മുന്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ പി.മഹമൂദ് പള്ളം അന്തരിച്ചു

മുന്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ പി.മഹമൂദ് പള്ളം അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന പി.മഹമൂദ് പള്ളം (74) അന്തരിച്ചു. 18 വര്‍ഷക്കാലം ബഹ്റൈനില്‍ ഇന്റര്‍ പോള്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിക്കുന്നതിന് അല്പം മുമ്പ് പാലക്കാട് പഞ്ചായത്ത് ഡയറക്ടറായി നിയമനം ലഭിച്ചു. മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് സ്ഥാപക പ്രസിഡണ്ടായിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഉളിയത്തടുക്കയിലെസ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ സുഹറ മക്കള്‍ പി.എം.മുഹമ്മദ് ഹനീഫ്, ഷംസാദ് ബീഗം, നൗഷാദ് പി.എം, സാഹിദ, മെഹബൂബ മരുമക്കള്‍ അന്‍സാര്‍ മണ്ണംകുഴി, സുലൈമാന്‍ ചെങ്കള, നായിദ […]

ഓണം ബക്രീദ് ചന്ത തുടങ്ങി

ഓണം ബക്രീദ് ചന്ത തുടങ്ങി

കാഞ്ഞങ്ങാട്‌: ഹോസ്ദുര്‍ഗ്ഗ് പബ്ലിക്ക് സര്‍വ്വന്റ്‌സ് സഹകരണ സംഘം ഓണം ബക്രീദ് ചന്ത  തുടങ്ങി. ഹോസ്ദുര്‍ഗ്ഗ് അസ്സി. രജിസ്ട്രാര്‍ പി പി സലിം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ വി ദാമോദരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി ടി തോമസ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

അനുമോദന യോഗം ചേര്‍ന്നു

അനുമോദന യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് മുനിസിപ്പല്‍ കുളം ശുചീകരിച്ചു

അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് മുനിസിപ്പല്‍ കുളം ശുചീകരിച്ചു

ഐങ്ങോത്ത്: കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയാറാം വാര്‍ഡിലെ ഐങ്ങോത്ത് അധികൃതരുടെ അവഗണന മൂലം കാടു പിടിച്ച് ഉപയോഗ ശൂന്യമായിരുന്ന മുനിസിപ്പല്‍ കുളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ശുചീകരിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ ജയന്തി ദിനത്തില്‍ നാടിന് ഉപകാര പ്രദമായ പ്രവൃത്തികളുമായി മുന്നോട്ട് വന്ന പ്രവര്‍ത്തകരെ ശുചീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഹൊസ്ദുര്‍ഗ്ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.മോഹനന്‍ നായര്‍ അഭിനന്ദിച്ചു. ഈ ഓണം അവധിക്കാലത്ത് നീന്തല്‍ പരിശീലിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നീന്തല്‍ പരിശീലനവും ആരംഭിക്കുന്നതാണെന്ന് […]

ഹൊസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത കല്ലൂരാവി

ഹൊസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത കല്ലൂരാവി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത കല്ലൂരാവി ബ്രാഞ്ചില്‍ ബാങ്ക് പ്രസിഡണ്ട് എ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് വെങ്കിടേഷ് കാമത്ത്, ഡയറക്ടര്‍മാരായ എന്‍.കെ രത്‌നാകരന്‍, എച്ച്. ബാലന്‍, പ്രവീണ്‍ തോയമ്മല്‍, എം.സി ഇബ്രാഹിം, സി.എച്ച് സുബൈദ, ഖദീജ, ബാങ്ക് സെക്രട്ടറി എ. പ്രസന്നലത എന്നിവര്‍ സംസാരിച്ചു.  

എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനം മാതൃകാപരം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനം മാതൃകാപരം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: സമസ്തയുടെ പോഷക സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് എസ് കെ എസ് എസ് എഫ് എന്നും എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനം മാതൃകാപരവുമാണെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞാങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുട്ടുന്തല ശാഖാ എസ് കെ എസ് എസ് എഫ് ശംസുല്‍ ഉലമാ സുന്നി സെന്ററിന്റെ ഒന്നാം വാര്‍ഷീകം ‘അനുഗ്രഹം 2017’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ബാഹ്യാര്‍ത്ഥങ്ങളുടെ വായന […]

കാണ്മാനില്ല

കാണ്മാനില്ല

കാസര്‍കോട്: കര്‍ണ്ണാടകയില്‍ വ്യാപാരം തുടങ്ങാനാണെന്ന് പറഞ്ഞ് പോയ നായന്മാര്‍മൂല സ്വദേശിയെ കാണാതായതായി പരാതി. നായന്മാര്‍മൂല ബി.കെ.എം റോഡിലെ അബ്ദുല്‍ ലത്തീഫി(51)നെയാണ് കാണാതായത്. ഈ മാസം പത്തിന് കര്‍ണ്ണാടക ബിജാപൂരിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് യാ തൊരു വിവരവുമില്ല. ബന്ധുക്കള്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി.

കാസര്‍കോട് ഫുഡ്ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ വൃദ്ധസദനത്തിന് മിക്സി കൈമാറി

കാസര്‍കോട് ഫുഡ്ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ വൃദ്ധസദനത്തിന് മിക്സി കൈമാറി

കാസര്‍കോട്: ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരവനടുക്കത്തെ വൃദ്ധസദനത്തിലേക്ക് മിക്സിയും പഴവര്‍ഗങ്ങളും നല്‍കി. വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നിയുക്ത പ്രസിഡണ്ട് ടി.എ ഷാഫി വൃദ്ധസദനം മാട്രണ്‍ ഇ.കെ ആയിഷക്ക് മിക്സി കൈമാറി. ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് വെല്‍ക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജലീല്‍ കെ.എ, എം.എച്ച് അബ്ദുല്ല, ഉസ്മാന്‍ കടവത്ത്, എ.കെ മുഹമ്മദ് […]

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: റിക്രിയേഷന്‍ ക്ലബ്ബ് ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ കാഞ്ഞങ്ങാട് നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ ഫയര്‍ ഫോഴ്‌സ് മെഡല്‍ ലഭിച്ച കെ.ടി.ചന്ദ്രന് നല്‍കിയ അനുമോദന ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫിസര്‍ സി.പി.രാജേഷ്, ടി.റജീഷ്, കൗണ്‍സിലര്‍ റംഷീദ്, കെ.വി.ലക്ഷ്മണന്‍, ഒ.കെ.രജീഷ്, പി.പി.കൃഷ്ണന്‍, ഷാജി ജോസഫ്, ടി.കെ.സന്തോഷ് കുമാര്‍,ഗോപാലകൃഷ്ണന്‍ മാവില എന്നിവര്‍ സംസാരിച്ചു.കെ.ടി.ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

ഇതൊക്കെയെന്ത്..? പലതും തെളിയിക്കാനിരിക്കുന്നതേയുള്ളൂ നിവിന്‍ പോളി

ഇതൊക്കെയെന്ത്..? പലതും തെളിയിക്കാനിരിക്കുന്നതേയുള്ളൂ നിവിന്‍ പോളി

തുടക്കത്തില്‍ തന്നെ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് നിവിന്‍ പോളി. പ്രേമം ഹിറ്റായ സമയത്ത് നിവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്തതും വിവാദമായിരുന്നു. എന്നാല്‍ താന്‍ അത്രവലിയ സംഭവമോ ഭീകരനോ അല്ല എന്ന് നിവിന്‍ പോളി പറയുന്നു. വെറുമൊരു സാധാരണ നടനാണ് എന്നും സൂപ്പര്‍സ്റ്റാര്‍ താരപദവിയൊന്നും തനിക്ക് ചേരില്ല എന്നും നിവിന്‍ പോളി പറയുന്നു. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ തന്ന പെലരും ബിസിനസ് രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം തന്നില്‍ നിന്നും ഉണ്ടാവില്ല എന്ന് നിവിന്‍ പറഞ്ഞു. […]