ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നൂ…

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നൂ…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ട്. ട്വിറ്ററില്‍ Ask Sophia എന്ന ഹാഷ്ടാഗില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്താല്‍ മതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ […]

പുരുഷവേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പിടിയില്‍

പുരുഷവേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പിടിയില്‍

ഹൈദരാബാദ് : പുരുഷ വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പൊലീസ് പിടിയില്‍. പുരുഷനായി വേഷം മാറി നടക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസവും നാം കാണാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിത്യസ്തമാണ് ഈ കഥ. മൂന്നു പെണ്‍കുട്ടികളെയാണ് ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടി ഇത്തരത്തില്‍ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തിലാണ് രമാദേവി ജീവിച്ചിരുന്നത്. അതിനാല്‍ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ […]

എസ്ബിഐ ബാങ്ക് ലയനം; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

എസ്ബിഐ ബാങ്ക് ലയനം; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

ന്യൂഡല്‍ഹി: എസ്ബിഐ-എസ്ബിടി ബാങ്കുകളുടെ ലയനത്തിനുശേഷം ബാങ്ക് ഇടപാടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അധികമാണ്. അതോടനുബന്ധിച്ച് ഡിസംബര്‍ 31നുശേഷം എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്ക്ബുക്കുകളുടെ കാലാവധി. എന്നാല്‍ പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റി നല്‍കുക. അക്കൗണ്ട് […]

വാട്‌സ്ആപ്പിന് കോടതി നോട്ടീസ്; വൈകാതെ ഈ ഇമോജി വാട്‌സ്ആപ്പ് പിന്‍വലിക്കും

വാട്‌സ്ആപ്പിന് കോടതി നോട്ടീസ്; വൈകാതെ ഈ ഇമോജി വാട്‌സ്ആപ്പ് പിന്‍വലിക്കും

പ്രമുഖ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന് കോടതി നോട്ടീസ്. നിലവില്‍ വാട്‌സ്ആപ്പിലുള്ള ഇമോജികളിലൊരെണ്ണം അശ്ലീലവും ആഭാസവുമാണെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വാട്‌സ്ആപ്പിലെ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി 15 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങാണ് നോട്ടീസയച്ചത്. ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും ഇത് കലാപത്തിന് കാരണമാകുമെന്നും ഗുര്‍മീത് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റീസ് […]

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

പതിനാറുകാരന്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തു; കാരണം ഇതാണ്

പതിനാറുകാരന്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തു; കാരണം ഇതാണ്

മഥുര: പെണ്‍കുട്ടിക്ക് നേരെ പതിനാറുകാരന്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്‍സിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തനിച്ചു സ്‌കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

പുസ്തക ചര്‍ച്ച നടത്തി

പുസ്തക ചര്‍ച്ച നടത്തി

കാഞ്ഞങ്ങാട്: പൊള്ളക്കട വിനു സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയലര്‍ അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്തി എന്ന ആണ്ടാള്‍ ദേവനായകി എന്ന പുസ്തകത്തെക്കുറിച്ച് സാഹിത്യ നിരൂപകന്‍ അംബുജാകഷന്‍ മാസ്റ്റര്‍ ചര്‍ച്ച നടത്തി. എ നാരായണന്‍ സ്വാഗതം പറഞ്ഞു. യു പവിത്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എം സതീശന്‍, പ്രമോദ് സെബാന്‍ രാജേന്ദ്രന്‍ എ കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനി മുതല്‍ സാദ്ധ്യമാകും. മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228. […]

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്നാണ് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തലശേരി എംഎല്‍എ എ.എന്‍.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയതോടെ രംഗം ശാന്തമായി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ സമ്മതിച്ചത്. കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ […]

മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

മട്ടന്നൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂരില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച രാത്രിയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലുമാണ് ഹര്‍ത്താല്‍. സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സുധീര്‍, ശ്രീജിത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1 34 35 36 37 38 218