ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

തിരുവനന്തപുരം : സര്‍ക്കാരിന്റെ ക്ഷേമ-ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍ 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കൂ. യോഗം തീരുമാനിച്ചു. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായാല്‍ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന […]

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ദില്ലി:  ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം.  രാജ്യത്ത് സാമ്പത്തിക […]

കടകള്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

കാസര്‍കോട് :കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും 1960 ലെ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവ അവയുടെ രജിസ്‌ട്രേഷന്‍ 2017 ലേക്ക് ഈ മാസം 30 നകം പുതുക്കേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ നിശ്ചിത ഫീസിനോടൊപ്പം 25 ശതമാനം പിഴ കൂടി ഈടാക്കുതായിരിക്കും. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കടകളും വാണിജ്യ സ്ഥാപനങ്ങളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണെും അപ്രകാരം ചെയ്യാത്ത സ്ഥാപന […]

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും

കാസര്‍കോട്‌ : നാഷണല്‍ ബയോഗ്യാസ് മാന്വര്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് ആയിരം ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും നൂറ് ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടികജാതി വിഭാഗത്തിലുളള ഗുണഭോക്താക്കള്‍ക്കും സ്ഥാപിച്ചു നല്‍കും. രണ്ട് ക്യൂബിക് മീറ്റര്‍ മുതല്‍ ആറ് ക്യൂബിക് മീറ്റര്‍ വരെ ശേഷിയുളള ദീനബന്ധു, കെ.വി.ഐ.സി മാതൃകകളിലുളള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം പത്ത് കിലോ ഗ്രാമില്‍ കൂടുതല്‍ ജൈവമാലിന്യങ്ങളുളള വീടുകളില്‍, സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാവുതാണ്. അനെര്‍ട്ടിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങി സ്ഥാപിക്കുന്ന പ്ലാന്റുകള്‍ക്ക് ജനറല്‍ വിഭാഗത്തിലുളള […]

രാവിലെ പരശുറാം എക്‌സ്പ്രസിന് കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് കണക്ഷന്‍ ബസ് ഓടിക്കുക

രാവിലെ പരശുറാം എക്‌സ്പ്രസിന് കാസറഗോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് കണക്ഷന്‍ ബസ് ഓടിക്കുക

മൊഗ്രാല്‍ : കേരളത്തിന്റെ അത്യുത്തര ദേശത്തെ കാസറഗോഡ് ജില്ലയിലെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഓഫീസുകളില്‍ എത്തിപ്പെടാനുള്ള ഏക ആശ്രയം തീവണ്ടികളാണ്. മലബാറിന്റെ ഹൃദയ ഭാഗത്തുള്ള കോഴിക്കോട്ട് പാസ്‌പോര്‍ട്ട് ഓഫീസ് മുതല്‍ ഒരുപാട് കേന്ദ്ര , സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ , പാര്‍ട്ടികളുടെ മേഖല സംസ്ഥാന ഓഫീസുകള്‍ , ബിസിനസ് സ്ഥാപനങ്ങളുടെ റീജ്യണല്‍ കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് പല ആവശ്യങ്ങള്‍ക്കുമായി നിത്യേന ഇവിടുത്തുകാര്‍ക്ക് പോകേണ്ടി വരുന്നു. രാവിലെ പത്ത് മണിക്ക് […]

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഇന്ത്യയുടെ ഏഴ് എംബസ്സികള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നെതര്‍ലാന്റിലെ രണ്ട് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. സൗത്ത് ആഫ്രിക്ക, ലിബിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് , മലായി, മാലി, റൊമാനിയ എന്നിവിടങ്ങളിലെ എംബസിസൈറ്റുകളാണ് ഹാക്ക് ചെയ്യ്തതായി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍, പ്രവാസികളുടെ പേര്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നംമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നു. ഹാക്കേര്‍സ് ആണെന്നുകരുതുന്ന കാപുസ്ട്ക്‌സി, കാസിമിയേഴ്‌സ് എന്നിവര്‍ ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ജെറ്റ് എയര്‍വേയ്‌സ് ഇനിമുതല്‍ ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ

ഡിസംബര്‍ 14മുതല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ സര്‍വീസ് ബംങ്കളുരു തൊട്ട് സിങ്കപ്പൂര്‍ വരെ ദിവസേന നടത്തും. പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ജെറ്റ് എയര്‍വേസ് എഷ്യന്‍ രാജ്യങ്ങളിലെ സര്‍വീസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഹൈദരാബാദ്, കൊയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും സിങ്കപ്പൂര്‍വരെയുള്ള പുതിയ വിമാനങ്ങള്‍ അനുവദിക്കുമെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

1 217 218 219