കായിക മേളയ്ക്ക് തിരി തെളിഞ്ഞു

കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കായികമേള ഉദയ നഗര്‍ ഹൈസ്‌ക്കൂളില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു. പുല്ലൂര്‍: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌ക്കൂളില്‍ വര്‍ണ്ണാഭമായ തുടക്കം. അറുപത്തിഒമ്പതോളം സ്‌കൂളുകളില്‍ നിന്നെത്തിയ കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ സല്യൂട്ട് സ്വികരിച്ചു. കോട്ടിക്കുളം ഗവ: ഫിഷറീസ് സ്‌കൂളില്‍ നിന്നും കായിക താരങ്ങളുടെ അകമ്പടിയോടു കൂടി സ്‌കൂളിലെത്തിച്ചേര്‍ന്ന ദീപ ശിഖയ്ക്ക് റിട്ട. ഹെഡ്മാസ്റ്റര്‍ എ.കുഞ്ഞമ്പു തിരിതെളിയിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശ്രീധരന്‍ പതാക […]

നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

കാസര്‍കോട്: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നവംബര്‍ 17ന് കാസര്‍കോട് ശരീഅത്ത് സംരക്ഷണ റാലി നടത്തും. മുത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്ത് മതവിശ്വാസങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ നേതൃത്തില്‍ നടക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സമസ്ത നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു റാലിയുടെ വിജയത്തിനായി നാളെ ജുമുഅക്ക് ശേഷം ജില്ലയിലെ മഹല്ലുഖത്തീബുമാര്‍ മഹല്ലുതല ഉത്ബോധനങ്ങള്‍ നടത്തും. റാലി നവംബര്‍ 17 വ്യാഴം ഉച്ചയ്ക്ക് […]

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സോണിയുടെ നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നാലാമത് ആഗോള ഗണിത മത്സരത്തിനായുള്ള സൗജന്യ രജിസ്‌ട്രേഷന്‍ സോണി ആരംഭിച്ചു. ഗണിത പ്രേമികള്‍ക്കായി 17,18, 19 തിയതികളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്സരത്തിന് പ്രായപരിധി ഇല്ല. ഗണിത പ്രശ്നങ്ങള്‍ യുക്തി പൂര്‍വം നേരിടുന്നത് വഴി ബുദ്ധിക്കു പുത്തനുണര്‍വ് നല്‍കാന്‍ ഈ മത്സരം സഹായിക്കും. പ്രശ്ന ലഘൂകരണത്തിനു ഫോര്‍മുലകളെയും കണക്കുകൂട്ടലുകളെയും ആശ്രയിക്കാതെ യുക്തിസഹമായി ഉത്തരം കണ്ടെത്തുകയാണ് ആഗോള ഗണിത മത്സരം ഉദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ലോകമെമ്പാടുമായി 3 തവണ ആഗോള ഗണിത മത്സരം സംഘടിപ്പിച്ചിരുന്നു. 85 രാജ്യങ്ങളില്‍ നിന്നായി […]

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കു 2016 ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് മുന്നോടിയായി കേരള പവലിയനിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉന്നതഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു ഡിജിറ്റല്‍ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ 2016ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ പ്രദര്‍ശനസജ്ജമാകുന്നു. പവലിയന്റെ മുഖപ്പ്, തീം ഏരിയ എന്നിവയും സ്റ്റാളുകളും പൂര്‍ത്തിയായി വരുന്നു. കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് നിര്‍വഹിക്കും. കേരള പവലിയനിലെ ഡിസൈന്‍, മരാമത്ത്, ഇലക്ട്രിക്കല്‍ തുടങ്ങിയവയുടെ മിനുക്ക് പണികള്‍ നടന്നു വരുന്നു. പ്രമുഖ […]

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ഇന്ന്

ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ ബൃഹദ്പദ്ധതികളുള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിക്കും. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീല്‍ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് […]

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

കോഴിക്കോട്: നവകേരളം കലാസാംസ്‌കാരിക ജനകീയ വികസനവേദിയുടെ മികച്ച ടെലിവിഷന്‍ ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മനോജ് പയ്യന്നൂരിന്. മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ക്യാമറമാനാണ്. ബിജു മുത്തത്തി(കൈരളി ടി.വി), അഭിലാഷ്.പി.ജോണ്‍(മനോരമ ന്യൂസ്), ഷിദ ജഗദ്(മീഡിയ വണ്‍) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 26ന് വൈകീട്ട് 5ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി പുരസ്‌കാരം സമര്‍പ്പിക്കും.

