വിദ്യാതീരം പദ്ധതി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം

വിദ്യാതീരം പദ്ധതി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ  കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി വഴി പതിനൊന്ന് കുട്ടികള്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചു. പദ്ധതി പ്രകാരം 47 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനം നല്‍കിയത്. പരിശീലനത്തിന് തിരഞ്ഞെടുത്ത ഓരോ കുട്ടിക്കും താമസവും പഠനച്ചെലവും ഉള്‍പ്പെടെ 47 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. എം.ബി.ബി.എസിന് 11 പേര്‍ക്ക് പ്രവേശനം ലഭിച്ചു. ബി.ഡി.എസിന് നാലും ബി.എസ്.സി. നഴ്‌സിംഗിനു മൂന്നും ഫിഷറീസ് കോഴ്‌സിന് അഞ്ചും […]

എല്ലാ സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളും അടുത്ത വര്‍ഷത്തോടെ ഹൈടെക്

എല്ലാ സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളും അടുത്ത വര്‍ഷത്തോടെ ഹൈടെക്

കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി -വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക്കാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഹൈടെക്കാക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഐടി അറ്റ് സ്‌കൂള്‍ കാസര്‍കോട് ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പ് […]

എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാക്കും -വിദ്യാഭ്യാസമന്ത്രി

എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളാക്കും -വിദ്യാഭ്യാസമന്ത്രി

ഹരിതവിദ്യാലയം എന്ന ആശയം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സും, വിവിധ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് -ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരായമുട്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യമാണ് ജീവന്റെ അടിസ്ഥാനമെന്നും പ്രകൃതി എന്താണെന്നു മനസിലാക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും പുതുതലമുറയെ പ്രാപ്തമാക്കുകയാണ് ഹരിതവിദ്യാലയം എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഹയര്‍സെക്കണ്ടറി […]

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായവര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുശേഷം അടുത്ത ഒരു വര്‍ഷം വരെയുളള കാലയളവില്‍ അപേക്ഷിക്കുവര്‍ 500 രൂപ പിഴയായി നല്‍കണം. ഈ കാലയളവിനുശേഷമുളള ഓരോ വര്‍ഷത്തിനും മേല്‍പറഞ്ഞ തുകയ്ക്കു പുറമേ 250 രൂപ വീതം അധികം നല്‍കണം. മുന്‍കാലങ്ങളില്‍ നടത്തിയ പരീക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും. ബിരുദാനന്തരബിരുദം/ബി.എഡ് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റ് പരീക്ഷ എഴുതിയവര്‍ ഫലം […]

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍- കേരള നിര്‍മാണത്തിന്റെ പുതിയ ഊര്‍ജ്ജം

നവകേരള മിഷന്‍ മുന്നോട്ടുവയ്ക്കുന്ന വികസന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പദ്ധതികളെ പരിചയപ്പെടുത്തി. ജനങ്ങളും ഉദ്ധ്യോഗസ്ഥരും ഒന്നിച്ചാല്‍ കേരളം നല്ലൊരു മാറ്റത്തിന് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല്മിഷനുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയ, സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന, ജനങ്ങളെ അണിനിരത്തി ഒരു ജനകീയ വികസന നയങ്ങളുടെ ആവിഷ്‌ക്കാരം കൂടിയാണ് ഈ മിഷനുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് […]

കായിക മേളയ്ക്ക് തിരി തെളിഞ്ഞു

കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായികമേള ഉദയ നഗര്‍ ഹൈസ്‌ക്കൂളില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്ലൂര്‍: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. അറുപത്തിഒമ്പതോളം സ്‌കൂളുകളില്‍ നിന്നെത്തിയ കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ സല്യൂട്ട് സ്വികരിച്ചു. കോട്ടിക്കുളം ഗവ: ഫിഷറീസ് സ്‌കൂളില്‍ നിന്നും കായിക താരങ്ങളുടെ അകമ്പടിയോടു കൂടി സ്‌കൂളിലെത്തിച്ചേര്‍ന്ന ദീപ ശിഖയ്ക്ക് റിട്ട. ഹെഡ്മാസ്റ്റര്‍ എ.കുഞ്ഞമ്പു തിരിതെളിയിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീധരന്‍ പതാക […]

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ കേരള ഫോക്ലോര്‍ അക്കാദമി മുന്‍സെക്രട്ടറിയും പയ്യന്നൂര്‍ ചാച്ചാ സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് അംഗത്വഅപേക്ഷ കൈമാറി ഉദ്ഘാടനം ചെയ്യുന്നു നീലേശ്വരം: മലബാര്‍ മേഖല അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും ചാച്ചാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അംഗത്വ അപേക്ഷ അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് […]

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള സൗജന്യ രജിസ്‌ട്രേഷന്‍ സോണി ആരംഭിച്ചു. ഗണിത പ്രേമികള്‍ക്കായി 17,18, 19 തിയതികളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്സരത്തിന് പ്രായപരിധി ഇല്ല. ഗണിത പ്രശ്നങ്ങള്‍ യുക്തി പൂര്‍വം നേരിടുന്നത് വഴി ബുദ്ധിക്കു പുത്തനുണര്‍വ് നല്‍കാന്‍ ഈ മത്സരം സഹായിക്കും. പ്രശ്ന ലഘൂകരണത്തിനു ഫോര്‍മുലകളെയും കണക്കുകൂട്ടലുകളെയും ആശ്രയിക്കാതെ യുക്തിസഹമായി ഉത്തരം കണ്ടെത്തുകയാണ് ആഗോള ഗണിത മത്സരം ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലോകമെമ്പാടുമായി 3 തവണ ആഗോള ഗണിത മത്സരം സംഘടിപ്പിച്ചിരുന്നു. 85 രാജ്യങ്ങളില്‍ നിന്നായി […]

എസ്എസ്എല്‍സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ അനുമോദിക്കും

എസ്എസ്എല്‍സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ അനുമോദിക്കും

കഴിഞ്ഞ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസും മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയവും കരസ്ഥമാക്കിയ എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. നവംബര്‍ 11ന് രാവിലെ 11 മണിക്ക് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

കുമ്പള : ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ഈ മാസം 29 മുതല്‍ ഡിസംബര്‍ മൂന്ന്‌വരെ അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ എം.മുസ്തഫ പ്രകാശനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അഡൂരിലെ ജെ ശ്രീശയനന്‍ ആണ് ലോഗോ തയ്യാറാക്കിയത്. പി.ടി.എ പ്രസിഡണ്ട് എ.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.