ബ്ലൂ വെയ്ല്‍ ഗെയിം: വേദനിപ്പിക്കുന്ന അനുഭവം പറഞ്ഞ് നടി ഐശ്വര്യ രാജേഷ്

ബ്ലൂ വെയ്ല്‍ ഗെയിം: വേദനിപ്പിക്കുന്ന അനുഭവം പറഞ്ഞ് നടി ഐശ്വര്യ രാജേഷ്

ബ്ലൂ വെയില്‍ ഗെയിം അല്ലെങ്കില്‍ കൊലയാളി ഗെയിം സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന അത്യാപത്തായി മാറിയിരിക്കുകയാണ്. ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്. കേരളത്തിലും സമാനമായ ആത്മഹത്യകള്‍ ഈയടുത്തിടെ നടന്നിരുന്നു. ബ്ലൂ വെയില്‍ ഗെയിമിനെക്കുറിച്ച് തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് നടി ഐശ്വര്യ രാജേഷ്. തനിക്ക് അടുത്ത് പരിചയമുള്ള ഒരു കൗമാരക്കാരനും ഇത്തരത്തില്‍ മരിച്ചുവെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ സഹോദരന്റെ കൂട്ടുകാരനും, കുടുംബ സുഹൃത്തുമായ 23 കാരന്‍ ബ്ലൂ വെയില്‍ […]

ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന ജോത്സ്യന്‍മാര്‍ക്ക ഗള്‍ഫില്‍ സുവര്‍ണാവസരം

ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന ജോത്സ്യന്‍മാര്‍ക്ക ഗള്‍ഫില്‍ സുവര്‍ണാവസരം

പ്രവാസ ജീവിതത്തിന്റെ പണവും അന്തസും സ്വപ്നം കാണുന്ന ഇന്ത്യാക്കാരന്റെ സ്വപ്നഭൂമിയായ ഗള്‍ഫിലേക്ക് നഴ്‌സുമാര്‍ക്കും പംബ്ലര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും പിന്നാലെ ജ്യോത്സ്യന്മാര്‍ക്കും അവസരം വരുന്നു. യുഎഇയിലെ ജന്മനക്ഷത്ര കല്ല് വില്‍പ്പനക്കാരായ പ്രമുഖരാണ് മിടുക്കന്മാരായ ജ്യോതിഷികളെ തേടുന്നത്. 10 ജ്യോതിഷികളെയാണ് ഇവര്‍ക്ക് ആവശ്യം. ഇതുസംബന്ധിച്ച് ഇവര്‍ പരസ്യവും നല്‍കിക്കഴിഞ്ഞു. ഇംഗ്ലീഷോ ഹിന്ദിയോ നന്നായി കൈകാര്യം ചെയ്യുന്ന ഭാരതീയ ജ്യോതിഷത്തില്‍ അഗ്രഗണ്യരായിട്ടുള്ളവരെയാണ് ഒരു പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കി ഇവര്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള അഭിമുഖം ഈ മാസം അവസാനം നടക്കും. രാവിലെ […]

ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ ജയ അരി

ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കിലോ ജയ അരി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26,54,807 വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് വാങ്ങിയ അഞ്ചുകിലോ വീതം ജയ/കുറുവ ഇനം അരി ഓണം പ്രമാണിച്ച് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന പൊതുവിപണിയില്‍നിന്ന് കിലോഗ്രാമിന് 36 രൂപ വിലയില്‍ വാങ്ങിയ മേല്‍ത്തരം അരിയാണ് ഈവര്‍ഷം വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ അരി വിതരണ നടപടി തുടങ്ങിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ മതംമാറ്റ വിവാഹങ്ങള്‍: ഐ.എസ് സംശയത്തിന്റെ നിഴലില്‍

സംസ്ഥാനത്തെ മതംമാറ്റ വിവാഹങ്ങള്‍: ഐ.എസ് സംശയത്തിന്റെ നിഴലില്‍

ഐഎസ് ബന്ധം ആരോപിപിക്കപ്പെട്ട് വന്‍ വിവാദമുയര്‍ത്തിയ കൊച്ചിയിലെയും കണ്ണൂരിലെയും മതംമാറ്റ വിവാഹങ്ങളുടെയും കോടതി ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനരീതിയില്‍ നടന്ന വിവാഹങ്ങളും സംശയത്തിന്റെ നിഴലില്‍. വിവിധ ജില്ലകളിലായി നടന്ന നാല്‍പ്പതിനടുത്ത വിവാഹങ്ങളില്‍ കടുത്ത പ്രണയം മൂലം വിവാഹിതരായ പത്തില്‍ താഴെ മാത്രം കേസുകളെ ഒഴിവാക്കി ബാക്കിയുള്ളവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടേക്കും. ഇക്കാര്യം പരിശോധിക്കാന്‍ പോലീസ് ഉന്നതരുടെ പ്രത്യേക യോഗം നടന്നതായി വിവരമുണ്ട്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലായി നടന്ന ചില വിവാഹങ്ങളില്‍ ഐഎസ് ബന്ധം സംശയിക്കപ്പെട്ട […]

