ജെ.എന്‍.യു ക്യാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണം: വൈസ് ചാന്‍സിലര്‍

ജെ.എന്‍.യു ക്യാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണം: വൈസ് ചാന്‍സിലര്‍

ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈസ് ചാന്‍സിലര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈന്യത്തോടുള്ള അടുപ്പം കൂടുന്നതിനായാണ് ഇത്തരത്തില്‍ ടാങ്ക് സ്ഥാപിക്കാന്‍ ജെഎന്‍യു വിസി എം.ജഗദീഷ് കുമാറിന്റെ നിര്‍ദ്ദേശം. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഓര്‍മ്മകളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നത്. ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി.കെ. സിങ് എന്നിവരോടാണ് ഇത്തരത്തിലുള്ള ആവശ്യം. ക്യാമ്പസിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രധാന്‍ പറഞ്ഞു. ഭാരത് മാതാ കി ജെ എന്നൊക്കെ ഇവര്‍ പറയുന്നു. […]

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ മുഴവന്‍ വിഷയത്തിലും എ പ്ലസ്സും നേടിയ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്ന് റാങ്ക് ജേതാവ് മിതോഷ് രാഘവന് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കേരളാ സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ കേ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.രാജ് മോഹന്‍, ദേവി രവീന്ദ്രന്‍, എ ദാമോധരന്‍, പി.വി പത്മനാഭന്‍, കെ.വി വിശ്വ നാഥന്‍, പി വനജാക്ഷി, ആര്‍.വിജയകുമാര്‍ എന്നിവര്‍ […]

പതിനഞ്ചുകാരിയും, ഇരുപത്താറുകാരനുമായുള്ള വിവാഹം തടഞ്ഞു

പതിനഞ്ചുകാരിയും, ഇരുപത്താറുകാരനുമായുള്ള വിവാഹം തടഞ്ഞു

ഇടുക്കി: പതിനഞ്ചുകാരി ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് തടഞ്ഞു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് തടഞ്ഞത്. ഇടുക്കി ചൈല്‍ഡ്‌ലൈനിലെ ഓഫീസര്‍ ഷംനാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹം ഞായറാഴ്ച നടത്താനുള്ള നീക്കം അറിഞ്ഞത്.  ഇതേ കോളനിയിലെ 26 കാരനുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പ്രായം തെളിയിക്കുന്ന കൃത്യമായ യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ആധാര്‍കാര്‍ഡില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഇതോടെ വിവാഹം നടത്താന്‍ നിയമതടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ […]

പോളോ ജി ടി ഐയുടെ വില കുറയുന്നു

പോളോ ജി ടി ഐയുടെ വില കുറയുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗന്‍ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോക്‌സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 189 ബിഎച്ച്പി കരുത്തും 250 എന്‍ […]

കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു: വീട്ടില്‍ പോകാതെ ക്ലാസുകള്‍ നടത്തി വിദ്യാര്‍ത്ഥികള്‍

കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു: വീട്ടില്‍ പോകാതെ ക്ലാസുകള്‍ നടത്തി വിദ്യാര്‍ത്ഥികള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ സീറ്റ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി സമരം പുരോഗമിക്കുന്ന അവസരത്തില്‍ അധികൃതര്‍ സര്‍വ്വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ ഓരോ കോഴ്‌സുകള്‍ക്കും സീറ്റ് വര്‍ധിപ്പിച്ചിരുന്നു. 26ല്‍ നിന്നും 40ലേക്കും 15ല്‍ നിന്നും 30ലേക്കും സീറ്റ് വര്‍ധിപ്പിച്ചെങ്കിലും, അതിന് ആവശ്യമായ രീതിയില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പുതിയ അഡ്മിഷന്‍ ലഭിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ താമസിക്കാനിടമില്ലാതെ സമരത്തിനിറങ്ങിയിരിക്കുകയാണ്. ക്ലാസുകള്‍ നഷ്്ടമാകാതെ രാത്രി കാലങ്ങളില്‍ സമരം […]

