അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

കാസര്‍കോട്: ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്ക്യൂട്ടറുമായി അഡ്വ. പി വി ജയരാജനെ സര്‍ക്കാര്‍ നിയമിച്ചു. 1987 ല്‍ കാസര്‍കോട് പ്രാക്ടീസ് ആരംഭിച്ച പി വി ജയരാജന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. 2007-2011 കാലയളവില്‍ അഡീഷണല്‍ ഗവ. പ്ലീഡറായിരുന്നു. സഹകരണ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ […]

സിവില്‍ സപ്‌ളൈസ് : 1000,500 നോട്ടുകള്‍ സ്വീകരിക്കില്ല

സിവില്‍ സപ്‌ളൈസ് : 1000,500 നോട്ടുകള്‍ സ്വീകരിക്കില്ല

കേന്ദ്ര സര്‍ക്കാര്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

കാഞ്ഞങ്ങാട്: AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 25ാം തിയതി രാവിലെ 9 മണിമുതല്‍1 മണി വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വച്ച് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയിലെ വിദഗ്ദഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന  പരിശോധനാ ക്യാമ്പിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നു. എന്ന്ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ .9747006337, 9447855603  

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക സി.എച്ച്.സിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസവപൂര്‍വ്വപരിചരണം ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അതുവഴി മാതൃശിശു മരണനിരക്ക് കുറക്കുവാനും പദ്ദതി ലക്ഷ്യമിടുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലാസ്സുകളും ബോധവല്‍ക്കരണ ഓട്ടംതുളളലും അരങ്ങേറി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പദ്ധതി വിശദീകരിച്ചു. […]

പുതിയ കറന്‍സി നയം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

പുതിയ കറന്‍സി നയം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാനഭാഗ്യക്കുറിയുടെ നവംബര്‍ 10,11 തീയ്യതികളിലെ കാരുണ്യപ്ലസ് (KN 135), ഭാഗ്യനിധി (BN 263) എന്നീ നറുക്കെടുപ്പുകള്‍ യഥാക്രമം നവംബര്‍ 19, 20 തീയ്യതികളില്‍ 3.30ന് നടത്തുന്നതായിരിക്കും

പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കും- ഗവര്‍ണ്ണര്‍

പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കും- ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ രവി താക്കൂര്‍ ഗവര്‍ണര്‍ ശ്രീ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചു. പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തി. പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വൈകാതെ അയച്ചുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണസഹകരണം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

തിരുവനന്തപുരം : സര്‍ക്കാരിന്റെ ക്ഷേമ-ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍ 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കൂ. യോഗം തീരുമാനിച്ചു. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായാല്‍ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന […]

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ദില്ലി:  ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം.  രാജ്യത്ത് സാമ്പത്തിക […]

കടകള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

കാസര്‍കോട് :കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും 1960 ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവ അവയുടെ രജിസ്‌ട്രേഷന്‍ 2017 ലേക്ക് ഈ മാസം 30 നകം പുതുക്കേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ നിശ്ചിത ഫീസിനോടൊപ്പം 25 ശതമാനം പിഴ കൂടി ഈടാക്കുതായിരിക്കും. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണെും അപ്രകാരം ചെയ്യാത്ത സ്ഥാപന […]

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും

കാസര്‍കോട്‌ : നാഷണല്‍ ബയോഗ്യാസ് മാന്വര്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് ആയിരം ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും നൂറ് ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടികജാതി വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും സ്ഥാപിച്ചു നല്‍കും. രണ്ട് ക്യൂബിക് മീറ്റര്‍ മുതല്‍ ആറ് ക്യൂബിക് മീറ്റര്‍ വരെ ശേഷിയുളള ദീനബന്ധു, കെ.വി.ഐ.സി മാതൃകകളിലുളള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം പത്ത് കിലോ ഗ്രാമില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുളള വീടുകളില്‍, സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാവുതാണ്. അനെര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് ജനറല്‍ വിഭാഗത്തിലുളള […]