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും

  രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രത്തോടുകൂടിയാണ് രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങുന്നത്. മഹാത്മാ ഗാന്ധി സീരിസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടി നാളെ പുറത്തിറങ്ങും. ആര്‍ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. നോട്ടിന്റെ പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. […]

കഷണ്ടിയിനിയൊരു പ്രശ്‌നമേയല്ല

കഷണ്ടിയിനിയൊരു പ്രശ്‌നമേയല്ല

അയ്യോ.. ഞാന്‍ കഷണ്ടിയായിക്കൊണ്ടിരിക്കുകയാണോ എന്നോര്‍ത്ത് ഇനി ടെന്‍ഷനടിക്കേണ്ട കാര്യമില്ല. മറ്റുള്ളവരുടെ കരത്തുറ്റ മുടി കണ്ട് എന്തൊരു മുടി എന്നു പറഞ്ഞ് അസൂയപ്പെടേണ്ടതുമില്ല. ഡി.എച്ച്.ഐ ( ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍) വഴി കരുത്തുറ്റത്തും അഴകേറിയതുമായ മുടി നിങ്ങള്‍ക്കും സ്വന്തമാക്കാം. സാധാരണ രണ്ടുരീതിയിലാണ് കഷണ്ടി പ്രത്യക്ഷമാകുന്നത്. ഒന്ന്് മുടിയുടെ ഉള്ളു കുറഞ്ഞുവരിക. ഇവിടെ സുഷിരങ്ങള്‍ നശിക്കുന്നില്ല. രണ്ടാമത്തേതില്‍ സുഷിരങ്ങള്‍ നശിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അവിടെ എണ്ണയോ ക്രീമുകളോ ഒക്കെ ഉപയോഗിച്ചാലും ഫലം കിട്ടില്ല. ഇവിടെ ട്രാന്‍സ്പ്ലാന്റേഷന്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. […]

‘തല’യുടെ തേരോട്ടം തുടങ്ങി

‘തല’യുടെ തേരോട്ടം തുടങ്ങി

തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്ത് നായകനാകുന്ന വിവേകത്തിന് കേരളത്തില്‍ വന്‍ വരവേല്‍പ്പ്. ബോക്‌സ് ഓഫീസില്‍ കോടികള്‍വാരിക്കൂട്ടിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് വിവേകം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മുന്നൂറില്‍പ്പരം തിയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം എത്തുന്നത്. പല കേന്ദ്രങ്ങളിലും പുലര്‍ച്ചെ തന്നെ ഫാന്‍സ് ഷോ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ആദ്യദിന ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ വിവേകം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് തല ആരാധകര്‍. .27 കോടിയാണ് ‘ബാഹുബലി 2’ ന്റെ ആദ്യദിന കേരള കളക്ഷന്‍. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിനകളക്ഷന്‍ നേടിയ തമിഴ്ചിത്രം ഇപ്പോള്‍ […]

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ ഇന്ത്യ കെ നോട്ട് പരമ്പരയിലെ പുതിയ പതിപ്പായ കെ 8 നോട്ട് അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ തങ്ങളുടെ ഉപകരണത്തില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണിത്. ഈ പരമ്പരയില്‍ ആദ്യമായാണ് ഇരട്ട ക്യാമറ അവതരിപ്പിക്കുന്നത്. മെറ്റല്‍ ബോഡിയില്‍ ഗോള്‍ഡ്, ബ്‌ളാക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 10 കോര്‍ പ്രോസസര്‍,  4 ജിബി റാം, 64 ജിബി സ്റ്റോറേജ്, പ്രത്യേകമായ മെമ്മറി കാര്‍ഡ് സ്‌ളോട്ട്, ശബ്ദമികവ് തുടങ്ങിയവ പ്രത്യേകതകളാണ്. ശേഷിയേറിയ 4000 എംഎഎച്ച് ബാറ്ററി. 12,999 രൂപമുതലാണ് […]

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍: കിഫ്ബി ഉന്നതതല സെമിനാര്‍ 26ന്

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍: കിഫ്ബി ഉന്നതതല സെമിനാര്‍ 26ന്

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ഫണ്ടിനുമുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്), ഈ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും സംബന്ധിച്ച പ്രശ്നങ്ങളും നൂതനരീതികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഉന്നതതല ദേശീയ സെമിനാര്‍ ഓഗസ്റ്റ് 26ന് നടക്കും. തിരുവനന്തപുരം ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ രാജ്യത്തെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍, വ്യവസായ വിദഗ്ധര്‍, സാമ്പത്തിക മേഖലയിലെ പ്രമുഖ നിയന്ത്രണ സ്ഥാപനങ്ങള്‍, നയകര്‍ത്താക്കള്‍, സുപ്രധാന സാമ്പത്തിക […]

ചൈനയില്‍ നാശം വിതച്ച് ഹാറ്റോ

ചൈനയില്‍ നാശം വിതച്ച് ഹാറ്റോ

  ബെയ്ജിംഗ്: ചൈനയുടെ തെക്കന്‍ തീരത്ത് നാശം വിതച്ച് ഹാറ്റോ ചുഴലിക്കൊടുങ്കാറ്റ്. 12 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത കാറ്റിലും മഴയിലും മേഖലയില്‍ ജനജീവിതം ദുസ്സഹമായി. പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 20-25 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.