ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്.

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും വരണ്ടമുടിയെ മാര്‍ദവമുള്ളതാക്കാനും പഴം സഹായിക്കും. പരിചയപ്പെടാം ചില പഴം ഹെയര്‍ മാസ്‌ക്കുകള്‍. മുടിക്ക് തിളക്കം ലഭിക്കാന്‍ കാലവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം ഇതെല്ലാം മുടിയെയും ബാധിക്കും എന്നുപറഞ്ഞാല്‍ പലരും ചിരിച്ചു തളളും. പക്ഷേ സംഗതി സത്യമാണ്. വീട്ടില്‍ പഴമുണ്ടെങ്കില്‍ മുടിയെ അലട്ടുന്ന ഒരട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴം, ഒലിവ് […]

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലെ അനുരാധയും കല്‍പ്പനയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സംവൃതയെ കാണാന്‍ മംമ്ത എത്തുകയായിരുന്നു.  ഇരുവരുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും മംമ്തയാണ്. നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനില്‍.  കാലിഫോര്‍ണിയയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്.  ഇരുവരുടെയും അമ്മമാരും കൊളേജില്‍ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ മംമ്ത പറയുന്നു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംവൃതയുടെ വിശേഷങ്ങള്‍ വല്ലപ്പോഴുമുള്ള […]

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

തലശ്ശേരി: രണ്ടുവര്‍ഷമായി നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണമില്ല. ദൂരെയെങ്ങുമല്ല, നഗരത്തില്‍ തന്നെയുള്ള ചിറക്കര കെ.ടി.പി.മുക്കിലാണ് പൈപ്പ് പൊട്ടിയതുകാരണം കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈമലര്‍ത്തുകയാണ്. കെ.എസ്.ടി.പി.യുടെ തലശ്ശേരി-വളവുപാറ നവീകരണ പ്രവൃത്തിക്കിടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. തകര്‍ന്ന പൈപ്പ് നീക്കം ചെയ്തു. വളരെ വേഗം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. ഇതോടെ കെ.ടി.പി.മുക്കിലെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അതിനിടെ കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. സ്വന്തമായി കിണറില്ലാത്ത മിക്ക […]

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ചെര്‍ക്കള: പാതിവഴിയില്‍ നിര്‍മാണംനിലച്ച ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടനുണ്ടാകും. കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല അതോറിറ്റിയുടെ ബാവിക്കരയിലുള്ള പദ്ധതിപ്രദേശത്ത് വേനലില്‍ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനാണ് സ്ഥിരംതടയണ പണിയുന്നത്. പയസ്വിനിപ്പുഴയും കരിച്ചരിപ്പുഴയും ചന്ദ്രഗിരിപ്പുഴയും സംഗമിക്കുന്ന ആലൂര്‍ മുതല്‍ 123 മീറ്റര്‍ നീളത്തിലാണ് തടയണ പണിയുന്നത്. 1995-ല്‍ 95 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ തടയണ നിര്‍മാണമാണിപ്പോള്‍ 28 കോടിയില്‍ എത്തിനില്‍ക്കുന്നത്. . 1980 മുതല്‍ […]

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലാണ് ഇക്കാര്യവും പോലീസ് ഉള്‍പ്പെടുത്തുക. ദിലീപിനെ വിദേശത്ത് പോവാന്‍ അനുവദിക്കരുതെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണം സാമൂഹിക പ്രവര്‍ത്തകര്‍

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണം സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ കേരള ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് വിമാനത്തിലാക്കണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും. ട്രെയിന്‍ യാത്രയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യവുമായി നേരത്തേ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ മാസം 27നാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കേണ്ടത്. രണ്ടു പോലിസുകാരുടെ സുരക്ഷയിലാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഡല്‍ഹിയിലേക്കു കൊണ്ടുപോവുന്നത്. […]

നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് മോഹന്‍ലാല്‍

ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡിന് നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്. ‘മികച്ച സഹനടനായി തന്നെ തിരഞ്ഞെടുത്തതിന് ആന്ധ്ര സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. അവിടുത്തെ ജനങ്ങള്‍ തന്ന സ്‌നേഹവും അംഗീകാരവും എന്നെ അതിശയിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ കൊരട്ടാല ശിവ, മൈത്രി മൂവി, ഛായാഗ്രാഹകന്‍ തിരു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി സിനിമയുടെ എല്ലാം അംഗങ്ങള്‍ക്കും തന്റെ നന്ദി അറിയിക്കുന്നു’വെന്നും മോഹന്‍ലാല്‍ […]

ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു

ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു

ദോഹ: ജോലിക്കായി ഖത്തറിലേക്ക് എത്തുന്നവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി സ്വദേശത്ത് നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ജോലിക്കായി എത്തുന്നവര്‍ക്ക് സ്വദേശത്ത് വെച്ചു തന്നെ മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. […]

1 2 3 81