നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

നാളികേരദിനത്തില്‍ നീരയും കേരളത്തിന് ആശ്വാസമാകില്ല

ഇന്ന് 19ാം നാളികേര ദിനമാചരിക്കുകയാണ് രാജ്യം. തിരിഞ്ഞ് നോക്കമ്പോള്‍ നാളികേര ഉല്‍പ്പാദനത്തില്‍ തമിഴ്‌നാടിനും കര്‍ണാടകത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ കേരളം വീണ്ടും മുന്‍നിരയിലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം. ഈ വര്‍ഷത്തെ നാളിക ദിനാചരണത്തിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത് ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം നാളികേരത്തിനൊപ്പം എന്നതാണ്. സംസ്ഥാനത്തെ മൊത്ത കൃഷി ഭൂമിയുടെ 41 ശതമാനവും തെങ്ങുകൃഷിയാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി നാളികേരത്തിന്റെ വിലത്തകര്‍ച്ചയും രോഗകീടങ്ങളുടെ ആധികൃവും കേരളീയര്‍ തെങ്ങിനെ അവഗണിച്ചിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. ഇതാണ് തെങ്ങുകൃഷിയെ ഒരു […]

കേന്ദ്ര മന്ത്രി കല്‍രാജ് മിശ്ര രാജി സമര്‍പ്പിച്ചു

കേന്ദ്ര മന്ത്രി കല്‍രാജ് മിശ്ര രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര രാജി സമര്‍പ്പിച്ചു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഉടന്‍ താന്‍ രാജിക്കത്ത് നല്‍കിയെന്നും കല്‍രാജ് മിശ്ര പറഞ്ഞു. താന്‍ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതില്‍ പ്രചാരണത്തിന് തന്റെ ആവശ്യമുണ്ടെന്ന് നേതൃത്വം അറിയിച്ചു. അതിനാല്‍ രാജിവെച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി തന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും […]

പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

പശു സംരക്ഷണത്തിന് പുതിയ കളിക്കൊരുങ്ങി കേന്ദ്രം; പശുക്കള്‍ക്ക് മാത്രമായി വനഭൂമി അനുവദിക്കാന്‍ നീക്കം

നോട്ട് നിരോധനത്തിന് ശേഷം, ഞെട്ടിക്കുന്ന മറ്റൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സരാജ് ആഹിറാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ എത്തി, ഇവിടെ കൊണ്ടുപിടിച്ച മതപരിവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തിയതിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയാണ് പുതിയ ആശയം അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. നിരോധനവും ഗുണ്ടായിസവും നടപ്പിലാക്കിയിട്ടും പശു കശാപ്പും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും തുടരുകയാണെന്ന് ഹന്‍സരാജ് ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള പരിഹാരമായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കറവ വറ്റിയ പശുക്കള്‍ക്കായി […]

 ജാട്ട് വിഭാഗത്തിന്റ സംവരണം ഹൈക്കോടതി അംഗീകരിച്ചു

 ജാട്ട് വിഭാഗത്തിന്റ സംവരണം ഹൈക്കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: ജാട്ട് വിഭാഗത്തിന്അനുവദിച്ച സംവരണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി അംഗീകരിച്ചു. ഹരിയാന റിസര്‍വേഷന്‍ ആക്ട് 2016 പ്രകാരം ജാട്ടുള്‍പ്പെടെ അഞ്ച് സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിരുന്നു. ഈ തീരുമാനമാണ് ഹൈക്കോടതി അഗീകരിച്ച്ചത്. റിപ്പോര്‍ട്ട് വിദഗ്ധ പരിശോധനയ്ക്ക് കോടതി പിന്നാക്ക വിഭാഗ കമ്മീഷനു സമര്‍പ്പിച്ചു. കമ്മീഷന്‍ വിഷയം പഠിച്ചതിനു ശേഷമായിരിക്കും അനുവദിക്കേണ്ട ക്വോട്ട സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. സംവരത്തെക്കുറിച്ച് പഠിക്കാന്‍ പിന്നാക്ക വിഭാഗ കമ്മീഷന് കോടതി 2018 മാര്‍ച്ച് 31വരെ സമയം നല്‍കിയിട്ടുണ്ട്. 2018 മാര്‍ച്ച് […]

