ദില്ലിയില്‍ പമ്പ് ഉടമ വെടിയേറ്റ് മരിച്ചു

ദില്ലിയില്‍ പമ്പ് ഉടമ വെടിയേറ്റ് മരിച്ചു

ദില്ലി: ദില്ലിയിലെ ഷാലിമാര്‍ ഗഞ്ചില്‍ പമ്പ് ഉടമ വെടിയേറ്റ് മരിച്ചു. ഷാലിമാറിലെ ഓണ്‍ ലോഞ്ച് പമ്പ് ഉടമ നസീറാണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. നസീര്‍ തലയ്ക്ക് സമീപം തോക്ക് പിടിയ്ക്കുന്നതും നിമിഷങ്ങള്‍ക്കകം പുക ഉയരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഇയാളുടെ കയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധ വശാല്‍ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ദില്ലിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സ്വയം വെടിയുതിര്‍ത്ത് മരിക്കുന്ന മൂന്നാമത്തെ ആളാണ് നസീര്‍. കഴിഞ്ഞ ദിവസങ്ങളില്‍ തോക്കുമായി നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് മറ്റ് രണ്ട് പേര്‍ […]

വീരമൃത്യൂ വരിച്ച സൈനികരുടെ മക്കളുടെ പഠനത്തിന് മുഴുവന്‍ തുകയും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വീരമൃത്യൂ വരിച്ച സൈനികരുടെ മക്കളുടെ പഠനത്തിന് മുഴുവന്‍ തുകയും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സേവനത്തിനിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, ബുക്കിനും യൂണിഫോമിനും ചിലവാകുന്ന തുക എന്നിവ നേരത്തേ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ആയിരുന്നു. എന്നാല്‍ 2017 ജൂലയ് മുതല്‍ പതിനായിരത്തിന് മുകളിലുള്ള തുകക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൈനികരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

നിട്രോസണ്‍10 ഗുളികകളും കഞ്ചാവുമായി ഡിസൈനിങ് വിദ്യാര്‍ത്ഥി പിടിയില്‍

നിട്രോസണ്‍10 ഗുളികകളും കഞ്ചാവുമായി ഡിസൈനിങ് വിദ്യാര്‍ത്ഥി പിടിയില്‍

കാസര്‍ഗോഡ്: അപകടകാരിയായ നിട്രോസണ്‍10 ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം മാടന്‍തറ മണ്ണാന്‍ വാതില്‍ക്കലിലെ സഞ്ജയ്(20)ആണ് പിടിയിലായത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് തീവണ്ടിയില്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സഞ്ജയ് പിടിയിലായത്. സേലത്ത് നിന്ന് കൊണ്ട് വരുന്ന ഗുളികകള്‍ മംഗളൂരുവിലും ഗോവയിലുമെത്തിച്ച് വില്‍പന നടത്തുകയാണ് രീതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെ 131 കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. ഇതിന് പുറമെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന കുറ്റം ചുമത്തിയ 16 കേസുകളും രണ്ട് മതസ്പര്‍ദ്ധ കേസുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. […]

സെന്‍സെക്‌സ് 139 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സെന്‍സെക്‌സ് 139 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തുടര്‍ച്ചായി രണ്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 139.42 പോയിന്റ് ഉയര്‍ന്ന് 33,136.18ലും നിഫ്റ്റി 30.90 പോയിന്റ് നേട്ടത്തില്‍ 10.155.30ലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, മാരുതി സുസുകി, റിലയന്‍സ്, വിപ്രോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് […]

സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്

സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മാണ്ഡ്യ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ് രഞ്ജിത. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ പദവി നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. 28 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും രഞ്ജിത പറഞ്ഞു. തന്റെ മകള്‍ക്ക് മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് മെച്ചപ്പെട്ട പദവി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രഞ്ജിത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുമായി […]

റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

കാസര്‍കോട്: റെയില്‍ പാളത്തില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗതാതഗം നിര്‍ത്തിവച്ചു. കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി വരാനുണ്ടായിരുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കാഞ്ഞങ്ങാടിന് വടക്ക് മാണിക്കോത്താണ് പാളത്തില്‍ പൊട്ടല്‍ കണ്ടത്. ജാംനഗര്‍-തിരുനല്‍വേലി ട്രെയിന്‍ കടന്നുപോയ ഉടനെയായിരുന്നു വിള്ളല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിന്‍ കടന്നുപോകുന്ന വേളയില്‍ തന്നെ വിള്ളല്‍ നാട്ടുകാര്‍ വിള്ളല്‍ കണ്ടിരുന്നുവെന്നും പറയപ്പെടുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ കടന്നുപോയ ശേഷമാണ് പാളത്തിലെ പ്രശ്‌നം കണ്ടതെന്ന് […]

നിരോധനത്തിന് ശേഷവും മീശപ്പുലിമലയിലേയ്ക്ക് ട്രക്കിങ് തുടരുന്നു

നിരോധനത്തിന് ശേഷവും മീശപ്പുലിമലയിലേയ്ക്ക് ട്രക്കിങ് തുടരുന്നു

മധുര: നിരോധനത്തിന് ശേഷവും ട്രക്കിങ് തുടരുന്നതായി പരാതി. കുരങ്ങിണി ദുരന്തത്തിന് ശേഷവും മീശപ്പുലിമലയിലേയ്ക്ക് ട്രക്കിങ് തുടരുന്നു. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ട്രക്കിങിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ ട്രക്കിങിന് നിരോധനം ഇല്ലെന്നാണ് കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

വാഹനാപകടത്തില്‍ എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു: നാല് പേര്‍ക്ക് പരുക്ക്

വാഹനാപകടത്തില്‍ എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു: നാല് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്നു ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ മറ്റു നാലു പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗാവസ്ഥ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ആരാധകരോട് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തനിക്ക് അപൂര്‍വ രേഗമുണ്ടെന്ന് വെളിപ്പെടുത്തിയത് താരത്തിന്റെ ആരാധകരെ വളരെയധികം ദു:ഖത്തിലാഴ്ത്തിയിരുന്നു. അതിനിടെയാണ് രോഗാവസ്ഥ സ്ഥിരികരിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. സുഖമില്ലത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി താരം ട്വീറ്റ് ചെയ്തത്. […]

1 2 3 209