കടയില്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി; ജീവനക്കാരനെയും കാണാതായി

കടയില്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി; ജീവനക്കാരനെയും കാണാതായി

കാസര്‍കോട്: കടയില്‍ ജീവനക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഉളിയത്തടുക്ക സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. മാര്‍ച്ച് 13ന് യുവതി പതിവു പോലെ കടയിലേക്ക് ജോലിക്ക് പോയതായിരുന്നു. പിന്നീട് യുവതി തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ യുവതിക്കൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവിനെയും കാണാനില്ലെന്ന് വ്യക്തമായി. ഇരുവരും ഒരുമിച്ച് നാട് വിട്ടതാണെന്ന് സംശയിക്കുന്നു. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 യാത്രക്കാര്‍ക്ക് ഗുരുതരം

ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 യാത്രക്കാര്‍ക്ക് ഗുരുതരം

ഉദുമ: ഉദുമയില്‍ മീന്‍ ലോറി ബൈക്കിലിടിച്ച് 2 ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരം.കാസര്‍ഗോഡ് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന മീന്‍ ലോറി ഉദുമ ടൗണില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു. മുക്കുന്നത്ത് സ്വദേശി ബാലന്‍,അരമങ്ങാനം സ്വദേശി രാമേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബാലനെ അമിതമായ രക്ത സ്രാവത്തെ തുടര്‍ന്ന് മംഗളൂരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.രാമേന്ദ്രന്‍ അരമങ്ങാനം നിസാര പരിക്കുകളോടെ കാസര്‍ഗോഡ് ആശുപത്രിയില്‍ ചിത്സയിലാണ്.

തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്

തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്

കാസര്‍കോട്: തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്. തളങ്കര പള്ളിക്കാല്‍ സ്വദേശിയായ കെ എം മുഹമ്മദാണ് തെലങ്കാനയിലെ ഒന്നാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി (പി യു സി) ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. പി എ എഞ്ചിനിയറിംഗ് കോളജ് അഡ്മിനിസ്ട്രേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ എം ഹനീഫയുടെയും ജുവൈരിയയുടെയും മകനാണ്. ഹൈദരാബാദിലെ നാരായണ ഐ ഐ ടി അക്കാദമി വിദ്യാര്‍ത്ഥിയായ കെ എം മുഹമ്മദ് 99.2 ശതമാനം മാര്‍ക്ക് […]

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി

പെരിയ: എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാനെന്ന് പറഞ്ഞ് പണപ്പിരിവ് നടത്താനെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പിച്ചു. രാജപുരം ബന്തടുക്ക ഭാഗങ്ങളില്‍ നിന്നും വന്ന യുവാക്കളെയാണ് രാവണേശ്വരത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാനെന്ന പേരില്‍ രണ്ടുമാസക്കാലമായി ഒരു സംഘടന വ്യാപകമായി പണപ്പിരിവ് നടത്തുന്ന വിവരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സംരക്ഷക സമിതി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം രക്ഷക സമിതി പ്രവര്‍ത്തകനായ രാവണേശ്വരത്തെ എം വി രവീന്ദ്രന്റെ വീട്ടില്‍ നാല് യുവാക്കള്‍ പിരിവിനായി എത്തുകയായിരുന്നു. ഇതോടെ […]

സ്‌കൂള്‍ സ്ഥലത്ത് നഗരസഭയുടെ വയോജന മന്ദിരം നിര്‍മാണം; ആര്‍ ഡി ഒ തടഞ്ഞു

സ്‌കൂള്‍ സ്ഥലത്ത് നഗരസഭയുടെ വയോജന മന്ദിരം നിര്‍മാണം; ആര്‍ ഡി ഒ തടഞ്ഞു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്ഥലത്ത് നഗരസഭയുടെ വയോജന മന്ദിരം നിര്‍മാണം നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ പ്രശ്നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടു. സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്താണ് എതിര്‍പ്പുകള്‍ വകവെക്കാതെ നഗരസഭ വയോജന മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയും കെ എസ് യുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതീകാത്മക കളിക്കളം തീര്‍ത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ […]

