എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

എബിവിപി പ്രവര്‍ത്തകന് മാരകപരിക്ക്

കാസര്‍കോട്: എബിവിപി പ്രവര്‍ത്തകനായ ബോവിക്കാനം അമ്മംങ്കോട് സ്വദേശി എ.പി.ജിഷ്ണുപ്രസാദ് (17) നേരെ സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് സിപിഎം ഗുണ്ടാ അക്രമം. കാസര്‍കോട് ഇരിയണ്ണി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ട് വരവെയാണ് പാഞ്ഞടുത്ത പത്തോളം വരുന്ന ക്രിമിനല്‍ സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. മാരകമായി തലയ്ക്കും കഴുത്തിനും മറ്റും പരിക്കേറ്റ ജിഷ്ണു പ്രസാദ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദിനില്‍, ഹരി, സനല്‍, […]

ജെസിഐ വാരാഘോഷത്തിന് തുടക്കമായി

ജെസിഐ വാരാഘോഷത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ ജെസിഐ വാരാഘോഷത്തിന് തുടക്കമായി. പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില് നടന്ന ചടങ്ങ് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ: പുഷ്പജ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡവലപ്പ്‌മെന്റ് ഡേയുടെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ട്രേഡിംഗ് ട്രെയിനിംഗ് ക്ലാസ് ഉദ്ഘാടനം അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ ജിഷ നിര്‍വഹിച്ചു. ക്ലാസ് രാജ് സെബാന്‍ കൈകാര്യം ചെയ്തു. ‘മാറിവരുന്ന ഭക്ഷണ രീതിയും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. […]

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

കുമ്പള: തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം. കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം.പാസഞ്ചര്‍ തീവണ്ടിയിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് കുമ്പളയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം അക്രമിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘നവരത്‌ന’ പുരസ്‌കാര വിതരണത്തിന്റെയും ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസര്‍ ഐഡിയല്‍ ഗ്രൂപ് മാനേജിംഗ് ഡയരക്ടര്‍ സലിം ഇട്ടമ്മലിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 9 പേര്‍ക്ക് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘നവരത്‌ന’ പുരസ്‌കാര വിതരണവും മാപ്പിളപ്പാട്ട് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖര്‍ പങ്കെടുക്കുന്ന ‘അസര്‍മുല്ല’ മാപ്പിള ഗാനമേളയും സെപ്റ്റംബര്‍ […]

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് വ്യാഴാഴ്ച തുടങ്ങും. സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജ്ജീകരിച്ച മാട്ടുമ്മല്‍ മുഹമ്മദ് ഹാജി നഗറില്‍ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിളംബര ജാഥയും നടക്കും. 7 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരളാ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി […]

യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍:യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്യ്തു.മുട്ടത്തൊടി ഹിദായത്ത് നഗറിലെ സര്‍ഫ്രാസിനെയാണ് (31)വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. 28 കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയും നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. യുവാവും ഉപേക്ഷിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് വീട്ടില്‍ സൗകര്യം ചോദിച്ചു സൗഹൃദം സ്ഥാപിച്ചു […]

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി രണ്ടാം ഉറൂസ് മുബാറക്കിന് ഉജ്ജ്വല തുടക്കം

മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറകിന് പ്രൗഡ തുടക്കം. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പ്രോഗ്രാമിന് ഔദ്യോഗിക തുടക്കമായി. സയ്യിദ് അത്വാഉള്ളാഹ് തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീം ഖലീല്‍ […]

ജാനകി മുത്തശ്ശിയോടൊപ്പം ഓണമാഘോഷിച്ചും പയസ്വിനി പുഴയെ അടുത്തറിഞ്ഞും അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്

ജാനകി മുത്തശ്ശിയോടൊപ്പം ഓണമാഘോഷിച്ചും പയസ്വിനി പുഴയെ അടുത്തറിഞ്ഞും അഡൂര്‍ സ്‌കൂളിലെ കുട്ടിപ്പൊലീസ്

അഡൂര്‍ : ”മുത്തശ്ശീ… ഞങ്ങള്‍ അഡൂര്‍ സ്‌കൂളിലെ കുട്ടികളാണ്. നിങ്ങളോടൊപ്പം ഓണമാഘോഷിക്കാനാണ് വന്നത് ‘. ജാനകി മുത്തശ്ശി അവരെ സ്വീകരിച്ചു. കൈകള്‍ പിടിച്ചു അനുഗ്രഹിച്ചു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ നാട്ടിലെ പ്രായമായ ജാനകി മുത്തശ്ശിക്കൊപ്പം ഓണമാഘോഷിച്ചു. പാട്ടുകള്‍ പാടിയും ഓണക്കോടി സമ്മാനമായി നല്‍കിയും മുത്തശ്ശിയോടൊപ്പം അവര്‍ സമയം ചെലവഴിച്ചു. മൂന്ന് ദിവസത്തെ ഓണം ക്യാമ്പിന്റെ ഭാഗമായാണ് ദേവറഡുക്ക പയസ്വിനി പുഴയുടെ തീരത്തുള്ള ജാനകിയമ്മയുടെ വീട് സന്ദര്‍ശിച്ചത്. പുഴയോരങ്ങളില്‍ നിന്നും ഒഴുകിവരുന്ന പ്ലാസ്റ്റിക് […]

എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി

എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി

കാഞ്ഞങ്ങാട്: എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി കമ്മിറ്റി നടത്തുന്ന ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി. ഷാര്‍ജ കെ എം സി സി നേതാവ് സന മാണിക്കോത്ത് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് അഫ്സല്‍ പാലായി, ജനറല്‍ സെക്രട്ടറി ജംഷീദ് ചിത്താരി, മുര്‍ഷിദ് ചിത്താരി, അനസ്, മുനവ്വിര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.