കുടുംബശ്രീ പൊലിവ് കൃഷി ആരംഭിച്ചു

കുടുംബശ്രീ പൊലിവ് കൃഷി ആരംഭിച്ചു

കാസര്‍കോട്: കുടുംബശ്രീ എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പൊലിവ് കാര്‍ഷിക പുനരാവിഷ്‌കരണ ക്യാമ്പയിന് തുടക്കമായി. ജില്ലയിലെ 10323 അയല്‍കൂടങ്ങളില്‍ നിന്നായി രണ്ടര ലക്ഷം അംഗങ്ങള്‍ പൊലിവില്‍ പങ്കാളികളാക്കും. സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷ അയല്‍കൂട്ടങ്ങളില്‍ നടപ്പിലാക്കുക എന്നതാണ പൊലിവിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറി കൃഷിയാണ് പൊലിവിന്റെ ഭാഗമായി കൃഷി ചെയ്യുന്നത്. സി.ഡി.എസ് ഗ്രാമ പഞ്ചായത്ത്, കൃഷിഭവന്‍, ‘സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പൊലിവ് കൃഷി നടപ്പിലാക്കുന്നത്. കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ മഴ പൊലിമ […]

‘ശാസ്ത്രോത്സവം’ സംഘടിപ്പിച്ചു

‘ശാസ്ത്രോത്സവം’ സംഘടിപ്പിച്ചു

അഡൂര്‍ : ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ശാസ്ത്രോത്സവം’ എന്ന പേരില്‍ ശാസ്ത്ര പ്രദര്‍ശനമൊരുക്കി. വിവിധ ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തിക്കുന്ന മാതൃകകളും നിശ്ചല മാതൃകകളും ലഘു പരീക്ഷണങ്ങളും കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ സഹായകരമായി. പുല്ല് വെട്ട് യന്ത്രം, ഹൈഡ്രോളിക് ജാക്ക് തുടങ്ങിയവയുടെ പ്രവൃത്തിക്കുന്ന മാതൃകകള്‍ ശ്രദ്ധേയമായി. വിക്രം സാരാഭായ് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പരീക്ഷണത്തിലൂടെ അഗ്‌നിപര്‍വ്വതസ്ഫോടനം നടത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. […]

പ്രിയ കലാലയത്തില്‍ ഓര്‍മ്മ മരംനട്ട് അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു

പ്രിയ കലാലയത്തില്‍ ഓര്‍മ്മ മരംനട്ട് അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നു

നീലേശ്വരം: മധുര സ്മൃതിയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1996 ലെ എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രാജാങ്കണത്തില്‍ സ്മൃതിമരമായി നാട്ടുമാവിന്‍ തൈ നട്ടു. ജില്ലയില്‍ സജീവ വനവത്കരണ പദ്ധതികള്‍ നടത്തുന്ന ഗ്രീന്‍ എര്‍ത്ത് കേരളയുടെ തുടര്‍ച്ചയായ എഴുപതാമത്തെ ആഴ്ചയിലെ ചാലഞ്ച് ട്രിയാണ് സഹപാഠികളും, സഹ അദ്ധ്യാപകരും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയതിന്റെ ഓര്‍മ്മയ്ക്കായി സ്മൃതി മരം മുതിര്‍ന്ന അദ്ധ്യാപികയായ ഭവനി ടീച്ചര്‍ നട്ടത്. 1996 ബാച്ചിന്റെ ഓര്‍മ്മയ്ക്കായി ഈ മരതൈ വളര്‍ത്തുമെന്ന് ഒത്തു കൂടിയ പൂര്‍വ്വ […]

ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അഖിലേന്ത്യാ കിസാന്‍ സഭയുടെ ജില്ലാ പഠന ക്യാമ്പ് കാഞ്ഞങ്ങാട് എം.എന്‍.സ്മാരക മന്ദിരം ഹാളില്‍നടന്നു. എ.ഐ.കെ.എസ്. സംസ്ഥാന പ്രസിഡണ്ട്, കേര ഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ.വേണുഗോപാലന്‍ നായര്‍. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്.എം.അസ്സിനാര്‍ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്ണന്‍, എ.പ്രദീപന്‍. പി.എ.നായര്‍. അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.എസ്.കര്യാക്കോസ്. കെ.പി. സഹദേവന്‍.എന്നിവര്‍ സംസാരിച്ചു.

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന സൗജന്യ മോട്ടോര്‍ റീവൈന്‍ഡിംഗ് ആന്‍ഡ് ഹോം അപ്ലയന്‍സ് റിപയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 22 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. […]

1 71 72 73 74 75 81