ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെയും കേരള യോഗ അസോസിയേഷന്റെയും, സംയുകതാഭിമുഖ്യത്തില്‍ നടന്ന ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനായി. ഡോ ഇ.രാജീവ്, അഡ്വ.ബി.ബാലചന്ദ്രന്‍, കെ.എം.ബല്ലാള്‍, പി.പി.സുകുമാരന്‍, കെ.പി.കൃഷ്ണദാസ്, ഹരിഹരന്‍, എന്‍.ജോമോന്‍, വിജയന്‍, പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ബി.അശോകന്‍ വെളളിക്കോത്ത് സ്വാഗതവും പി.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]

ശാശ്വത സമാധാനത്തിന് എല്ലാവരും പിന്തുണയ്ക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍

ശാശ്വത സമാധാനത്തിന് എല്ലാവരും പിന്തുണയ്ക്കണം- മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട്: നാട്ടില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സമാധാന കമ്മിറ്റി യോഗങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍പോലെ എല്ലാവരുടെയും മനസില്‍ നന്മയുണ്ടെങ്കില്‍ നമ്മുടെ ജില്ലയില്‍ സമാധാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സമാധാന അന്തരീക്ഷമുണ്ടാക്കുവാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാ ഭരണകൂടവും […]

മത സൗഹാര്‍ദ്ദത്തിന്റെ വിളംബരമായി ജില്ലാ ഭരണകൂടത്തിന്റെ ഇഫ്താര്‍ വിരുന്ന്: സ്‌നേഹസംഗമം

മത സൗഹാര്‍ദ്ദത്തിന്റെ വിളംബരമായി ജില്ലാ ഭരണകൂടത്തിന്റെ ഇഫ്താര്‍ വിരുന്ന്: സ്‌നേഹസംഗമം

കാസര്‍കോട്: മതസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ജില്ലാഭരണകൂടം ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളേജ് ഹാളിലാണ് സ്‌നേഹ സംഗമം നടത്തിയത്. ജില്ലയില്‍ ഇടക്കിടെയുണ്ടാകുന്ന അസ്വസ്ഥതകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ പരിശ്രമങ്ങള്‍ക്ക് സംഗമം പിന്തുണ ഉറപ്പ് നല്‍കി. ജില്ലയില്‍ എല്ലാ ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുവാനുള്ള സഹിഷ്ണുതയും വിശാല വീക്ഷണവും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരിയ പളളിയിലെ ഖത്തീബ് അത്തീഖ് റഹ്മാന്‍ ഫൈസി, കാസര്‍കോട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാദര്‍ […]

കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു

കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു

കുമ്പള: മുളിയടുക്ക ദര്‍ബാര്‍കട്ടയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ഗോപാലകൃഷ്ണന് കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മുളിയടുക്കം യൂണിറ്റ് സ്നേഹോപഹാരം നല്‍കി ആദരിച്ചു. എസ്.വൈ.എസ് കാസറഗോഡ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉപഹാരം കൈമാറി. പരിപാടിയില്‍ രമേശ് പി, മനോജ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, മൂസ ഇസ്മയില്‍, ഷഫീഖ് റഹ്മാന്‍, ബശീര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.

ഗാസ സ്ട്രീറ്റ്: ബോര്‍ഡ് പൊലീസ് നീക്കം ചെയ്തു

ഗാസ സ്ട്രീറ്റ്: ബോര്‍ഡ് പൊലീസ് നീക്കം ചെയ്തു

കാസര്‍കോട്;:അണങ്കൂര്‍ തുരുത്തി തെരുവില്‍ ‘ഗാസ സ്ട്രീറ്റ്’ എന്ന് പുതിയതായി നാമകരണം ചെയ്ത് സ്ഥാപിച്ച ബോര്‍ഡ് പൊലീസ് ഇടപെട്ട് നീക്കി. സ്ഥലനാമം മാറ്റാന്‍ നാട്ടുകാര്‍ക്ക് അധികാരമില്ലെന്ന നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു, പൊലീസ് നടപടി. പുതിയ റോഡിന് ഗാസ എന്ന് പേരിട്ടതിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല എന്ന് എസ്.എസ്.ബി വൃത്തങ്ങള്‍ പറഞ്ഞു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി […]

ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യം: ഗണേഷ് കാര്‍ണിക്

ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യം: ഗണേഷ് കാര്‍ണിക്

കാസര്‍കോട്: നികുതിയിലെ സങ്കീര്‍ണ്ണതകളൊഴിവാക്കി ലളിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കര്‍ണ്ണാടക വിധാന്‍ പരിഷത്ത് ചീഫ് വിപ്പ് ഗണേഷ് കാര്‍ണിക് പറഞ്ഞു. ബിജെപി ജില്ലാ സെല്ലുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ജിഎസ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസ്വര രാഷ്ട്രമായ ഭാരതം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടു കൂടി വികസനത്തിലെ തടസ്സങ്ങള്‍ ഇല്ലാതാകും. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന നിയമമാണ് ഇതിലൂടെ സംജാതമാകുന്നത്. രാജ്യത്തെ നികുതി ഏകീകരിക്കപ്പെടുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ […]

ജില്ലാ ആരോഗ്യവകുപ്പിന്റെ ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജില്ലാ ആരോഗ്യവകുപ്പിന്റെ ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഫീസ് കേന്ദ്രീകരീച്ച് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ ആരംഭിച്ചു. കൊതുക് ഉറവിടം നശീകരണം, ബോധവല്‍ക്കരണം, എന്നിവയാണ് പ്രധാന പ്രവര്‍ത്തനം. പടന്നക്കാട് കാര്‍ഷിക കോളേജ് ഹാളില്‍ ബോധവല്‍ക്കണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ.എം. ഗോവിന്ദന്‍ അധൃക്ഷനായി. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍, മലേറിയ ഓഫിസര്‍ വി.സുരേശന്‍, ഡോ.കെ.എം.ശ്രീകുമാര്‍, കെ.വിനദ്, അബ്ദുള്‍ ഖാദര്‍, കെ.എന്‍.രഘു, […]

കുടുംബശ്രീ മഴപ്പൊലിമ ക്യാമ്പയിന്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും

കുടുംബശ്രീ മഴപ്പൊലിമ ക്യാമ്പയിന്‍ ജൂണ്‍ 24 മുതല്‍ ആരംഭിക്കും

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും നടപ്പിലാക്കുന്ന മഴപ്പൊലിമ ക്യാമ്പയിന്‍ ഈ മാസം 24ന് ആരംഭിക്കും. ജലസംരംക്ഷണം, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍, നാടന്‍ നെല്‍വിത്ത് സംരക്ഷണം, വയല്‍ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മഴപ്പൊലിമ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 6320 ജെ.എല്‍.ജികള്‍ നിലവില്‍ ജില്ലാമിഷനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തരിശായി കിടക്കുന്ന വയലുകള്‍ തെരഞ്ഞെടുത്ത് കൃഷി യോഗ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുളള കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. […]

പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

കാഞ്ഞങ്ങാട്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാതല വായനാപക്ഷാചരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവിയരങ്ങ് പുത്തന്‍കവിതകളുടെ ആവിഷ്‌കരണ വേദിയായി. നവീനമലയാള കവിതകളുടെ ആവിഷ്‌കാരത്തിലൂടെ യുവകവികള്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കി. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ നടന്ന കവിയരങ്ങ് കേന്ദ്രസര്‍വ്വകലാശാല മലയാള വിഭാഗം അസി. പ്രൊഫസ്സര്‍ ഡോ. ആര്‍ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കവിത കാലാതീതവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതാണ് നവീനകവിതകളുടെ സവിശേഷത. ആശയ ഗാംഭീര്യത്തിന്റെ ഉള്‍ക്കാമ്പ് നിറഞ്ഞതാണ് ചെറുതെങ്കിലും ഈ കവിതകളെന്ന് അദ്ദേഹം […]

1 2 3 129