കാഞ്ഞങ്ങാട് സിവില്‍ സര്‍വ്വീസ് അക്കാദമി കേന്ദ്രത്തില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാഞ്ഞങ്ങാട് സിവില്‍ സര്‍വ്വീസ് അക്കാദമി കേന്ദ്രത്തില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ആസ്ഥാനകേന്ദ്രമായ തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളായ പൊന്നാനി, കോഴിക്കോട്, പാലക്കാട്, ചെങ്ങന്നൂര്‍, കോന്നി, മൂവാറ്റുപുഴ, തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന ഒരു അധ്യയന വര്‍ഷം നീണ്ടു നില്‍ക്കുന്ന ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ രണ്ടാംവാരം കോഴ്‌സുകള്‍ തുടങ്ങും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സ്. ഹയര്‍സെക്കണ്ടറി , ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് സിവില്‍ […]

ബിരുദ പ്രവേശനം; 93 കോളേജുകള്‍ക്ക് പ്രവേശന വിലക്ക്

ബിരുദ പ്രവേശനം; 93 കോളേജുകള്‍ക്ക് പ്രവേശന വിലക്ക്

തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങാനിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കുകീഴിലെ 93 കോളേജുകള്‍ക്ക് പ്രവേശനവിലക്ക്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പരീക്ഷാഫീസിനത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് യഥാസമയം സര്‍വകലാശാലയില്‍ അടയ്ക്കാത്ത കോളേജുകളെയാണ് പ്രവേശന നടപടിയില്‍നിന്നൊഴിവാക്കാന്‍ നിര്‍ദേശമുള്ളത്. മൂന്നുകോടിയിലധികം രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശ്ശികയുണ്ട്. പലതവണ കോളേജുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടും പൂര്‍ണമായി തുക ഒടുക്കിയിട്ടില്ല. ഇതില്‍ ഭൂരിഭാഗവും പ്രമുഖ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളാണ്. അഫിലിയേഷന്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ സേവനങ്ങള്‍ ഈ കോളേജുകളില്‍ നടത്തേണ്ടെന്നാണ് തീരുമാനം. പരീക്ഷാനടത്തിപ്പിന് മുടക്കമുണ്ടാകില്ല. ഫീസ് ലഭിക്കുന്നതിനായി പരീക്ഷാ […]

സൈബര്‍ ആക്രമണം: രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

സൈബര്‍ ആക്രമണം: രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

മുംബൈ: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന് ഇന്ത്യയും ഇരയായതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്നറിയിപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. രാജ്യത്ത് ഏതാണ്ട് 2.25 ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ ഈ സൈബര്‍ ആക്രമണം സാധാരണക്കാരും ഇരയാവുകയാണ്. സ്ഥിതി അതീവഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ […]

വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണം കവര്‍ന്നു

വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണം കവര്‍ന്നു

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുണ്ടംകുഴി കല്ലടക്കുറ്റിയിലെ അബൂബക്കര്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മരുതടുക്കയില്‍ ഒരു കെട്ടിടോദ്ഘാടനം നടക്കുന്നതിനാല്‍ അബൂബക്കര്‍ ഹാജിയും കുടുംബവും ഇന്നലെ ഉച്ചക്ക് വീട് പൂട്ടി അങ്ങോട്ട് പോയതായിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അകത്തെ അലമാരയുടെ പൂട്ടും പൊളിച്ച നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ച സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. മറ്റൊരു അലമാരയില്‍ പണവും സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഇവ നഷ്ടപ്പെട്ടിട്ടില്ല.

അനാവശ്യ മെയിലുകള്‍ തുറക്കരുത്

അനാവശ്യ മെയിലുകള്‍ തുറക്കരുത്

തിരുവനന്തപുരം: വ്യാപക സൈബര്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാനിര്‍ദേശങ്ങളുമായി കേരള പൊലീസിന്റെ സൈബര്‍ ഡോമും െഎ.ടി മിഷന്റെ സെര്‍ട്ട്-കെയും (കേരള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം). ആന്റി വൈറസുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അനാവശ്യ മെയിലുകള്‍ തുറക്കുന്നതും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. വൈറസുകള്‍ ഒളിപ്പിച്ചുള്ള ഫയലുകള്‍ മെയിലുകള്‍ വഴിയാണ് എത്തുന്നത്. ഇത്തരം അപകടകാരികളായ ഫയലുകളുടെ പേര് വിവരങ്ങളും ജാഗ്രത പുലര്‍ത്തേണ്ട വെബ് ഡൊമൈനുകളുടെ പട്ടികയും സൈബര്‍ ഡോം പുറത്തുവിട്ടിട്ടുണ്ട്. നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ: * സോഷ്യല്‍ മീഡിയയില്‍ അടക്കം […]

പ്ലസ്ടു, വിഎച്ച്എസ്സി ഫലം ഇന്ന്

പ്ലസ്ടു, വിഎച്ച്എസ്സി ഫലം ഇന്ന്

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in വിഎച്ച്എസ്സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം നാളെ

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും. പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. ഇത്തവണ 442434 വിദ്യാര്‍ത്ഥികളാണ് രണ്ടാംവര്‍ഷ പരീക്ഷ എഴുതിയിരിക്കുന്നത്.

റെസ്യൂം തയ്യാറാക്കുബോള്‍ ശ്രദ്ധിക്കുക; കീവേഡ് ഇല്ലാതെന്ത് റെസ്യൂം

റെസ്യൂം തയ്യാറാക്കുബോള്‍ ശ്രദ്ധിക്കുക; കീവേഡ് ഇല്ലാതെന്ത് റെസ്യൂം

റെസ്യൂം ജോലിയിലേക്കുവാതില്‍ തുറന്നു തരുന്ന താക്കോല്‍. എടിഎസിന്റെ പ്രീതി പിടിച്ചുപറ്റുന്ന റെസ്യൂമുകള്‍ക്കേ ഇനി രക്ഷയുള്ളൂ എന്നതാണ് ഈ രംഗത്തെ പുതിയ വാര്‍ത്ത. എന്താണീ എടിഎസ് ? ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്വെയര്‍. റെസ്യൂമുകള്‍ തരം തിരിച്ച് മികച്ചവ കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പക്ഷേ എങ്ങനെ ? കീവേഡുകള്‍ വച്ചാണ് എടിഎസിന്റെ പ്രവര്‍ത്തനം. ഉദാ: ഐടി കമ്പനിയില്‍ ‘ജാവ’ വിദഗ്ധരെ വേണം. റെസ്യൂമുകളില്‍ എടിഎസ് ‘ജാവ’ എന്ന വാക്ക് തിരയും. ഇതുള്ളവ മാത്രം തിരഞ്ഞെടുക്കും. ശരിയായ കീവേഡുകളാകും ഇനിമുതല്‍ റെസ്യൂം […]

പോളിടെക്നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പോളിടെക്നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അന്‍പത്തിയൊന്ന് സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്നിക്കുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് പ്രവേശനം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് നൂറ്റിയന്‍പത് രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്. പിന്നാക്ക ജില്ലകളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് […]

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ അടയ്ക്കാം. ഇന്ന് മുതല്‍ ഈ സൗകര്യം നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ നികുതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ പഴയ വാഹനങ്ങളുടെയും നികുതി ഓണ്‍ലൈനിലൂടെ അടയ്ക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും, ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ചെയ്ത ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളിക്കള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ […]

1 64 65 66 67 68 73