ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

കിം കി ഡുക്കിന്റെ ‘നെറ്റും’ മാര്‍ട്ടിന്‍ സാന്‍ഡ്വിലറ്റിന്റെ ‘ലാന്‍ഡ് ഓഫ് മൈനും ‘  പ്രദര്‍ശനത്തിന് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ ‘നെറ്റും’ ഇത്തവണ ലോകവിഭാഗത്തിലുണ്ട്. വടക്കന്‍ കൊറിയയിലെ പാവപ്പെട്ട ഒരു മീന്‍പിടുത്തക്കാരന്റെ ജീവിത കഥയാണ് ‘നെറ്റ്’. കിം ജീ വൂന്‍ സംവിധാനം ചെയ്ത ‘ദി ഏജ് […]

കണ്ണൂര്‍ വിമാനത്താവളം: മറുനാടന്‍ മലയാളി നിക്ഷേപകര്‍ക്ക് ടൂറിസം മേഖലയില്‍ വന്‍സാധ്യത

കണ്ണൂര്‍ വിമാനത്താവളം: മറുനാടന്‍ മലയാളി നിക്ഷേപകര്‍ക്ക് ടൂറിസം മേഖലയില്‍ വന്‍സാധ്യത

സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് നീലേശ്വരത്ത് ഡിസംബര്‍ 11, 12 തീയതികളില്‍ ശില്‍പശാല നടത്തുന്നു. അടുത്ത വര്‍ഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറുന്ന പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഉത്തരമലബാറില്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ സാധ്യതകളാണ് തുറക്കുന്നത്. ഇതു വഴി ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ മറുനാടന്‍ മലയാളികളായ നിക്ഷേപ സംരംഭകര്‍ക്ക് വലിയ അവസരമാണ് ലഭ്യമാകുന്നത.് രണ്ടായിരം ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ നാലാമത്തെ […]

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ.രാജു

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ.രാജു

ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26ന് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന മന്ത്രി കെ.രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും. നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായും ആചരിക്കും. കന്നുകാലികളുടെ തീറ്റച്ചെലവ് പരമാവധി കുറച്ച് പാലുത്പാദനം ലാഭകരമാക്കുന്നതിനും തീറ്റപ്പുല്‍കൃഷിയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കാനുമാണ് ആചരണം. ദേശീയക്ഷീര ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍, തീറ്റപ്പുല്‍കൃഷി വര്‍ഷാചരണം, കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത […]

കാട്ടാമ്പള്ളി സമരം, കമ്യൂണിസ്റ്റ് വഞ്ചനയുടെ സാക്ഷ്യപത്രം: കെ സുരേന്ദ്രന്‍

കാട്ടാമ്പള്ളി സമരം, കമ്യൂണിസ്റ്റ് വഞ്ചനയുടെ സാക്ഷ്യപത്രം: കെ സുരേന്ദ്രന്‍

കമ്യൂണിസ്റ്റുകാര്‍ പട്ടികജാതിക്കാരോടു കാണിച്ച വഞ്ചനയുടെ സാക്ഷ്യപത്രമാണ് കണ്ണൂര്‍ കാട്ടാമ്പള്ളി സമരമെന്ന് ഡി.സി.സി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. കാട്ടാമ്പള്ളി സമരത്തിന്റെ അറുപതാം വാര്‍ഷികാചരണ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സസാരിക്കുകയായിരുന്നു അദ്ദേഹം. 1958 ല്‍ കാട്ടാമ്പള്ളി പ്രദേശത്തെ ദരിദ്രരായ പട്ടികജാതി കുടുംബങ്ങള്‍ തല ചായ്ക്കാനിടമില്ലാതെ ജയില്‍പറമ്പ് കോളനിയില്‍ കുടില്‍ കെട്ടി താമസിക്കുന്നിടത്താണ് സമരത്തിന്റെ ആരംഭം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പട്ടികജാതിക്കാര്‍ക്കൊപ്പം നില കൊണ്ടപ്പോള്‍ അന്നത്തെ ഇ.എം.എസ് മന്ത്രിസഭ പട്ടികജാതിക്കാര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. കുടിലുകള്‍ പൊളിക്കാനും പട്ടികജാതിക്കാരെ മര്‍ദ്ദിക്കാനും […]

ഉത്തര മലബാര്‍ ടൂറിസം സംരംഭക ശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍

ഉത്തര മലബാര്‍ ടൂറിസം സംരംഭക ശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍

ഉത്തരമലബാര്‍ മേഖലയിലെ ടൂറിസം വ്യവസായം ശക്തിപ്പെടുത്താന്‍ ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് പുത്തന്‍ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുക, ഏകോപിപ്പിക്കുക, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുത മുതലായവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഇതോടനുബന്ധിച്ച് പ്രാരംഭശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍ നീലേശ്വരത്ത് നടക്കും. സംസ്ഥാന ടുറിസം വകുപ്പിന്‍ കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പമെന്റ് കോപ്പറേഷന്‍ ലിമിറ്റഡ്(ബി.ഐര്‍.ഡി.സി) കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംരംഭകര്‍ക്കുള്ള വിപുലമായ സാധ്യതകളാണ് ഉത്തരമലബാറില്‍ പ്രതീക്ഷിക്കുന്നത്. ബേക്കല്‍വരെ നീളുന്ന ദേശീയ […]

