കുടുംബശ്രീ സമന്വയം ശില്‍പ്പശാല സംഘടിപ്പിച്ചു

കുടുംബശ്രീ സമന്വയം ശില്‍പ്പശാല സംഘടിപ്പിച്ചു

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സംയോജിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സമന്വയം-17 സംയോജന ശില്‍പ്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗൗരി മുഖ്യാതിഥി ആയിരുന്നു. കുടുംബശ്രീമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി രഞ്ജിത് പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി സൈജു, […]

ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു

ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കൃഷി ജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്‌സ് ബുക്ക് കൂട്ടായ്മയും സംയുക്തമായി ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. 2017 ആഗസ്റ്റ് 6 രാവിലെ 9.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മിത്ര കീടങ്ങള്‍ വിള സംരക്ഷണത്തിന്, കര്‍ഷകന് ബാങ്കില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. ഇതോടനുബന്ധിച്ച് സൗജന്യ വിത്ത് വിതരണവും […]

നടി ആക്രമിക്കപ്പെട്ട സംഭവം: കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

നടി ആക്രമിക്കപ്പെട്ട സംഭവം: കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

അങ്കമാലി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുനി. പ്രതികളെല്ലാവരും കുടുങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് മറുപടി നല്‍കി. രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിയുടെ അപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമാരംഗത്തുള്ളവരെക്കുറിച്ച് പറയാനുള്ളതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് അപേക്ഷ. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും ഹാജരാക്കിയിട്ടുണ്ട്. കേസില്‍ നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലായിരിക്കുമെന്ന് […]

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിക്കും അതൃപ്തി

മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിക്കും അതൃപ്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മാധ്യമ പ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രി രോഷ പ്രകടനം ഒഴിവാക്കണമായിരുന്നു. സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതും മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു. ഗവര്‍ണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയും ശരിയായില്ല. സര്‍വ കക്ഷിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശമാണെന്ന പ്രതീതി ഉണ്ടാക്കിയത് ശരിയായില്ലെന്നും കേന്ദ്ര നേതാക്കള്‍ പറഞ്ഞു.’

മകള്‍ വേണ്ട:പെണ്‍കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവ് അറസ്റ്റില്‍

മകള്‍ വേണ്ട:പെണ്‍കുഞ്ഞിനെ തലക്കടിച്ച് കൊന്ന പിതാവ് അറസ്റ്റില്‍

ചെറുതോണി: നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഭാര്യയ്ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രചരിപ്പിച്ച് കുറ്റം ഇവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം തെളിയുകയായിരുന്നു. മരിയാപുരം പൂതക്കുഴിയില്‍ അനിലാ (41)ണ് മകള്‍ അനാമികയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തിയത് തല ശക്തമായി മരക്കതകില്‍ ഇടുപ്പിച്ചായിരുന്നു. അതിന് ശേഷം ഭാര്യയെ പ്രതിയാക്കി തിരക്കഥ മെനഞ്ഞു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച െവെകിട്ട് 5.30-ന് ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കിയ അനില്‍ […]

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്റ്റ 31 ന് കാലാവധി കഴിയാനിരിക്കെയാണ് പനാഗരിയയുടെ രാജി. അധ്യാപനത്തിലേക്ക് മടങ്ങുന്നതിനാണ് രാജിയെന്നാണ് പനഗരിയ അറിയിച്ചത്. 2014 ആഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് രൂപീകരിച്ചത്. നീതി ആയോഗിന്റെ ആദ്യ വൈസ് ചെയര്‍മാനാണ് സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗരിയ. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ എന്നതാണ് നീതി എന്നതിന്റെ പൂര്‍ണരൂപം.

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നു വിളിക്കും. എന്നാല്‍ സ്ത്രീകള്‍ ബലമായി പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിച്ചാലോ? അടുത്ത കാലത്തായി ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നു. സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്താണ്? ഈ വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്മെയില്‍, ഭീഷണി, കള്ളം, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്‍മാരെ […]

റിമയുടെ പുത്തന്‍ മേക്ക്ഓവര്‍ കണ്ടാല്‍ ആരും ഞെട്ടിപോകും

റിമയുടെ പുത്തന്‍ മേക്ക്ഓവര്‍ കണ്ടാല്‍ ആരും ഞെട്ടിപോകും

റിമയുടെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകര്‍. പുത്തന്‍ മേക്ക്ഓവറില്‍ റിമയെ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല അത്രയ്ക്കുണ്ട് ആ മേക്കോവര്‍. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. റിമയുടെ പുതിയ ചിത്രം ഹിറ്റായതോടെ വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്. മേക്കപ്പിന് പലവിധ ഭാവങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണ് എന്നും കമന്റ് ചെയ്യുന്നവര്‍ ഉണ്ട്. ഈ മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണം എന്നും പറഞ്ഞവരുണ്ട്. ഇതുവരെ […]

പി.ടി ഉഷ റോഡ് ഇനിയില്ല

പി.ടി ഉഷ റോഡ് ഇനിയില്ല

കൊച്ചി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ടീമില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പി.ടി ഉഷ റോഡിന് പി യു ചിത്ര റോഡ് എന്ന് പുനര്‍നാമകരണം ചെയ്ത് കെഎസ്യു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകരാണ് പി ടി ഉഷയ്ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധവുമായി എത്തിയത്. ജനറല്‍ ആശുപത്രി പരിസരത്തു നിന്നും മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് മുന്നിലൂടെ പോകുന്ന റോഡിനാണ് പിടി ഉഷ റോഡ് എന്ന് പേര് നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ പി യു ചിത്ര റോഡ് എന്ന് […]

മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ: പ്രാദേശിക റോഡുകള്‍ തകര്‍ന്നു

മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ: പ്രാദേശിക റോഡുകള്‍ തകര്‍ന്നു

മുളിയാര്‍: മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം പ്രാദേശിക റോഡുകള്‍ തകര്‍ന്ന് യാത്ര ദുരിതപൂര്‍ണമാകുമ്പോഴും പഞ്ചായത്ത് ഓര്‍ഡര്‍ ചെയ്ത ടാര്‍ ബോവിക്കാനം പഞ്ചായത്ത് ഗ്രൗണ്ടില്‍ നശിച്ച് പോവുന്നു. ഇതുമൂലം പഞ്ചായത്തിന് വന്‍ സമ്പത്തിക നഷ്ട്ടമാണ് സംഭവിക്കുക. അതോടൊപ്പം സ്‌കൂള്‍ കുട്ടികളും യുവാക്കളും കളിക്കുന്ന ഗ്രൗണ്ടില്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. പഞ്ചായത്ത് ടാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ വൈകിയതാണ് ഈ ദുരവസ്ഥക്ക് കാരണമായത്. ഓര്‍ഡര്‍ ചെയ്ത ടാര്‍ കിട്ടിയത് മെയ് പകുതിയോടെയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റി. […]