യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

യു.എ.ഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ പൊതുമേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2017 ഡിസംബര്‍ 31 (ഞായര്‍), 2018 ജനുവരി 1 (തിങ്കള്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ദൈര്‍ഘ്യമേറിയ ഒരു വാരാന്ത്യത്തോടെയാണ് പുതുവര്‍ഷത്തിന്റെ തുടക്കം. വെള്ളി, ശനി വാരാന്ത അവധി കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചായി നാല് ദിവസം അവധി ലഭിക്കും. ജനുവരി 2 ന് ജോലികള്‍ പുനരാരംഭിക്കും.

ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ അധ്യാപക കലാമേള

ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ അധ്യാപക കലാമേള

കാഞ്ഞങ്ങാട്: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ അധ്യാപക കലാമേള ഹൊസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.മോഹനന്‍ അധ്യക്ഷനായി. കെ.രാഘവന്‍, ഏ.കെ.സദാനന്ദന്‍, സി.എം.മീനാകുമാരി, കെ.ജി.ഗീതാകുമാരി, ടി.വി.ഗംഗാധരന്‍, ഏ.ആര്‍.വിജയകുമാര്‍, ജില്ലാ സെക്രട്ടറി എ.പവിത്രന്‍, പി.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

തൃക്കരിപ്പൂര്‍ മൃഗാശുപത്രി കെട്ടിടോദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍ മൃഗാശുപത്രി കെട്ടിടോദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍:മൃഗസംരക്ഷണ വകുപ്പ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിക്ക് വേണ്ടി കൊയങ്കരയില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിയമാ സഭാഗം എം. രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീര വികസന-വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. ഉത്തേരന്ത്യയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ് കര്‍ഷകര്‍ക്ക് രക്ഷയില്ല ഉല്‍പന്നങ്ങള്‍ക്കുള്ള വിലക്കുറവാണ് കാരണം. പക്ഷെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് വിലയും ആവശ്യകതയും കുറയുന്നില്ല. ഈ മേഖല മാത്രമാണ് കര്‍ഷകര്‍ക്ക് പ്രത്യാശ നല്‍ക്കുന്ന മേഖല, അതുപോലെ ഇവിടത്തെ ആശുപത്രി നല്ല നിലയില്‍ […]

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

ഹരിയാന: വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിന്‍ഡിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് ആണ് അഗര്‍വാള്‍ സമുദായത്തിലെ വിവാഹാഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചത്. വിവാഹ ആഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന് പറഞ്ഞ സമുദായ സംഘടന, ഇത് മറക്കുള്ളില്‍ ആകട്ടെയെന്നും നിര്‍ദേശിച്ചു. ഇത്തരം തീരുമാനങ്ങള്‍ പണത്തിന്റെ അമിത ഉപയോഗം തടയുമെന്നാണ് ജിന്‍ഡ് ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പ്രതികരിച്ചത്. ആഘോഷം മറക്കുള്ളില്‍ അനുവദിച്ചിട്ടുണ്ടെന്നും തയാല്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും […]

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

മര്‍ക്കസ്സു സഖാഫത്തി സുന്നിയ്യ റൂബി സമ്മേളനത്തോടനുബന്ധിച്ച് ഡിസബര്‍ 30,31 ദിവസങ്ങളായി കാരന്തുര്‍ മര്‍ക്കസില്‍ നടക്കുന്ന മര്‍ക്കസിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയെയും ക്ലാസ് മുറിയിലേക്ക് തിരിച്ചു വിളിച്ച്, ഹോസ്റ്റലില്‍ നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം ഒരു ദിവസം മര്‍ക്കസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ബാക്ക് ടു മര്‍ക്കസ് പരിപാടിയിലേക്ക് യു.എ ഇ യിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കും. അതിനു വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ […]

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്‌ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22 മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ‘ഏദനും’രണ്ടുപേരും’ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ നല്‍കുകയാണ് സംവിധായകര്‍. അമിത് വി മസുര്‍കര്‍ സംവിധാനം ചെയ്ത […]

ഇന്ത്യയുടെ അതിഥി ഇവാന്‍ക ട്രംപിന് സാമന്തയുടെ വക കിടിലന്‍ സമ്മാനം

ഇന്ത്യയുടെ അതിഥി ഇവാന്‍ക ട്രംപിന് സാമന്തയുടെ വക കിടിലന്‍ സമ്മാനം

ഹൈദരാബാദ് : ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്തയുടെ വക കിടിലന്‍ സമ്മാനം. തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന അതിമനോഹരമായ ഗൊല്ലഭാമ സാരിയാണ് ഇവാന്‍കയ്ക്ക് നല്‍കാനായി സമാന്ത അക്കിനേനി ഒരുക്കിയിരിക്കുന്നത്. സീദിപ്പേട്ടിലെ ഗൊല്ലഭാമ സാരി മോട്ടിഫുകളും കല്ലുകളും പിടിപ്പിച്ച കോട്ടണ്‍ സാരിയാണ്. ഇവാന്‍കാ ട്രംപിന് നല്‍കാനായി ഒരുക്കുന്ന സാരി എങ്ങനെയാവണമെന്ന് നെയ്ത്തുകാരെ നേരിട്ട് കണ്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സാമന്ത. പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു […]

അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടയമ്മയും

അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടയമ്മയും

പാലാ: അറുപതാം വിവാഹ വാര്‍ഷിക വേളയില്‍ പാലാക്കാരുടെ ആശംസകളില്‍ മനംനിറഞ്ഞ് മാണിയും പ്രിയതമ കുട്ടയമ്മയും. കേരളാ കോണ്‍ഗ്രസിന്റെ നെടും തൂണായ കെ.എം. മാണിയെന്ന പാലാക്കാരുടെ മാണിസാര്‍ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ അറുപതാം വാര്‍ഷികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആഘോഷമായി. 1957 നവം. 28ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയിലായിരുന്നു മാണിയുടെയും കുട്ടിയമ്മയുടെ വിവാഹം നടന്നത്. പിന്നീട് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായി മാറിയ മാണിയുടെ വിജയഗാഥക്ക് പിന്നില്‍ കുട്ടിയമ്മയുടെ പിന്തുണയും കരുതലുമാണെന്ന് അദ്ദേഹം പലവേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. കോട്ടയം […]

ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ഇടനാഴികളായി പൂര്‍ത്തിയാക്കുന്ന പദ്ധതിയിലെ, കോറിഡോര്‍ ഒന്നിലെ മിയാപുര്‍-അമീര്‍പേട്ട് (13 കി.മീ), കോറിഡോര്‍ മൂന്നിലെ അമീര്‍പേട്ട്-നാഗോള്‍ (17 കി.മീ) റീച്ചുകള്‍ ചേര്‍ത്തു 30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ കൂടെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി. 2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂളില്‍ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂളില്‍ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് വേലാശ്വരം യു.പി. സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം ബി ഹനീഫ് അധ്യക്ഷത വഹിച്ചു. ഹംസ പാലക്കി പാരന്റിംഗ് ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സത്യന്‍, ലയണ്‍സ് ക്ലബ്ബ് റീജ്യണല്‍ ചെയര്‍പേഴ്‌സണ്‍ പ്രശാന്ത്, മുന്‍ പി ടി എ പ്രസിഡന്റ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ […]