സ്വാര്‍ത്ഥ ലാഭത്തിനായി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചു, പാപഫലം ഇന്നും അനുഭവിക്കുന്നു; മോദി

സ്വാര്‍ത്ഥ ലാഭത്തിനായി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചു, പാപഫലം ഇന്നും അനുഭവിക്കുന്നു; മോദി

ന്യൂഡല്‍ഹി: സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഫലം ഇന്നത്തെ 125 കോടി ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പിലെ നേട്ടത്തിനും, വില കുറഞ്ഞ നേട്ടങ്ങള്‍ക്കും വേണ്ടി 70 കൊല്ലം മുമ്പ് കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്നും, അന്ന് കോണ്‍ഗ്രസ്സ് ചയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. അടല്‍ ബിഹാരി വാജ്‌പേയി സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു, എന്നാല്‍, എല്ലാവരേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. […]

കേരള സംസ്ഥാന സാക്ഷരതാമിഷന്‍

കേരള സംസ്ഥാന സാക്ഷരതാമിഷന്‍

കാഞ്ഞങ്ങാട്: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്ററി പത്താംതരം തുല്യതാ കോഴ്‌സുകളുടെ കാഞ്ഞങ്ങാട് നഗരസഭാതലത്തിലുള്ള സമ്പര്‍ക്ക പഠനക്ലാസ്സുകളുടെ ഉദ്ഘാടനം ഹൊസ്ദുര്‍ഗ്ഗ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി നിര്‍വ്വഹിച്ചു. ജില്ലാ സാക്ഷരതാ സമിതി അംഗം പി. പത്മനാഭന്‍ നായര്‍ അദ്ധ്യക്ഷനായി. സി.പി. വി. വിനോദ് കുമാര്‍ വിഷയം അവതരിപ്പിച്ചു. നോഡല്‍ പ്രേരക് ആയിഷ മുഹമ്മദ് സ്വാഗതവും, പ്രേരക് എം. ബാലാമണി നന്ദിയും […]

ആമി പ്രദര്‍ശിപ്പിക്കാന്‍ വിലക്കില്ല; സെന്‍സര്‍ ബോര്‍ഡിന് തീരുമാനിക്കാം, ഹര്‍ജി ഹൈക്കോടതി തള്ളി

ആമി പ്രദര്‍ശിപ്പിക്കാന്‍ വിലക്കില്ല; സെന്‍സര്‍ ബോര്‍ഡിന് തീരുമാനിക്കാം, ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കമല്‍ സംവിധാനം ചെയ്ത ‘ആമി’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനാല്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

നവീകരിച്ച വായനശാല ഉദ്ഘാടനം ചെയ്തു

തളങ്കര: 1965ല്‍ സ്ഥാപിതമായ ജദീദ് റോഡ് യുവജന വായനശാലയുടെ നവീകരിച്ച ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് മുജീബ് അഹ്മദ് പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു1965ല്‍ സ്ഥാപിതമായ ജദീദ് റോഡ് യുവജന വായനശാലയുടെ നവീകരിച്ച ഓഫീസ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ട് മുജീബ് അഹ്മദ് പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ഷരീഫ് ചുങ്കത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ.ഷാഫി, പി.എ മഹ്മൂദ്, എ.എം. കടവത്ത്, കെ. […]

കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടും, ആര്‍ക്കും തടയാനാകില്ല ; ഹാഫിസ് സായിദ്

കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടും, ആര്‍ക്കും തടയാനാകില്ല ; ഹാഫിസ് സായിദ്

ലാഹോര്‍: കശ്മീര്‍ ജനതക്കുവേണ്ടി ശക്തമായി പോരാടുമെന്നും അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും മാഅത്തുദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സായിദ്. പാക്കിസ്ഥാന്‍ ഭരണകൂടത്തിന് എന്നെ അറസ്റ്റ് ചെയ്യാം എന്നാല്‍ 2018നെ കശ്മീരികള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് ലാഹോറില്‍ ഹാഫിസ് സായിദ് വ്യക്തമാക്കി. അടിച്ചമര്‍ത്താനും , ഇല്ലാതാക്കാനും ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ ഞങ്ങള്‍ തിരികെ വരും , കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ നവാസ് ശെറീഫിനെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്നും സായിദ് […]

രണ്ടാം ഏകദിനം: ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

രണ്ടാം ഏകദിനം: ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെന്നപോലെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായി

ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായി

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആസ്ഥാനമായ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ മരുതമലൈ റോഡിലുള്ള യൂണിവേഴ്‌സിറ്റിക്ക് എതിര്‍വശത്തെ ഔദ്യോഗിക വസതിയില്‍വെച്ചാണ് വി.സി.എ. ഗണപതിയെ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡി.വി.എ.സി.) സംഘം അറസ്റ്റ് ചെയ്തത്. വിജിലന്‍സ് പൊടിപുരട്ടി നല്‍കിയ രൂപ സ്വീകരിക്കുമ്പോള്‍ വി.സി.യെ കൈയോടെ പിടികൂടുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫ. തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് 30 ലക്ഷം രൂപയാണ് കൈക്കൂലിയായി ഗണപതി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരനായ ടി. സുരേഷ് പറഞ്ഞു. 29 […]

നഗരത്തിലെ ഓട്ടോ യാത്രയേക്കാള്‍ ചിലവ് കുറവ് ഇന്ത്യയിലെ വിമാനയാത്രയ്ക്ക് ; ജയന്ത് സിന്‍ഹ

നഗരത്തിലെ ഓട്ടോ യാത്രയേക്കാള്‍ ചിലവ് കുറവ് ഇന്ത്യയിലെ വിമാനയാത്രയ്ക്ക് ; ജയന്ത് സിന്‍ഹ

ഇന്‍ഡോര്‍: ഇന്ത്യയില്‍ വിമാനയാത്രക്ക് ഒട്ടോയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവാണെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കിലോമീറ്റര്‍ കണക്ക് നോക്കുകയാണെങ്കില്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്‍ഡോര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ 27-ാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നഗരത്തില്‍ ഓട്ടോറിക്ഷ വിളിക്കുകയാണെങ്കില്‍ കിലോമീറ്ററിന് മിനിമം ചാര്‍ജ്ജായി എട്ട് രൂപ മുതല്‍ പത്തുരൂപ വരെ മുടക്കേണ്ടി വരുമെന്നും അതേസമയം ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന യാത്രക്ക് ചെലവാകുന്നത് കിലോമീറ്ററിന് അഞ്ചു രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് […]

തെലുഗുദേശം പാര്‍ട്ടിയുടെ യോഗം ഇന്ന്; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ബിജെപി

തെലുഗുദേശം പാര്‍ട്ടിയുടെ യോഗം ഇന്ന്; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ബിജെപി

ഹൈദരാബാദ്: സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ആന്ധ്രയിലെ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ബിജെപിയുമായുള്ള സഖ്യം തുടരുന്നതില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വവും വ്യക്തമാക്കി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ടിഡിപിയും ഉന്നയിച്ചിരിക്കുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു. ബജറ്റിലെ വിഹിതത്തില്‍ ടിഡിപിയ്ക്കും മുഖ്യമന്ത്രിക്കും ചില […]

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്‌ളക്ക്ബാദ് സ്വദേശിയായ ഇരുപത്തറുകാരനാണ് ഭാര്യയായ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11ന് കൊല്ലപ്പെട്ട മറിയയുടെ മൃതദേഹം 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു സുരേഷ്. അവരോടൊപ്പം ജീവിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.