ഓണത്തെ വരവേല്‍ക്കാന്‍ കുമ്മാട്ടികളെത്തി

ഓണത്തെ വരവേല്‍ക്കാന്‍ കുമ്മാട്ടികളെത്തി

തൃശൂര്‍: ഓണത്തപ്പനെ വരവേല്‍ക്കാന്‍ കുമ്മാട്ടികളും ഒരുങ്ങിക്കഴിഞ്ഞു. പര്‍പ്പിടക പുല്ല് പുതച്ച് മുഖംമൂടിയണിഞ്ഞെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിന്റെ ഗ്രാമ വീഥികളില്‍ ഓണനാളുകളില്‍ താളം ചവിട്ടും. ഉത്രാട നാള്‍ മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക.പൂരവും പുലികളിയും പോലെയാണ് തൃശൂര്‍ക്കാര്‍ക്ക് കുമ്മാട്ടിക്കളിയും. എണ്‍പത്തിയഞ്ചോളം സംഘങ്ങളാണ് ഇത്തവണ അസുരതാളവുമായി ഗ്രാമവഴികളില്‍ ഇറങ്ങുക. കാട്ടാളന്‍, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍. കാലങ്ങളായി പിന്തുടരുന്ന കുമ്മാട്ടികളിക്കു പിന്നില്‍ വലിയ ഐതിഹ്യവുമുണ്ട്. ‘കാലദോഷം തീര്‍ക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവര്‍ക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങള്‍ക്ക് […]

പ്രവേശനം ലഭിച്ചില്ല: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്രവേശനം ലഭിച്ചില്ല: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

പൊയ്‌നാച്ചിയില്‍ പതിനാറുകാരിയെ പലതവണ ലൈഗീക പീഡനത്തിനിരയാക്കിയെന്ന പരാതി: പോലീസ് അന്വേഷണം തുടങ്ങി

പൊയ്‌നാച്ചിയില്‍ പതിനാറുകാരിയെ പലതവണ ലൈഗീക പീഡനത്തിനിരയാക്കിയെന്ന പരാതി: പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പൊയ്‌നാച്ചിയില്‍ പതിനാറുകാരിയെ പലതവണ ലൈഗീകപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍, പോലീസ് അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പീഡനത്തെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് കഴിഞ്ഞ ദിവസം കര്‍ണ്ണാടക കാര്‍വാറില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിപ്രകാരം ബദിയഡുക്ക-വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളില്‍ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പരവനടുക്കത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പൊയ്നാച്ചിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ കര്‍ണാടക കാര്‍വാറിലെ ഒരു […]

ബാറുകളുടെ ദൂര പരിധി വെട്ടിക്കുറച്ചു

ബാറുകളുടെ ദൂര പരിധി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചു. ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് പിന്നീടായിരിക്കുമെന്നാണ് സൂചന.

ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും

ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും

തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി രണ്ടാം വാര്‍ഷിക വേളയില്‍ ഊബര്‍ അവതരിപ്പിക്കുന്നു ഊബര്‍ ഹയര്‍ തിരുവനന്തപുരം: ആഗസ്റ്റ് 30 ,2017: ഊബര്‍ ഹയര്‍ തിരുവനന്തപുരത്തും പ്രവര്‍ത്തനം തുടങ്ങുന്നു . ദീര്‍ഘദൂര യാത്രക്കും ദിവസം മുഴുവന്‍ നീളുന്ന മീറ്റിംഗോ ഷോപ്പിംഗോ എന്തുമാകട്ടെ അതിനുള്ള യാത്രക്ക് ഊബര്‍ ഹയര്‍ ഉപയോഗിക്കാം. കൊല്ലം ,ആലപ്പുഴ ,കോട്ടയം ,അല്ലെങ്കില്‍ വര്‍ക്കല ,പൊന്‍മുടി ,തെന്‍മല യാത്ര എവിടേക്ക് ആണെങ്കിലും തീര്‍ത്തും സൗകര്യപ്രദവും താങ്ങാവുന്ന ചിലവിലും ഉള്ള യാത്രക്ക് ഊബര്‍ ഒരു ബട്ടണ്‍ അകലെയുണ്ട്. ഊബര്‍ തിരുവനന്തപുരത്ത് […]

ഇനി കോഴ വാങ്ങിയുള്ള പ്രവേശനം നടക്കില്ല: കെ.കെ ശൈലജ

ഇനി കോഴ വാങ്ങിയുള്ള പ്രവേശനം നടക്കില്ല: കെ.കെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്‌പോട്ട് അഡ്മിഷനിലെ പാകപ്പിഴകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരും കോഴ കൊടുത്ത് പ്രവേശനം നേടരുത്. അങ്ങനെയുള്ള പ്രവേശനങ്ങള്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു