മയക്ക് മരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു

മയക്ക് മരുന്നിന്റെ അംശമുള്ള മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു

തിരുവനന്തപുരം: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍, മരുന്നു കടകളില്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകള്‍ വാങ്ങണമെങ്കില്‍ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ലഹരിക്കായി ഇത്തരംമരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ അനധികൃതമായി ഈ മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ ഷോപ്പുകളുമുണ്ട്. മാ ത്രമല്ല, ചില ഹൌസ് സര്‍ജന്മാര്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ വേദന […]

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാര്‍;ഗെയില്‍

കോഴിക്കോട്: സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക എത്രയായാലും നല്‍കാന്‍ തയാറാണെന്ന് ഗെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു. ഇപ്പോഴത്തെ നഷ്ടപരിഹാരം കുറവാണെന്നും, ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനത്തിന് മുകളില്‍ വില നല്‍കാന്‍ തയാറാണെന്നും എം.വിജു പറഞ്ഞു.ആറാം തീയതി നടക്കാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നു ഭാരതി എയര്‍ടെല്‍

3ജി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നു ഭാരതി എയര്‍ടെല്‍

മികച്ച സേവനം നല്‍കുന്നതിനു കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടത് ആവശ്യമായി വരും. അതുകൊണ്ട് 3ജി സേവനങ്ങള്‍ തുടരുക ബുദ്ധിമുട്ടാണെന്ന് കമ്പനി വ്യക്തമാക്കി. എയര്‍ടെല്ലിന്റെ എതിരാളിയായ ജിയോ 4 ജി സേവനമാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു. 3 ജിയില്‍ നിക്ഷേപം കുറയ്ക്കുന്നതായും 4 ജി സേവനത്തിനായി നിലവിലെ 2,100 മെഗാഹെര്‍ട്‌സ് 3ജി സ്‌പെകട്രത്തില്‍ മാറ്റം വരുത്തുമെന്നും എയര്‍ടെല്‍ സി.ഇ.ഒ ഗോപാല്‍ വിറ്റലാണ് വ്യക്തമാക്കിയത്. ഭൂരിപക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്ന […]

കുവൈറ്റ് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്ക്കുന്നു

കുവൈറ്റ് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെയ്ക്കുന്നു

ഇന്ത്യയില്‍ നിന്നും കുവൈറ്റിലെക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം കുവൈറ്റിലെ മൂന്നോളം വരുന്ന കമ്ബനികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് മാന്‍പവര്‍ റിക്രൂടിംഗ് ഏജന്‍സി വഴി 2000 ത്തോളം ഇന്ത്യന്‍ നഴ്‌സ്മാരെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതും തല്‍ക്കാലം റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും നഴ്‌സിങ്ങിനും […]

വിദ്യാ ബാലന്റെ ‘തുമാരി സുലു’വിലെ പുതിയ ഗാനം പുറത്ത്

വിദ്യാ ബാലന്റെ ‘തുമാരി സുലു’വിലെ പുതിയ ഗാനം പുറത്ത്

വിദ്യാ ബാലന്‍ കേന്ദ്ര കഥാപത്രമാകുന്ന ചിത്രമാണ് ‘തുമാരി സുലു’. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്‍. നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്‌ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

താന്‍ പൂര്‍ണ ആരോഗ്യ വതിയാണ്; വ്യാജ മരണവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഗായിക പി.സുശീല

താന്‍ പൂര്‍ണ ആരോഗ്യ വതിയാണ്; വ്യാജ മരണവാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഗായിക പി.സുശീല

സോഷ്യല്‍ മീഡിയയുടെ വ്യാജമരണത്തിനു ഇരയായിരിക്കുകയാണ് ഗായിക പി.സുശീല. ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ച ഇന്ത്യന്‍ ഗായികയായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ സുശീല അന്തരിച്ചു എന്ന പറഞ്ഞ് വ്യാഴാഴ്ച രാത്രി മുതലാണ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഫെയ്‌സ്ബുക്കിലാണ് ആദ്യം ചരമവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സത്യാവസ്ഥ അറിയാതെ പലരും ഈ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കുകയും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. ഒടുവില്‍ അമേരിക്കയില്‍ അവധിക്കാലം ചിലവിടുകയായിരുന്ന സുശീല തന്നെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നു. ഒരു […]

ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്

ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്

ഉത്സവ കാലങ്ങളില്‍ വാഹന വിപണിയില്‍ ആഘോഷമാണ്. വാഹന പ്രേമികള്‍ വിപണി കീഴടക്കുന്നതും വിപണിയില്‍ മത്സരം കൂടുന്നതും ഇതേ സമയത്താണ്. എന്നാല്‍ ഈ വര്‍ഷത്തെ ഉത്സവ വേളയില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ചിരിക്കുകയാണ് ഹോണ്ട ടൂ വീലേഴ്‌സ്. സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 13.50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വില്‍പനയാണ് ഇത്തവണ ഹോണ്ട നേടിയത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4,37,531 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്. 29,004 യൂണിറ്റുകള്‍ കയറ്റി […]

വാട്‌സ് ആപ്പിലെ സൗകര്യങ്ങള്‍ ഇനി പേയ് ടി എമ്മിലും

വാട്‌സ് ആപ്പിലെ സൗകര്യങ്ങള്‍ ഇനി പേയ് ടി എമ്മിലും

മുബൈ: ആപ്ലിക്കേഷനുകളില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ഡിജിറ്റല്‍ പണമിടപാട് രംഗത്തെ പ്രമുഖരായ പേടിഎമ്മിലും. വാടാസാപ്പിന് സമാനമായ ഫീച്ചറുകളാണ് പേറ്റിയെം ആപ്‌ളിക്കേഷനിലും ഉണ്ടാവുക. ആളുകള്‍ക്ക്പരസ്പരം ചാറ്റു ചെയ്യാനും പണമിടപാടുകള്‍ക്ക് റിക്വസ്റ്റ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് തുടങ്ങിയ ഓപ്പറേഷന്‍ സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാകും. വാട്‌സാപ്പിന് സമാനമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്പ്ഷന്‍ സൗകര്യമാണ് പേറ്റിയെം മെസേജിങ്ങിലുമുള്ളത്. ഒപ്പം തന്നെ തത്സമയം ലൊക്കേഷന്‍ വിവരങ്ങളും തെറ്റി അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ പേടിഎം ആപ്പിലുണ്ടാവും. […]

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക്. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ വരും. അതേസമയം കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. ജിഷ്ണു കേസിലും ഷഹീര്‍ ഷൗക്കത്തലി കേസിലും സംസ്ഥാന സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ജിഷ്ണു കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മാത്രമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.  ഈ കാര്യവും കോടതിയുടെ പരിഗണനയില്‍ വരും.

1 27 28 29 30 31 84