നഗരത്തില്‍ പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി; രാത്രി 9.30 ന് ശേഷം എല്ലാ വാഹനങ്ങളും പരിശോധിക്കും

നഗരത്തില്‍ പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി; രാത്രി 9.30 ന് ശേഷം എല്ലാ വാഹനങ്ങളും പരിശോധിക്കും

കാസര്‍കോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ പോലീസിന്റെ നടപടിയില്‍ എല്ലാ വിഭാഗവും പിന്തുണ അറിയിച്ചു. രാത്രി 9.30 ന് ശേഷം പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമേ കടത്തു വിടുകയുള്ളൂ. കാസര്‍കോട് പോലീസ് പട്രോളിംങ് യൂണിറ്റും വര്‍ധിപ്പിച്ചു. അഞ്ച് പട്രോളിങ് സംഘമുണ്ടായിരുന്നത് 10 ആയി ഉയര്‍ത്തി. ദേളി, പ്രസ് ക്ലബ്ബ് ജംങ്ഷന്‍, റെയില്‍വെ സ്റ്റേഷന്‍, നെല്ലിക്കുന്ന് പള്ളം, […]

ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: അക്ഷയ ജില്ലാ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗസിലിന്റെ സഹകരണത്തോടെ കളക്ടറേറ്റ് എക്‌സിക്യുവ് കോഫറന്‍സ് ഹാളില്‍ ആധാര്‍ എന്‍ റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ പി വി സി കാര്‍ഡ്, പാന്‍കാര്‍ഡ് എിവ തയ്യാറാക്കുതിനായി നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. എം എല്‍ എ മാരായ എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കു്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, ഡി പി എം […]

കാസര്‍കോട് വികസന പാക്കേജ് പദ്ധതികള്‍ അവലോകനം ചെയ്തു

കാസര്‍കോട് വികസന പാക്കേജ് പദ്ധതികള്‍ അവലോകനം ചെയ്തു

കാസര്‍കോട്:  കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് അവലോകനയോഗം ചേര്‍ന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് വികസന പാക്കേജിനായി 153 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. 90 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ വിവിധ പ്രവൃത്തികള്‍ക്കായി 52.79 കോടി രൂപ നല്‍കാനുണ്ട്. 2014-15 വര്‍ഷത്തില്‍ 21.64 കോടിയുടെയും 15-16 വര്‍ഷത്തില്‍ 14.70 കോടി രൂപയുടെയും […]

ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കുഴിയിലേക്ക് മറിഞ്ഞു

ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ കുഴിയിലേക്ക് മറിഞ്ഞു

ചെറുവത്തൂര്‍: ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെ മയ്യിച്ച വളവിലാണ് അപകടമുണ്ടായത്. ചെറുവത്തൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് മയ്യിച്ച പാലത്തിന് സമീപം പുഴയോട് ചേര്‍ന്നുകിടക്കുന്ന റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. അതിവേഗതയില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുമെന്ന ആശങ്കയില്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ അമ്പലത്തറ മൂന്നാം മൈല്‍ സ്വദേശി മനാഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് പാലത്തിന് സമീപത്തെ കാവല്‍ പുരയിലുണ്ടായിരുന്ന […]

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പോയ എസ്ഐ തിരിച്ചെത്തി

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പോയ എസ്ഐ തിരിച്ചെത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായിരുന്ന സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച കാസര്‍കോട് ടൗണ്‍ എസ്ഐ പി അജിത്കുമാര്‍ അവധി അവസാനിപ്പിച്ച് ജോലിയില്‍ തിരിച്ചെത്തി. സന്ദീപിന്റെ മരണം പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ എസ്‌ഐ ആയിരുന്ന അജിത്കുമാറിനെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അന്വേഷണ വിധേയമായി അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സന്ദീപിന്റെ മരണ കാരണം പോലീസ് […]