എം.കെ.കൃഷ്ണന്‍ ദിനാചരണം നടത്തി

എം.കെ.കൃഷ്ണന്‍ ദിനാചരണം നടത്തി

കാഞ്ഞങ്ങാട്: കെ.എസ്.കെ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.കെ.കൃഷ്ണന്‍ ദിനാചരണം മേലാങ്കോട്ട് ജില്ലാപ്രസിഡണ്ട് കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യ്തു. ഏരിയ പ്രസിഡണ്ട് പി.ദാമോദരന്‍ അദ്ധ്യക്ഷനായി. ചെറാങ്കോട്ട് കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍ കുട്ടമത്ത്, സി.ബാലകൃഷ്ണന്‍, എം.വി.നാരായണന്‍, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

നോട്ട് അസാധുവാക്കല്‍ തിടുക്കം കാട്ടിയത് ഭൂരിപക്ഷത്തിന് വിനയായി- റവന്യൂ മന്ത്രി

നോട്ട് അസാധുവാക്കല്‍ തിടുക്കം കാട്ടിയത് ഭൂരിപക്ഷത്തിന് വിനയായി- റവന്യൂ മന്ത്രി

കളളപ്പണക്കാരെയും കളളനോട്ടുകാരെയും നേരിടുന്നതിന്റെ പേരില്‍ 500 രൂപയും 1000 രൂപയും അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ധൃതിപിടിച്ചുളള സമീപനം ഭൂരിപക്ഷം സാധാരണക്കാരെ വലയ്ക്കുന്നതായെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 63-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എതിര്‍ക്കുകയല്ല. രാജ്യത്ത് സമാന്തരമായി നിലനില്‍ക്കുന്ന സമ്പദ്ഘടനയെ തകര്‍ക്കാന്‍ കളളപ്പണക്കാരെ നേരിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിന് സ്വീകരിച്ച നടപടികള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും ചെറുകിടകച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്നതായി. വിവിധ ആവശ്യങ്ങള്‍ക്ക് […]

എ.ഐ.വൈ.എഫ് എസ്.ബി.ടിയിലേക്ക് മാര്‍ച്ച് നടത്തി

എ.ഐ.വൈ.എഫ് എസ്.ബി.ടിയിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌കൊണ്ട് എ.ഐ.വൈ.എഫ് എസ്.ബി.ടിയിലേക്ക് മാര്‍ച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു രമേശന്‍ കണ്ണോത്ത്, എം.മണി, പ്രകാശന്‍ പള്ളിക്കാപ്പില്‍, പ്രദീഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് മടിക്കൈ സ്വാഗതം പറഞ്ഞു

എഫ്.എന്‍.പി.ഒ കുടുംബ സംഗമവും ജനറല്‍ ബോഡി യോഗവും നടത്തി

എഫ്.എന്‍.പി.ഒ കുടുംബ സംഗമവും ജനറല്‍ ബോഡി യോഗവും നടത്തി

കാഞ്ഞങ്ങാട്: എഫ്.എന്‍.പി.ഒ കുടുംബ സംഗമവും ജനറല്‍ ബോഡി യോഗവും കാഞ്ഞങ്ങാട് വ്യാപാരഭവനില്‍െ വച്ച് നടന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മററി ചെയര്‍പേഴ്‌സണ്‍ ഗീതാ ബാലകൃഷ്ണനെയും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അനുമോദിച്ചു എഫ്.എന്‍.പി.ഒ സംസ്ഥാന കണ്‍വീനര്‍ ജോണ്‍സണ്‍ ആവോ ക്കാരന്‍ വിജയന്‍ ചേളന്നൂര്‍ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പ്രതീപ് കുമാര്‍, പി.വി.നാരായണന്‍ ബാലകൃഷ്ണന്‍ […]

ജെ.സി.ഐ കാസര്‍കോടിന് അഞ്ച് പുരസ്‌കാരങ്ങള്‍

ജെ.സി.ഐ കാസര്‍കോടിന് അഞ്ച് പുരസ്‌കാരങ്ങള്‍

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളും മാഹിയും അടങ്ങുന്ന ജെ.സി.ഐ മേഖലാ 19ല്‍ 2016 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജെ.സി.ഐ കാസര്‍കോടിന് നേട്ടം. മികവിനുള്ള അഞ്ച് പുരസ്‌കാരങ്ങളും മാനേജ്മെന്റ്, പ്രോഗ്രാം, പരിശീലനം എന്നീ ഏരിയകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാര പത്രവും ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ രണ്ടും ഗ്രൂപ്പ് വിഭാഗത്തില്‍ മൂന്നും പുരസ്‌കാരങ്ങളാണ് നേടിയത്. 60 ചാപ്റ്ററുകള്‍ അടങ്ങുന്ന സോണ്‍ തലത്തില്‍ ഏറ്റവും മികച്ച പ്രസിഡണ്ട് പുരസ്‌കാരം ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദും ജെ.സി.ഐ ഉദയഗിരി പ്രസിഡണ്ട് ഡോ. […]

