എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മുടങ്ങി. തിരുവനന്തപുരം സി.ഇ.ടി, ബാര്‍ട്ടണ്‍ ഹില്‍, പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ്, പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് പരീക്ഷ മുടങ്ങിയത്. ഈ മാസം രണ്ടാം തീയ്യതി നടക്കേണ്ടിയിരുന്ന പരീക്ഷ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. തയ്യാറെടുപ്പിന് മതിയായ സമയം കിട്ടിയില്ല എന്നതാണ് ഇതിന് വിദ്യാര്‍ത്ഥികള്‍ നിരത്തിയ ന്യായം. ഇതോടൊപ്പം […]

സ്വാശ്രയ എഞ്ചിനിയറിംഗ്; യോഗ്യതയില്ലാതെ പ്രവേശനം നേടിയ 83 വിദ്യാര്‍ത്ഥികളെ പുറത്താക്കി

സ്വാശ്രയ എഞ്ചിനിയറിംഗ്; യോഗ്യതയില്ലാതെ പ്രവേശനം നേടിയ 83 വിദ്യാര്‍ത്ഥികളെ പുറത്താക്കി

യോഗ്യതയില്ലാതെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റിയാണ് പുറത്താക്കിയത്‌ തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളില്‍ യോഗ്യതയില്ലാതെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാതെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശിപ്പിച്ച 83 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. 12 സ്വാശ്രയ കോളേജിലെ എന്‍.ആര്‍.ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83 വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം […]

മത്സരപരീക്ഷകള്‍ക്ക് ആധുനിക പരിശീലനം: നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍സിങ് കേരളത്തില്‍

മത്സരപരീക്ഷകള്‍ക്ക് ആധുനിക പരിശീലനം: നൂതന സ്റ്റാര്‍ട്ടപ്പുമായി രാജന്‍സിങ് കേരളത്തില്‍

അഖിലേന്ത്യാ മത്സരപരീക്ഷകളിലേയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടും അഖിലേന്ത്യാ സിവില്‍ സര്‍വീസ് ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിനും ജോലിക്കുമായി അമേരിക്കയിലേയ്ക്കു പോയ മുന്‍ ഐ.പി.എസ് ഓഫീസര്‍ രാജന്‍ സിങ് ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നൂതനാശയങ്ങളുമായി കേരളത്തില്‍ പുത്തന്‍ സംരംഭത്തിന് തുടക്കമിടുന്നു. അമേരിക്കയില്‍ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലോക പ്രശസ്തമായ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് എംബിഎ ഏറ്റവും മികച്ച നിലയില്‍ പാസായശേഷം ബഹുരാഷ്ട്ര കമ്പനിയായ മെക്കന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ച രാജന്‍ സിങ് അതെല്ലാമുപേക്ഷിച്ച ശേഷമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഓരോ […]

ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 131.61 കോടി രൂപ: മന്ത്രി കെ.കെ.ശൈലജ

ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 131.61 കോടി രൂപ: മന്ത്രി കെ.കെ.ശൈലജ

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനും, ആരോഗ്യവിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള വിവിധ ആശുപത്രികളുടെയും ആരോഗ്യ സര്‍വകലാശാലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ആരോഗ്യ പദ്ധതികള്‍ക്കുമായി 131.61 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളുടെ ഡ്രഗ്‌സ് സ്‌റ്റോര്‍ പുനര്‍നിര്‍മ്മാണത്തിനും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 6 കോടി രൂപയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്‌ളോക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, പാത്തോളജി വിഭാഗം ഉള്‍പ്പടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി […]

പത്മരാജന്റെ കൂടെവിടെയുമായി പൃഥ്വിരാജ് ബോളിവുഡിലേക്ക്

പത്മരാജന്റെ കൂടെവിടെയുമായി പൃഥ്വിരാജ് ബോളിവുഡിലേക്ക്

മലയാളിയുടെ പ്രിയ സംവിധായകന്‍ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രം ബോളിവുഡിലേക്ക്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. മണിരത്‌നത്തിന്റെ സഹസംവിധായികയായിരുന്ന പ്രിയ ആണ് കൂടെവിടെ ബോളിവുഡിലേക്ക് എത്തിക്കുന്നത്. ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിന് ശേഷം താന്‍ ബോളിവുഡില്‍ ചെയ്യുന്ന ചിത്രം മിക്കവാറും പത്മരാജന്റെ കൂടെവിടെയുടെ റീമേക്ക് ആയിരിക്കും എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൂടെവിടെ 1983ലാണ് പുറത്തിറങ്ങിയത്. വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ ( ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍) എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ […]

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഡിസംബര്‍ 24 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ഡിസംബര്‍ 24 വരെ അപേക്ഷിക്കാം

പരീക്ഷ ഫെബ്രുവരി 12ന് നടക്കും ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫെബ്രുവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. […]

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര ആശയ മത്സരമായ ഫെയിംലാബ് ദക്ഷിണേന്ത്യാ ഫൈനല്‍സില്‍ മൂന്നാം സ്ഥാനം മലയാളിക്ക്

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര ആശയ മത്സരമായ ഫെയിംലാബ് ദക്ഷിണേന്ത്യാ ഫൈനല്‍സില്‍ മൂന്നാം സ്ഥാനം മലയാളിക്ക്

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര ആശയ വിനിമയ മത്സരമായ ഫെയിംലാബിന്റെ ദക്ഷിണേന്ത്യാ ഫൈനല്‍സ് ബ്രിട്ടീഷ് കൗണ്‍സില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ചു. കേരള സര്‍വ്വകലാശാല, കേരള ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണിതു സംഘടിപ്പിച്ചത്. തമിഴ്‌നാട്, തെലുങ്കാന, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 30 പേരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. മൂന്നു മിനിറ്റില്‍ താഴെ സമയം നല്‍കി നവീനമായ ശാസ്ത്ര ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കി. ഗ്ലോബല്‍ സയന്‍സ് കമ്യൂണിക്കേഷന്‍ കോമ്പറ്റീഷന്‍ ഫെയിം ലാബിന്റെ ദക്ഷിണേന്ത്യാ ഫൈനല്‍സില്‍ ബാംഗ്ലൂര്‍ […]

എല്‍.ഡി.സി യോഗ്യതാ പരിഷ്‌കാരം ബാധകമാകുക ജൂലായ്ക്ക്‌ശേഷമുള്ള വിജ്ഞാപനങ്ങളില്‍

എല്‍.ഡി.സി യോഗ്യതാ പരിഷ്‌കാരം ബാധകമാകുക ജൂലായ്ക്ക്‌ശേഷമുള്ള വിജ്ഞാപനങ്ങളില്‍

ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളുവെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കുവാനും പാലക്കാട് […]

കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉദ്ഘാടനം ചെയ്തു

കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉദ്ഘാടനം ചെയ്തു

പെരിയ: പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളിന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ഉദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. എ. സന്തോഷ് കുമാര്‍, ബിന്ദു .കെ, എം.വി.നാരായണന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഇന്ദിര, കൃഷ്ണകുമാര്‍, കുഞ്ഞിരാമന്‍ മാരാംവളപ്പില്‍, കെ.കുഞ്ഞിക്കണ്ണന്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് വള്ളിക്കുന്നേല്‍, ഓമനകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു .എം.എ.രാജുസ്വാഗതവും എം.ശ്രീധരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. […]