കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

കോട്ടപ്പുറത്തെ ജലവിമാന പദ്ധതി ഉപേക്ഷിച്ചു

നീലേശ്വരം: കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി ഒടുവില്‍ ഉപേക്ഷിച്ചു. പദ്ധതിക്കായി കോട്ടപ്പുറത്തെത്തിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന എക്‌സ്‌റേ സ്‌കാനിങ് യൂണിറ്റ് ഇവിടെനിന്ന് കൊണ്ടുപോയി. സ്ഥലത്തെ ബി.ആര്‍.ഡി.സി. ബോട്ട് ടെര്‍മിനല്‍ വളപ്പില്‍ പ്രത്യേക ഷെഡ് പണിത് അതിനകത്താണ് ഇത് സൂക്ഷിച്ചിരുന്നത്. കാവലിന് പോലീസിനെയും നിയോഗിച്ചിരുന്നു. ജലവിമാനമിറങ്ങി സ്പീഡ് ബോട്ടില്‍ കരയ്‌ക്കെത്തുന്ന സഞ്ചാരികളുടെ ബാഗേജ് പരിശോധനയ്ക്കുള്ള ഉപകരണമായിരുന്നു ഇത്. പുഴയിലെ ജലനിരപ്പ് പ്രശ്‌നമാകാതെ കയറാനും ഇറങ്ങാനുമുള്ള ഫ്‌ലോട്ടിങ് ജെട്ടി, ജലവിമാനങ്ങള്‍ക്ക് പുഴയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള സ്ഥലം അടയാളപ്പെടുത്തിയ ചാനല്‍ മാര്‍ക്കിങ് ബോയെ […]

ചെട്ടുംകുഴിയില്‍ മൂന്ന് വയസ്സുകാരന് തെരുവ് നായയുടെ കടിയേറ്റു

ചെട്ടുംകുഴിയില്‍ മൂന്ന് വയസ്സുകാരന് തെരുവ് നായയുടെ കടിയേറ്റു

കാസര്‍കോട്: വീട്ടില്‍ കയറിയ തെരുവ്നായ മൂന്ന് വയസ്സുകാരനെ കടിച്ചു പരിക്കേല്‍പ്പിച്ചു. ചെട്ടുംകുഴിയിലെ ഇബ്രാഹിം ഖലീലിന്റെ മകന്‍ സിറാജിനാണ് നായയുടെ കടിയേറ്റത്. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പിന്നീട് നായയെ അടിച്ചോടിക്കുകയായിരുന്നു. പ്രദേശത്ത് തെരുവ്നായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരുന്നു.

ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്ക്

ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്ക്

വിദ്യാനഗര്‍: ബൈക്കിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. വട്ടംപാറ മധൂര്‍ റോഡിലെ ലീലക്കാണ് പരിക്കേറ്റത്. ആറിന് ഉച്ചക്ക് ഉദയഗിരി ബസ്സ്റ്റോപ്പിന് സമീപം നില്‍ക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ലീല ആസ്പത്രിയില്‍ ചികിത്സ തേടി. ബൈക്കോടിച്ചയാള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ദുബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് അക്കാദമി ധോണി തന്നെയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസിഫിക് സ്‌പോര്‍ട്‌സ് ക്ലബ്, ആര്ക്ക സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരാണ് അക്കാദമി നടത്തിപ്പുകാര്‍. എം.എസ് ധോണി ക്രിക്കറ്റ് അക്കാദമി (MSDCA) എന്ന് പേരിട്ടിരിക്കുന്ന അക്കാദമിയില്‍ മുന്‍ മുംബൈ ബൗളര്‍ വിശാല്‍ മഹാദിക്കിന്റെ നേതൃത്വത്തിലുള്ള പരിശീലകസംഘമാണ് പ്രവര്‍ത്തിക്കുന്നത്.

വീണ്ടും ഗോരക്ഷാ ഗുണ്ടായിസം; ഹരിയാനയില്‍ പശുക്കളുമായി പോയയാളെ വെടിവെച്ചു കൊന്നു

വീണ്ടും ഗോരക്ഷാ ഗുണ്ടായിസം; ഹരിയാനയില്‍ പശുക്കളുമായി പോയയാളെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചുകൊന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മര്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചോടുകൂടെയാണ് സംഭവം നടക്കുന്നത്. ഉമ്മറിനെ വെടിവെക്കുക മാത്രമല്ല, അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗ്രാമ മുഖ്യന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു. വെടിവെച്ച് കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്കിട്ടു. എന്നാല്‍ തലയും […]

തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി

തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി

തിരുവനന്തപുരം: രാജി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി പി നേതൃത്വം. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം ചാണ്ടിക്ക് തുടരാമെന്നും ചാണ്ടിയുടെ രാജിക്കാര്യം സി.പി.എം ഇതുവരെ എന്‍.സി.പി നേതൃത്വത്തിനു മുന്നില്‍ വച്ചിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. മുതിര്‍ന്ന എന്‍.സി.പി നേതാക്കള്‍ ഗതാഗതി മന്ത്രി തോമസ് ചാണ്ടിയുമായും കൂടികാഴ്ച നടത്തിയ ശേഷമാണ് നിലപാട് അറിയിച്ചത്. എന്‍.സി.പി നേതാക്കളായ മാണി.സി.കാപ്പന്‍, സുള്‍ഫിക്കര്‍ മയൂരി എന്നിവരാണ് തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടികാഴ്ച നടത്തിയത്. അതേസമയം, താന്‍ കുറ്റമൊന്നും ചെയ്യാത്തതിനാല്‍ രാജിവെക്കേണ്ട […]

ജൂറി അറിഞ്ഞില്ല; ന്യൂഡും സെക്‌സി ദുര്‍ഗയും ചലച്ചിത്ര മേളയില്‍ നിന്ന് പുറത്തായി

ജൂറി അറിഞ്ഞില്ല; ന്യൂഡും സെക്‌സി ദുര്‍ഗയും ചലച്ചിത്ര മേളയില്‍ നിന്ന് പുറത്തായി

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കി. രവി ജാദവിന്റെ ന്യൂഡും സനല്‍ കുമാര്‍ ശശിധരന്റെ എസ്. ദുര്‍ഗയെയുമാണ് സ്മൃതി ഇറാനി കൈയാളുന്ന കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയത്. സെക്‌സി ദുര്‍ഗ എന്ന ചിത്രം നേരത്തെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടാണ് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത്. രണ്ട് ചിത്രങ്ങളും ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാല്‍, […]

ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍

ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റുകള്‍

രാജപുരം: ജി.എസ്.ടി. വന്നതോടെ ജോലിയില്ലാപ്പോസ്റ്റുകളായി ജില്ലയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍. സര്‍ക്കാരിന് ഓരോ മാസവും ശമ്ബളയിനത്തിലും മറ്റും നഷ്ടമാകുന്നത് ലക്ഷങ്ങള്‍. വാണിജ്യ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 14 ചെക്ക് പോസ്റ്റുകളാണുള്ളത്. ജി.എസ്.ടി. നടപ്പാക്കിയതോടെ ഇതില്‍ മഞ്ചേശ്വരം, ആദൂര്‍, പെര്‍ള ചെക്ക് പോസ്റ്റുകള്‍ ഒഴികെയുള്ള 11 ചെക്ക് പോസ്റ്റുകളിലെയും ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സ്വര്‍ഗ, ബായാര്‍, ലാല്‍ബാഗ്, ചെമ്‌ബേരി, പാണത്തൂര്‍, നാട്ടക്കല്ല്, മാണിമൂല, ഏവന്തൂര്‍, ഏത്തടുക്ക, ബരിക്കെ, പാസോഡി തുടങ്ങിയ സ്ഥലങ്ങളിലുള്ള ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരാണ് […]

കേരളാ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു

കേരളാ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു

പരിയാരം: കേരളാ ആരോഗ്യസര്‍വ്വകലാശാല സംസ്ഥാന കലോല്‍സവത്തിന് ആദ്യമായി പരിയാരം മെഡിക്കല്‍ കോളജ് വേദിയാവുന്നു. ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയ്യതികളിലായാണ് കലോല്‍സവം നടക്കുന്നത്. സംസ്ഥാന മെഡിക്കല്‍-ദന്തല്‍-ഹോമിയോ-ആയുര്‍വേദ-സിദ്ധ-നേഴ്‌സിങ്ങ്-ഫാര്‍മസി-പാരാമെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകള്‍ 76 ഇനങ്ങളിലായി മാറ്റുരയ്ക്കും. കലോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണയോഗം 14 ന് ഉച്ചക്ക് രണ്ടിന് മെഡിക്കല്‍ എജ്യുക്കേഷന്‍ ഹാളില്‍ ചേരുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ അറിയിച്ചു.

നാടിന്റെ ആഘോഷമായി തളങ്കര മാലിക് ദിനാര്‍ ഉറൂസിന് സമാപനം

നാടിന്റെ ആഘോഷമായി തളങ്കര മാലിക് ദിനാര്‍ ഉറൂസിന് സമാപനം

കാസര്‍കോട്: നാടിന്റെ ആഘോഷമായി കഴിഞ്ഞ 10 ദിവസം തളങ്കര മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ നടന്ന ഉറൂസിന് ഭക്തിസാന്ദ്രമായ സമാപനം. ശനിഴാഴ്ച രാത്രി നടന്ന സമാപനസമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മതപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമൈലുല്ലി തങ്ങള്‍, ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍, ത്വാഖാ അഹമ്മദ് മൗലവി, എ.അബ്ദുള്‍ […]

1 12 13 14 15 16 84