മധ്യപ്രദേശില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി

മധ്യപ്രദേശില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി. കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബഹോദപുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടാനച്ഛന്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഉന്നാവോ, കത്വ പീഡനങ്ങളില്‍ രാജ്യത്ത് പ്രതിഷേധം ആളികത്തുന്നതിടെയാണ് മധ്യപ്രദേശില്‍നിന്നും ഇത്തരത്തിലുള്ള മറ്റൊരു സംഭവംകൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗജന്യ പോഷണപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സൗജന്യ പോഷണപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സൗജന്യ പോഷണപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പോഷകാഹാര പദ്ധതികള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് ഏപ്രില്‍ ആറിനു പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് അഞ്ചു ലക്ഷത്തോളം ഗര്‍ഭിണികളെയും, മുലയൂട്ടുന്ന സ്ത്രീകളെയും, 61 ലക്ഷം കുട്ടികളെയും ബാധിക്കുമെന്നാണു വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ […]

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന്; ടേക്ക് ഓഫും പാര്‍വതിയും മത്സരരംഗത്ത്

ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന്; ടേക്ക് ഓഫും പാര്‍വതിയും മത്സരരംഗത്ത്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം ഇന്ന്. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറി നിര്‍ണയിക്കുന്ന പുരസ്‌കാര പ്രഖ്യാപനം രാവിലെ 11.30നാണ്. മികച്ച നടിയായി മലയാളി താരം പാര്‍വതിയും ഇറാഖിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിയ നഴ്സുമാരുടെ അതിജീവന കഥ പറഞ്ഞ ടേക്ക് ഓഫും മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. നടന്‍മാരുടെ പട്ടികയില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരരംഗത്തുണ്ട്. മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

കശ്മീരില്‍ ഗ്രനേഡ് ആക്രമണം ; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കശ്മീരില്‍ ഗ്രനേഡ് ആക്രമണം ; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 10.40 ഓടെയാണ് സംഭവം. പൊലീസ് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റ പൊലീസുകാരെ പുല്‍വാമ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി ഷവോമി

മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങി ഷവോമി

പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. നിലവിലുള്ള വിപണി വിഹിതം എങ്ങനേയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷവോമിയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൊത്തം ആറ് പ്ലാന്റുകളാകും ഷവോമിയ്ക്ക് ഇന്ത്യയില്‍. ഷവോമി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഷവോമി മൂന്ന് പ്ലാന്റുകള്‍ക്കായി നിക്ഷേപിക്കുന്നത് 15,000 കോടി രൂപയാണ്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി […]

തിരഞ്ഞെടുപ്പ് ; തല്‍ക്കാലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല

തിരഞ്ഞെടുപ്പ് ; തല്‍ക്കാലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ തല്‍ക്കാലം രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. ലിറ്ററിന് ഒരു രൂപ നഷ്ടം സഹിക്കണമെന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനികളുടെ ഓഹരി വില കൂപ്പുകുത്തി.

ഉത്തര്‍പ്രദേശ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും എസ്പി – ബിഎസ്പി സഖ്യം

ഉത്തര്‍പ്രദേശ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും എസ്പി – ബിഎസ്പി സഖ്യം

ലക്നൗ : ഉത്തര്‍പ്രദേശ് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉലച്ച എസ്പി-ബിഎസ്പി സഖ്യം, വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനം. ഈ മാസം 26ന് 13 ഒഴിവുകളിലേക്കായി നടക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. ഇതിനു പുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കും. ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി പിന്തുണയോടെയാണ് എസ്പി സ്ഥാനാര്‍ഥികള്‍ ബിജെപിയെ തോല്‍പിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിലവില്‍ ഭൂരിപക്ഷം എസ്പിക്കാണ്. 100 അംഗ കൗണ്‍സിലില്‍ […]

ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസന പദ്ധതികളില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസന പദ്ധതികളില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ്: ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസന പദ്ധതികളില്‍ നാടിന്റെ ഭാവിയെ കരുതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിടുന്ന പ്രയാസങ്ങളുടെ പേരില്‍ പദ്ധതി ഉപേക്ഷിക്കില്ല. ദേശീയപാത വികസനവുമായി ബന്ധപെട്ട് അര്‍ഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ സമീപനമാണ് ഈ കരുത്തില്‍ ലഭിക്കുന്നതെന്നും മുഖാമന്ത്രി അറിയിച്ചു.

ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പള വര്‍ധനവുണ്ടാകില്ല

ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പള വര്‍ധനവുണ്ടാകില്ല

മുംബൈ: ഈ വര്‍ഷം ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാകില്ല. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. ചിലവു ചുരുക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികള്‍. രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2016 സെപ്റ്റംബറില്‍ ജിയോ ഇന്‍ഫോകോം രംഗത്തെത്തിയതാണ് സെക്ടറിനാകെ […]

ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അക്ഷീണയത്‌നം പ്രവര്‍ത്തിച്ച പ്രിയപ്പെട്ട എം.എല്‍ എ അബ്ദുല്‍ റസാഖിനെ അഭിനന്ദനം അറിയിക്കുവാന്‍ മച്ചംപാടി വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു

ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അക്ഷീണയത്‌നം പ്രവര്‍ത്തിച്ച പ്രിയപ്പെട്ട എം.എല്‍ എ അബ്ദുല്‍ റസാഖിനെ അഭിനന്ദനം അറിയിക്കുവാന്‍ മച്ചംപാടി വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു

മച്ചംപാടി: നാട്ടുകാരുടെ ചിരകാല സ്വപ്മായിരുന്ന മച്ചംപാടി-പാപ്പില പാലം പുനര്‍ നിര്‍മാണത്തിന് വേണ്ടി അക്ഷീണയത്‌നം പ്രവര്‍ത്തിച്ച പ്രയപ്പെട്ട എം.എല്‍ എ അബ്ദുല്‍ റസാഖ് (മഞ്ചേശ്വരം) സാഹിബിന് നാട്ടുകാരുടെ കടപ്പാടും നന്ദിയും അറിയിക്കുവാന്‍ വേണ്ടി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷന്‍ പി.എച്ച്. അബുല്‍ ഹമീദ് സാഹിബിന്റെ നേതൃത്വത്തില്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ചു. കഴിഞ്ഞ റമദാന്‍ മാസം ജി.സി.സി, കെ.എം സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് മുസ്ലിം ലീഗ് നേതാക്കളുടെ […]