കാസര്‍ഗോഡ് ജില്ലയ്ക്കും ബേളൂര്‍ ഗ്രാമത്തിനും അഭിമാനമായി അശ്വിനി അശോക്

കാസര്‍ഗോഡ് ജില്ലയ്ക്കും ബേളൂര്‍ ഗ്രാമത്തിനും അഭിമാനമായി അശ്വിനി അശോക്

ഏഷ്യാനെറ്റ് ന്യൂസില്‍ ശിശുദിനത്തില്‍ സംപ്രേക്ഷണം ചെയ്യ്ത ‘ചൈല്‍ഡ് എഡിറ്റര്‍ 2016 എന്ന പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമിടുക്കി അശ്വിനി അശോക് ജി.എച്ച്.എസ്. അട്ടേങ്ങാനം സ്‌കൂളിന്റെ അഭിമാനമായിരിക്കുകയാണ്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒരു പോലെ മികവ് കാണിക്കാറുള്ള അശ്വിനിയുടെ ഈ പുതിയ നേട്ടത്തിലൂടെ, കാസര്‍കോട്കാര്‍ക്ക്‌ എന്നും കൈപിടിയിലൊതുങ്ങാതിരുന്ന, തെക്കന്‍ ജില്ലക്കാര്‍ക്ക് മാത്രം ആധിപത്യം ഉണ്ടായിരുന്ന ടെലിവിഷന്‍ മേഖലയിലെ ചരിത്രം തിരുത്തി കാസര്‍കോട്കാര്‍ക്ക്‌ അഭിമാനിക്കാനുള്ള വക നല്‍കിയിരിക്കുന്നു. ഓഡിഷന്‍ റൗണ്ടില്‍ പങ്കെടുത്ത് ഒരുപാട് മിടുക്കരെ പിന്നിലാക്കിയാണ് വാര്‍ത്താ പരിപാടിയില്‍ അവതാരകയായി ഈ കൊച്ചുമിടുക്കി കഴിവ് തെളിയിച്ചത്. […]

കാസറഗോഡ് ഗവ മെഡിക്കല്‍ കോളേജ് – സമര സമിതി യോഗം 19 ന്

കാസറഗോഡ് ഗവ മെഡിക്കല്‍ കോളേജ് – സമര സമിതി യോഗം 19 ന്

കാസറഗോഡ്: കാസറഗോഡ് ഗവ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നവംബര്‍ 30 ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മെഡിക്കല്‍ കോളേജിന്റെ അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങിയെങ്കിലും ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി ഇത് വരെ ആരംഭിച്ചിട്ടില്ല. 2015 ഡിസംബറില്‍ നബാര്‍ഡിന്റെ സഹായത്തോടെ ലഭിച്ച 68 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചെങ്കിലും അതിന്റെ നടപടി പൂര്‍ത്തിയാക്കി പണി തുടങ്ങിയിട്ടില്ല. മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പ്രധാനമായും ആവശ്യമുള്ള ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി നീട്ടി കൊണ്ട് പോകുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ചികിത്സ […]

കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനകരം-മന്ത്രി

കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനകരം-മന്ത്രി

പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂളില്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംസാരിക്കുന്നു പാലക്കുന്ന്: കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനം പകരുന്നതാണെന്നും എല്ലാ രംഗത്ത് നിന്നും മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യാന്‍ ജില്ലക്ക് കഴിഞ്ഞിട്ടുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കായിക മേഖലയുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂളില്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള […]

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം ആഘോഷിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം ആഘോഷിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിച്ചു. നെഹ്‌റു മണഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ചന്ദ്രശേഖരന്‍, അഡ്വ. മാത്യൂസ് ചെറുപുഴ, കെ.പി.മോഹനന്‍, പദ്മനാഭന്‍, സബിന്‍രാജ്, ഷാജി തോയ്യമ്മന്‍, എന്‍.കെ.രത്‌നാകരന്‍, രവീന്ദ്രന്‍ ചേടിറോഡ് എന്നിവര്‍ സംബന്ഡിച്ചു

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സി.മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കാഞ്ഞങ്ങാട്: സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു) മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി അംഗം സി.മുഹമ്മദ് ബാവാനഗറിന്റെ നിര്യാണത്തില്‍ എസ്.ടി.യു കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജാഫര്‍ മൂവാരിക്കുണ്ടും ജനറല്‍ സെക്രട്ടറി കെ.പി. ഫൈസലും അനുശോചിച്ചു. ഖബറടക്കം ബാവാനഗര്‍ ജുമാ മസ്ജിദ്ല്‍വച്ച് നടക്കും. ആദരസൂചകമായി തെക്കേപ്പുറം മന്‍സൂര്‍യൂണിറ്റ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഇന്ന് പത്തുമുതല്‍ ഒരുമണിവരെ ഹര്‍ത്താല്‍ ആചരിക്കും.