ബദിയടുക്ക ഗ്രാമപഞ്ചായത്ത് കേരളോസ്തവം 13 മുതല്‍

ബദിയടുക്ക ഗ്രാമപഞ്ചായത്ത് കേരളോസ്തവം 13 മുതല്‍

ബദിയടുക്ക: ഗ്രാമപഞ്ചായത്ത് കേരളോസ്തവം നവംബര്‍ 13 മുതല്‍ 17 വരെ തീയ്യതികളില്‍ സംഘടിപ്പിക്കാന്‍ സംഭാടക സമിതി തീരുമാനിച്ചു. കലാപരിപാടികള്‍ പെരഡാല ഗവണ്‍മെന്‍റ് സ്‌കൂളിലും കായിക മത്സരങ്ങള്‍ ബോളുകട്ട പഞ്ചായത്ത് ഗ്രൗണ്ടിലും പരിയരങ്ങളിലുമായി നടത്തപ്പെടും. ആദ്യ ദിവസം കലാപരിപാടികളും പിന്നീടുള്ള ദിവസങ്ങളില്‍ കായികമത്സരങ്ങളുമാണ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങള്‍ക്കുള്ള എന്‍ട്രിഫോം പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

പെരിയ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന ശില്പ നിര്‍മ്മാണ പഠനകളരിയില്‍ നിന്ന് പെരിയ: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്ല ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്ല നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ശില്പികളുടെ നേതൃത്വത്തിലാണ് ശില്ലശാല നടക്കുന്നത്. കളിമണ്‍ ശില്ലങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, സിമന്റില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആര്‍ടിസ്റ്റ് ശിവദാസന്‍, അമ്പിളി, ടി.പി.മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും […]

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ആദ്യത്തെ അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്സിന്‌ പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര അഗ്രോബയോഡൈവേഴ്‌സിറ്റി ആദ്യ കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. 60 രാജ്യങ്ങളില്‍ നിന്നുമായി 900ത്തോളം ഡെലിഗേറ്റ്‌സാണ് പാരമ്പര്യ സ്രോതസ്സുകള്‍ എന്ന വിഷയത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ജനറ്റിക്ക് റിസോര്‍സസ് ആന്റ് ബയോഡൈവ്‌ഴ്‌സിറ്റി ഇന്‍്‌റര്‍നാഷ്ണലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മുടെ രാജ്യം തൃപ്തികരമല്ലാത്ത രീതിയിലാണ് അതിനോട് ഇടപെടുന്നതെന്നും ശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാധന്‍ പറഞ്ഞു. ആറാം തീയ്യതി തുടങ്ങിയ കോണ്‍ഗ്രസ് നാളെ അവസാനിക്കും.

പൊന്നിലെ വിശ്വാസ്യത ഇനി റിയല്‍ എസ്റ്റേറ്റ് മേഖലയിലും. ഫാഷന്‍ റിയല്‍ടേഴ്‌സുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

പൊന്നിലെ വിശ്വാസ്യത ഇനി റിയല്‍ എസ്റ്റേറ്റ് മേഖലയിലും. ഫാഷന്‍ റിയല്‍ടേഴ്‌സുമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

  സ്വര്‍ണ വിപണിയില്‍ ജനകീയാംഗീകാരം നേടിയ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും ചുവടുറപ്പിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി പരിശുദ്ധ സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ വിപണനം നടത്തി വടക്കന്‍ കേരളത്തിലെ ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ആത്മവിശ്വാസവുമായാണ് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലേക്ക് ചുവടുറപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് രംഗത്ത് ബാഗ്ലൂര്‍ ആസ്ഥാനാമയി അജ്ജയ്യരായി മുന്നേറുന്ന […]

1 84 85 86