സ്‌കൂള്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മല്‍സരം

സ്‌കൂള്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മല്‍സരം

തിരുവനന്തപുരം: പുകയില രഹിത വിദ്യാലയങ്ങളും വീടുകളും യാഥാര്‍ഥ്യമാക്കുന്നതിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തി ആശയങ്ങള്‍ സ്വരൂപിക്കാനായി, ഇതേ പ്രമേയത്തില്‍ പുകയില നിയന്ത്രണ പ്രസ്ഥാനമായ ടുബാക്കോ ഫ്രീ കേരള കാര്‍ട്ടൂണ്‍ മല്‍സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് പ്രൈസ് നല്‍കും. വിദഗ്ധരുടെ വിധിനിര്‍ണയ സമിതി തിരഞ്ഞെടുക്കുന്ന, ഒന്നാം സമ്മാനം നേടുന്ന കാര്‍ട്ടൂണിന് 2500 രൂപയും രണ്ടാം സമ്മാനം നേടുന്ന സൃഷ്ടിക്ക് 1500 രൂപയുമാണ് നല്‍കുന്നത്. വിധികര്‍ത്താക്കളുടെ പുരസ്‌കാരത്തിനു […]

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നാളെ

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആസ്ഥാനമായ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഹാള്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്ക് സമീപമാണ് ഓഫീസ്. ക്ലബ്ബ് പ്രസിഡന്റ് ഖാലിദ്.സി.പാലക്കിയുടെ അദ്ധ്യക്ഷതയില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി.എ കെ.ശിവപ്രസാദ് ഉദ്ഘാനം നിര്‍വഹിക്കും. മുന്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ശ്രീനിവാസ് ഷേണായി, പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ കരീം, ഹമീദ് ചേരക്കാടത്ത്, എം.വി.രാഘവന്‍, റീജ്യണ്‍ ചെയര്‍പെഴസണ്‍ ലക്ഷ്മണ്‍ കുമ്പള, സോണ്‍ ചെയര്‍പെഴസണ്‍ രഘുനാഥന്‍ നമ്പ്യാര്‍, ശുക്കൂര്‍ ബെസ്റ്റോ, […]

നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടകോത്സവം 2017 ഫെബ്രുവരി അവസാനവാരം വിവിധ അനുബന്ധ പരിപാടികളോടെ തൃശൂരില്‍ അക്കാദമി ക്യാമ്പസില്‍ അരങ്ങേറുകയാണ്. ലോകത്താകമാനമുള്ള അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ കോറിയിട്ട സ്ട്രീറ്റ് പെര്‍ഫോമന്‍സാണ് 9മത്  രാജ്യാന്തര നാടകോത്സവത്തെ ശ്രദ്ധേയമാക്കുന്നത്. മലയാള നാടകം, ദേശീയ നാടകം, അന്തര്‍ദ്ദേശീയ നാടകം എന്നീ ഇനങ്ങളിലായി നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി നാടകസംഘങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്റെ ഡി.വി.ഡി. കോപ്പിയും 2016 ഡിസംബര്‍ 15ന് വൈകുന്നേരം 4.30ന് മുമ്പായി അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം. […]

നാടകോത്സവം 2016 നവംബര്‍ 17 മുതല്‍ 20 വരെ

നാടകോത്സവം 2016 നവംബര്‍ 17 മുതല്‍ 20 വരെ

കാഞ്ഞങ്ങാട്: ആര്‍ട്‌ഫോം നടത്തുന്ന നാടകോത്സവം നവംബര്‍ 17 മുതല്‍ 20 വരെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. നാടകോത്സവം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എ.വി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മഹമ്മൂദ് മുറിയനാവി, സി.നാരായണന്‍, സുരേഷ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട്ടെ ആദ്യ കള്‍ച്ചറല്‍ സൊസൈറ്റി സോക്രട്ടറി ടി.കുഞ്ഞിരാമന്‍ മാസ്റ്ററെ ആദരിച്ചു.  

നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ബോബ് ഡിലന്‍ എത്തില്ല

നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ബോബ് ഡിലന്‍ എത്തില്ല

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തില്ലെന്ന് പുരസ്‌കാര ജേതാവായ ബോബ് ഡിലന്‍ അറിയിച്ചു. ഡിസംബര്‍ 10നാണ് സ്റ്റോക്ഹോമില്‍ നൊബേല്‍ പുരസ്‌കാരദാന ചടങ്ങ് നടക്കുക. പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അസൗകര്യം ചൂണ്ടിക്കാണിച്ച് ബോബ് ഡിലന്‍ സ്വീഡിഷ് അക്കാദമിക്ക് കത്ത് അയച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചതില്‍ താന്‍ അങ്ങേയറ്റം നന്ദിയും സന്തോഷവും ഉള്ളവനാണെന്നും എന്നാല്‍ പുരസ്‌കാരദാന ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പുരസ്‌കാര ജേതാക്കള്‍ എത്താതിരിക്കുകയെന്നത് അത്യപൂര്‍വ്വമാണെന്ന് […]