ശ്രവണവൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം: ഓണ്‍ലൈന്‍ സെമിനാര്‍ 17ന്

ശ്രവണവൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം: ഓണ്‍ലൈന്‍ സെമിനാര്‍ 17ന്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ശ്രവണവൈകല്യമുള്ള കുട്ടികളുടെ അധിവാസം, പുനരധിവാസം എന്നിവയില്‍ ‘ഓഡിറ്ററി വെര്‍ബല്‍ തെറപ്പി’യുടെ പ്രാധാന്യവും ആവശ്യകതയും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹികനീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഡിസംബര്‍ 17 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരുമണി വരെ നിഷ് ക്യാംപസില്‍ നടക്കുന്ന പതിനാലാമത് ബോധവല്‍ക്കരണ സെമിനാറിന് നിഷ് അധ്യാപിക ശ്രീമതി എം.എന്‍.നീത നേതൃത്വം നല്‍കും. ശ്രവണവൈകല്യത്തിന്റെ വിവിധവശങ്ങളെപ്പറ്റി മാതാപിതാക്കള്‍ക്കും ശുശ്രൂഷകര്‍ക്കും അറിവു പകരുകയാണ് സെമിനാറിന്റെ ലക്ഷ്യം. […]

ദ്വിദിന ദേശീയ സെമിനാര്‍ നാളെ ആരംഭിക്കും

ദ്വിദിന ദേശീയ സെമിനാര്‍ നാളെ ആരംഭിക്കും

ത്രിതല പഞ്ചായത്തുകളുടെ പ്രാദേശിക തലത്തിലുള്ള വിഭവ സമാഹരണവും അവയുടെ കാര്യക്ഷമമായ പദ്ധതി രൂപീകരണവും ഫലപ്രദമായ പ്രയോഗവത്കരണവും ലക്ഷ്യമിട്ടുള്ള ദ്വിദിന ദേശീയ സെമിനാര്‍ ഇന്നും നാളെയുമായി തിരുവനന്തപുരം ഐ.എം.ജിയില്‍ നടക്കും. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ അക്കാദമിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റും (ഐ.എം.ജി) സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ (13/12/2016) രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘ഇക്യൂറ്റബിള്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫ് സോഷ്യോ ഇക്കണോമിക് റിസോഴ്‌സസ് ഫോര്‍ ലോക്കല്‍ ലെവല്‍ പ്ലാനിങ് – റോള്‍ ആന്‍ഡ് […]

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിച്ചു

മനുഷ്യാവകാശദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തു. ഓഫീസുകളില്‍ രാവിലെ 11 നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അസംബ്ലി സമയത്തുമാണ് പ്രതിജ്ഞ എടുത്തത്. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 പൊതു അവധിയായതിനാലാണ് ഡിസംബര്‍ ഒന്‍പതിന് പരിപാടി സംഘടിപ്പിച്ചതെന്ന് പൊതുഭരണ (കോ-ഓഡിനേഷന്‍) വകുപ്പ് അറിയിച്ചു. പ്രതിജ്ഞ: ഞാന്‍ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തില്‍ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുളള മനുഷ്യാവകാശങ്ങളോട്, നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ […]

‘ഹരിതകേരളം’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

‘ഹരിതകേരളം’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി  ഇന്ന് നിര്‍വഹിക്കും

ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ചടങ്ങില്‍ ഹരിതകേരളഗീതം ആലപിക്കും. ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കളത്തറയ്ക്കല്‍ പാടശേഖരത്തിലെ നെല്‍കൃഷിക്കായി 14 ഹെക്ടര്‍ സ്ഥലത്താണ് കര്‍ഷകര്‍ വിത്തിറക്കുക. മുഖ്യമന്ത്രി രാവിലെ 9 മണിക്ക് ഈ പാടശേഖരത്തിലെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം പദ്ധതിക്ക് തുടക്കമാവുക. ഒമ്പത് ഏക്കറില്‍ കൂടി നെല്‍കൃഷി ചെയ്യുന്നതിനുള്ള സമ്മതപത്രം കര്‍ഷകര്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ചടങ്ങില്‍ ഹരിതകേരളഗീതം […]

ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

കിം കി ഡുക്കിന്റെ ‘നെറ്റും’ മാര്‍ട്ടിന്‍ സാന്‍ഡ്വിലറ്റിന്റെ ‘ലാന്‍ഡ് ഓഫ് മൈനും ‘  പ്രദര്‍ശനത്തിന് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ ‘നെറ്റും’ ഇത്തവണ ലോകവിഭാഗത്തിലുണ്ട്. വടക്കന്‍ കൊറിയയിലെ പാവപ്പെട്ട ഒരു മീന്‍പിടുത്തക്കാരന്റെ ജീവിത കഥയാണ് ‘നെറ്റ്’. കിം ജീ വൂന്‍ സംവിധാനം ചെയ്ത ‘ദി ഏജ് […]

കണ്ണൂര്‍ വിമാനത്താവളം: മറുനാടന്‍ മലയാളി നിക്ഷേപകര്‍ക്ക് ടൂറിസം മേഖലയില്‍ വന്‍സാധ്യത

കണ്ണൂര്‍ വിമാനത്താവളം: മറുനാടന്‍ മലയാളി നിക്ഷേപകര്‍ക്ക് ടൂറിസം മേഖലയില്‍ വന്‍സാധ്യത

സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് വികസന കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് നീലേശ്വരത്ത് ഡിസംബര്‍ 11, 12 തീയതികളില്‍ ശില്‍പശാല നടത്തുന്നു. അടുത്ത വര്‍ഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറുന്ന പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഉത്തരമലബാറില്‍ വിനോദ സഞ്ചാര മേഖലയില്‍ വന്‍ സാധ്യതകളാണ് തുറക്കുന്നത്. ഇതു വഴി ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ മറുനാടന്‍ മലയാളികളായ നിക്ഷേപ സംരംഭകര്‍ക്ക് വലിയ അവസരമാണ് ലഭ്യമാകുന്നത.് രണ്ടായിരം ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ നാലാമത്തെ […]

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ.രാജു

നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കും -മന്ത്രി കെ.രാജു

ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26ന് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന മന്ത്രി കെ.രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാലുത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും. നവംബര്‍ 26 മുതല്‍ ഒരുവര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായും ആചരിക്കും. കന്നുകാലികളുടെ തീറ്റച്ചെലവ് പരമാവധി കുറച്ച് പാലുത്പാദനം ലാഭകരമാക്കുന്നതിനും തീറ്റപ്പുല്‍കൃഷിയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കാനുമാണ് ആചരണം. ദേശീയക്ഷീര ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികള്‍, തീറ്റപ്പുല്‍കൃഷി വര്‍ഷാചരണം, കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത […]

കാട്ടാമ്പള്ളി സമരം, കമ്യൂണിസ്റ്റ് വഞ്ചനയുടെ സാക്ഷ്യപത്രം: കെ സുരേന്ദ്രന്‍

കാട്ടാമ്പള്ളി സമരം, കമ്യൂണിസ്റ്റ് വഞ്ചനയുടെ സാക്ഷ്യപത്രം: കെ സുരേന്ദ്രന്‍

കമ്യൂണിസ്റ്റുകാര്‍ പട്ടികജാതിക്കാരോടു കാണിച്ച വഞ്ചനയുടെ സാക്ഷ്യപത്രമാണ് കണ്ണൂര്‍ കാട്ടാമ്പള്ളി സമരമെന്ന് ഡി.സി.സി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. കാട്ടാമ്പള്ളി സമരത്തിന്റെ അറുപതാം വാര്‍ഷികാചരണ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സസാരിക്കുകയായിരുന്നു അദ്ദേഹം. 1958 ല്‍ കാട്ടാമ്പള്ളി പ്രദേശത്തെ ദരിദ്രരായ പട്ടികജാതി കുടുംബങ്ങള്‍ തല ചായ്ക്കാനിടമില്ലാതെ ജയില്‍പറമ്പ് കോളനിയില്‍ കുടില്‍ കെട്ടി താമസിക്കുന്നിടത്താണ് സമരത്തിന്റെ ആരംഭം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പട്ടികജാതിക്കാര്‍ക്കൊപ്പം നില കൊണ്ടപ്പോള്‍ അന്നത്തെ ഇ.എം.എസ് മന്ത്രിസഭ പട്ടികജാതിക്കാര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. കുടിലുകള്‍ പൊളിക്കാനും പട്ടികജാതിക്കാരെ മര്‍ദ്ദിക്കാനും […]

ഉത്തര മലബാര്‍ ടൂറിസം സംരംഭക ശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍

ഉത്തര മലബാര്‍ ടൂറിസം സംരംഭക ശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍

ഉത്തരമലബാര്‍ മേഖലയിലെ ടൂറിസം വ്യവസായം ശക്തിപ്പെടുത്താന്‍ ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് പുത്തന്‍ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുക, ഏകോപിപ്പിക്കുക, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുത മുതലായവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഇതോടനുബന്ധിച്ച് പ്രാരംഭശില്പശാല ഡിസംബര്‍ 11,12 തീയ്യതികളില്‍ നീലേശ്വരത്ത് നടക്കും. സംസ്ഥാന ടുറിസം വകുപ്പിന്‍ കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പമെന്റ് കോപ്പറേഷന്‍ ലിമിറ്റഡ്(ബി.ഐര്‍.ഡി.സി) കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംരംഭകര്‍ക്കുള്ള വിപുലമായ സാധ്യതകളാണ് ഉത്തരമലബാറില്‍ പ്രതീക്ഷിക്കുന്നത്. ബേക്കല്‍വരെ നീളുന്ന ദേശീയ […]

സ്‌കൂള്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മല്‍സരം

സ്‌കൂള്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മല്‍സരം

തിരുവനന്തപുരം: പുകയില രഹിത വിദ്യാലയങ്ങളും വീടുകളും യാഥാര്‍ഥ്യമാക്കുന്നതിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തി ആശയങ്ങള്‍ സ്വരൂപിക്കാനായി, ഇതേ പ്രമേയത്തില്‍ പുകയില നിയന്ത്രണ പ്രസ്ഥാനമായ ടുബാക്കോ ഫ്രീ കേരള കാര്‍ട്ടൂണ്‍ മല്‍സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് പ്രൈസ് നല്‍കും. വിദഗ്ധരുടെ വിധിനിര്‍ണയ സമിതി തിരഞ്ഞെടുക്കുന്ന, ഒന്നാം സമ്മാനം നേടുന്ന കാര്‍ട്ടൂണിന് 2500 രൂപയും രണ്ടാം സമ്മാനം നേടുന്ന സൃഷ്ടിക്ക് 1500 രൂപയുമാണ് നല്‍കുന്നത്. വിധികര്‍ത്താക്കളുടെ പുരസ്‌കാരത്തിനു […]