അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ കേരള ഫോക്ലോര്‍ അക്കാദമി മുന്‍സെക്രട്ടറിയും പയ്യന്നൂര്‍ ചാച്ചാ സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് അംഗത്വഅപേക്ഷ കൈമാറി ഉദ്ഘാടനം ചെയ്യുന്നു നീലേശ്വരം: മലബാര്‍ മേഖല അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും ചാച്ചാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അംഗത്വ അപേക്ഷ അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് […]

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള സൗജന്യ രജിസ്‌ട്രേഷന്‍ സോണി ആരംഭിച്ചു. ഗണിത പ്രേമികള്‍ക്കായി 17,18, 19 തിയതികളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്സരത്തിന് പ്രായപരിധി ഇല്ല. ഗണിത പ്രശ്നങ്ങള്‍ യുക്തി പൂര്‍വം നേരിടുന്നത് വഴി ബുദ്ധിക്കു പുത്തനുണര്‍വ് നല്‍കാന്‍ ഈ മത്സരം സഹായിക്കും. പ്രശ്ന ലഘൂകരണത്തിനു ഫോര്‍മുലകളെയും കണക്കുകൂട്ടലുകളെയും ആശ്രയിക്കാതെ യുക്തിസഹമായി ഉത്തരം കണ്ടെത്തുകയാണ് ആഗോള ഗണിത മത്സരം ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലോകമെമ്പാടുമായി 3 തവണ ആഗോള ഗണിത മത്സരം സംഘടിപ്പിച്ചിരുന്നു. 85 രാജ്യങ്ങളില്‍ നിന്നായി […]

എസ്എസ്എല്‍സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ അനുമോദിക്കും

എസ്എസ്എല്‍സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളെ അനുമോദിക്കും

കഴിഞ്ഞ എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസും മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയവും കരസ്ഥമാക്കിയ എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. നവംബര്‍ 11ന് രാവിലെ 11 മണിക്ക് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

കുമ്പള : ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ഈ മാസം 29 മുതല്‍ ഡിസംബര്‍ മൂന്ന്‌വരെ അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കലോത്സവ ലോഗോ ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാനുമായ എം.മുസ്തഫ പ്രകാശനം ചെയ്തു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ അഡൂരിലെ ജെ ശ്രീശയനന്‍ ആണ് ലോഗോ തയ്യാറാക്കിയത്. പി.ടി.എ പ്രസിഡണ്ട് എ.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകളും, അദ്ധ്യാപക തസ്തികകളും അനുവദിച്ച് ഉത്തരവായി

സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകളും, അദ്ധ്യാപക തസ്തികകളും അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൂന്നാല്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന എന്നീ സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്‌സുകള്‍ അനുവദിച്ചത്. മൂന്നാറില്‍ എം.എ. തമിഴ്, എം.കോം, കല്പറ്റയില്‍ എം.എ.മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം, എം.എ. ഇക്കണോമിക്‌സ്, മാനന്തവാടിയില്‍ എം.എ. ഇംഗ്ലീഷ്, എം.എ. ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, കട്ടപ്പനയില്‍ എം.എ. ഇക്കണോമിക്‌സ്, എം.എസ്.സി കെമിസ്ട്രി, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി സുവോളജി എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. 2016-17 വര്‍ഷം തന്നെ കോഴ്‌സുകള്‍ […]

കോളേജ് ഓഫ് കൊമേഴ്‌സ് തലയെടുപ്പോടെ കണ്ണൂരിന്റെ കലാശാല

കോളേജ് ഓഫ് കൊമേഴ്‌സ് തലയെടുപ്പോടെ കണ്ണൂരിന്റെ കലാശാല

ഉന്നതവിദ്യാഭ്യാസത്തിന് എവിടെയെന്ന പുതുതലമുറയുടെ അന്വേഷണം ചെന്നെത്തുന്നത് വടക്കേ മലബാറിന്റെ അഭിമാനമെന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥാപനത്തിലേക്കാണ്- കണ്ണൂരിലെ കോളേജ് ഓഫ് കൊമേഴ്‌സ്. കാല്‍ നൂറ്റാണ്ടു മുമ്പ് നഗരമധ്യത്തില്‍ ചെറിയൊരു കെട്ടിടത്തില്‍ ഏതാനും കുട്ടികള്‍ക്കുള്ള ട്യൂഷന്‍ സെന്ററായി പ്രവര്‍ത്തനം തുടങ്ങിയിടത്തു നിന്ന് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളെത്തുന്ന മഹാപ്രസ്ഥാനമായി ഈ സ്ഥാപനം മാറിയതിനു പിന്നില്‍ കഠിനപ്രയത്‌നത്തിന്റെ കഥകളേറെ. റഗുലര്‍ കോളേജുകളെ നിഷ്പ്രഭമാക്കുന്ന ഏറ്റവും ഉന്നതമായ നിലവാരത്തിലുള്ള വിദ്യാഭ്യാസസംവിധാനങ്ങളാണ് ഈ കലാലയത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രതീക്ഷയോടെ, അതിരറ്റ ആത്മവിശ്വാസത്തോടെ ഈ […]

1 43 44 45