തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ എന്ന വീരേന്ദ്ര ചൗധരിയാണ് വരന്‍. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയില്‍ നിന്നകന്നു. മലയാളത്തില്‍ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങള്‍ അവരെ തേടിയെത്തിയില്ല. പൊട്ട് എന്ന തമിഴ് ചിത്രം നമിതയുടേതായി പുറത്തിറങ്ങാനുണ്ട്.

ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി

ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി

കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗലംകളി. 27ന് ഉദ്ഘാടന ചടങ്ങിന് ശേഷമാണ് 60 പേര്‍ അണിനിരക്കുന്ന മംഗലംകളി അരങ്ങേറുന്നത്. മൈതാനത്തിന് നടുവിലായിരിക്കും പരിപാടി. രാവണേശ്വരം, അട്ടേങ്ങാനം, ബേളൂര്‍, പെരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് മംഗലംകളിയില്‍ പങ്കെടുക്കുന്നത്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ കല്ല്യാണ ചടങ്ങുകളില്‍ അവതരിപ്പിച്ചിരുന്ന തനത് കലാരൂപമാണ് വിസ്മയ വിരുന്നായി ചെമനാടിന് ലഭിക്കുന്നത്. ഇത്തവണ കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര […]

കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബില സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബില സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, സ്മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ബി.കെ. മോദി, രാജ്യത്തെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ സി.ഇ.ഒ.മാര്‍, സി.എഫ്.ഒ.മാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മികച്ച ഭരണത്തിലൂടെ 2022-ല്‍ പുതിയൊരു ഇന്ത്യയ്ക്കു രൂപം നല്‍കുന്ന കമ്പനി സെക്രട്ടറിമാര്‍ എന്നതാണ് ഇത്തവണത്തെ ത്രിദിന വാര്‍ഷിക സമ്മേളനത്തിന്റെ പ്രമേയം. മികച്ച രീതിയിലുള്ള കോര്‍പറേറ്റ് ഭരണത്തിനായി കഴിഞ്ഞ 50 […]

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്.

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

താരനകറ്റാനും മുടിവളരാനും പഴം ഹെയര്‍മാസ്‌ക്ക്

കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും വരണ്ടമുടിയെ മാര്‍ദവമുള്ളതാക്കാനും പഴം സഹായിക്കും. പരിചയപ്പെടാം ചില പഴം ഹെയര്‍ മാസ്‌ക്കുകള്‍. മുടിക്ക് തിളക്കം ലഭിക്കാന്‍ കാലവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം ഇതെല്ലാം മുടിയെയും ബാധിക്കും എന്നുപറഞ്ഞാല്‍ പലരും ചിരിച്ചു തളളും. പക്ഷേ സംഗതി സത്യമാണ്. വീട്ടില്‍ പഴമുണ്ടെങ്കില്‍ മുടിയെ അലട്ടുന്ന ഒരട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പഴം, ഒലിവ് […]

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ സംവൃത സുനില്‍

ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലെ അനുരാധയും കല്‍പ്പനയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സംവൃതയെ കാണാന്‍ മംമ്ത എത്തുകയായിരുന്നു.  ഇരുവരുടെയും ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതും മംമ്തയാണ്. നീളന്‍ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനില്‍.  കാലിഫോര്‍ണിയയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്.  ഇരുവരുടെയും അമ്മമാരും കൊളേജില്‍ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ മംമ്ത പറയുന്നു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംവൃതയുടെ വിശേഷങ്ങള്‍ വല്ലപ്പോഴുമുള്ള […]

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

തലശ്ശേരി: രണ്ടുവര്‍ഷമായി നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണമില്ല. ദൂരെയെങ്ങുമല്ല, നഗരത്തില്‍ തന്നെയുള്ള ചിറക്കര കെ.ടി.പി.മുക്കിലാണ് പൈപ്പ് പൊട്ടിയതുകാരണം കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈമലര്‍ത്തുകയാണ്. കെ.എസ്.ടി.പി.യുടെ തലശ്ശേരി-വളവുപാറ നവീകരണ പ്രവൃത്തിക്കിടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. തകര്‍ന്ന പൈപ്പ് നീക്കം ചെയ്തു. വളരെ വേഗം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. ഇതോടെ കെ.ടി.പി.മുക്കിലെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അതിനിടെ കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. സ്വന്തമായി കിണറില്ലാത്ത മിക്ക […]

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

ചെര്‍ക്കള: പാതിവഴിയില്‍ നിര്‍മാണംനിലച്ച ബാവിക്കര തടയണ പൂര്‍ത്തിയാക്കുന്നതിന് 27.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടനുണ്ടാകും. കാസര്‍കോട് നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല അതോറിറ്റിയുടെ ബാവിക്കരയിലുള്ള പദ്ധതിപ്രദേശത്ത് വേനലില്‍ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനാണ് സ്ഥിരംതടയണ പണിയുന്നത്. പയസ്വിനിപ്പുഴയും കരിച്ചരിപ്പുഴയും ചന്ദ്രഗിരിപ്പുഴയും സംഗമിക്കുന്ന ആലൂര്‍ മുതല്‍ 123 മീറ്റര്‍ നീളത്തിലാണ് തടയണ പണിയുന്നത്. 1995-ല്‍ 95 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയ തടയണ നിര്‍മാണമാണിപ്പോള്‍ 28 കോടിയില്‍ എത്തിനില്‍ക്കുന്നത്. . 1980 മുതല്‍ […]

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലാണ് ഇക്കാര്യവും പോലീസ് ഉള്‍പ്പെടുത്തുക. ദിലീപിനെ വിദേശത്ത് പോവാന്‍ അനുവദിക്കരുതെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.