യുവാവ് വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

യുവാവ് വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍പ്പനടുക്കയിലെ ഇലക്ട്രീഷ്യന്‍ രാജേഷാ(28)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേളു മണിയാണി-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരി: ദീപിക.

ചടയമംഗലത്ത് വെട്ടേറ്റുവീണ ജടായു ഒരുങ്ങിക്കഴിഞ്ഞു

ചടയമംഗലത്ത് വെട്ടേറ്റുവീണ ജടായു ഒരുങ്ങിക്കഴിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായ ജടായു പക്ഷിശില്‍പം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഒരുങ്ങി കഴിഞ്ഞു. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ് ശില്‍പ്പം ഒരുക്കുന്നത്. സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി. ഇത് വിനോദസഞ്ചാര മേഖലയിലെ നാവികക്കാലായി മാറും എന്നതില്‍ സംശയമില്ല.സംവിധായകന്‍ രാജീവ് അഞ്ചലാണ് ജടായു പദ്ധതിയുടെ മുഖ്യ ആകര്‍ഷണമായ ശില്‍പ്പം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായ ജടായു പക്ഷിശില്‍പം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഒരുങ്ങി കഴിഞ്ഞു. […]

സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം ഞായറാഴ്ച തുടങ്ങും

സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം ഞായറാഴ്ച തുടങ്ങും

കാസര്‍കോട്: സിപിഐ എം കാസര്‍കോട് ഏരിയാസമ്മേളനം ഞായറാഴ്ച അതൃകുഴിയില്‍ തുടങ്ങും. 20ന് വൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും. സമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച പകല്‍ മൂന്നിന് അതൃകുഴിയില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ വൈകിട്ട് നെല്ലിക്കട്ടയിലെ പൊതുസമ്മേളന നഗരിയില്‍ സമാപിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കളരി കൃഷ്ണന്‍ പതാക ഉയര്‍ത്തും. ഞായറാഴ്ച രാവിലെ പത്തിന് അതൃകുഴിയിലെ ബി ഗോവിന്ദന്‍ നഗറില്‍ പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, […]

ലീലയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു

ലീലയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയും വീട്ടമ്മയുമായ ലീലയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് സംഘം തയ്യാറായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാല് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാളാണ് കൊല നടത്തിയതെന്നും സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഇയാള്‍ മറ്റ് തൊഴിലാളികളോടൊപ്പം ജോലിക്ക് ചേര്‍ന്നതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. […]

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കുന്ന്: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയം വളപ്പില്‍ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ്. ഭാര്യ: ആതിര. സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.

ഡി സി സി ആസ്ഥാന മന്ദിരത്തിന്റെ നികുതി കുടിശിക അടച്ചു

ഡി സി സി ആസ്ഥാന മന്ദിരത്തിന്റെ നികുതി കുടിശിക അടച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡി സി സി ആസ്ഥാന മന്ദിരത്തിന്റെ നികുതി കുടിശിക ഡപ്യുട്ടി തഹസില്‍ദാര്‍ പി ജെ ആന്റോ, മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനും പാലക്കുന്നിലെ വ്യാപാരിയുമായ കെവീസ് ബാലകൃഷ്ണനില്‍ നിന്നും സ്വീകരിച്ചു. ഡിസി സി ഓഫീസ് നികുതി കുടിശിക വന്നതിന്റെ പേരില്‍ ജപ്തി ഭീഷണിയില്‍ എന്ന വാര്‍ത്തയെ തുടര്‍ന്ന് സ്വന്തം കയ്യില്‍ നിന്നും പണമെടുത്തു കുടിശിക തീര്‍ക്കാന്‍ ഇദ്ദേഹം സന്നദ്ധനാവുകയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംബന്ധിച്ച യോഗത്തില്‍ ഇദ്ദേഹം […]

ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്(ഐ) അജാനൂര്‍ മണ്ഡലം 26, 27, ബൂത്ത് കമ്മിറ്റിയുടെ നേനൃത്വത്തില്‍ ഇന്ദിരാജി ജന്മശതാബ്ദി ആഘോഷവും കുടുംബ സംഗമവും ഡി.സി.സി.പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രന്‍ അധ്യക്ഷനായി. ഡി.സിസി. ജനറല്‍സെക്രട്ടറി പി.വി.സുരേഷ് മുതിര്‍ന്ന പ്രവര്‍ത്തരെ ആദരിച്ചു, കെ.എസ്.യു.പ്രസിഡണ്ട് നോയല്‍ ടോം ജോസ് മുഖ്യപഭാഷണംനടത്തി,വിനോദ് വെട്രാടി, ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി, ഷീബാ സതീശന്‍ ,ഡി.വി.ബാലകൃഷ്ണന്‍,എന്‍.വി.അരവിന്ദാക്ഷന്‍,ശ്രീജിത്ത് ചോയ്യങ്കോട്, ശീനിവാസന്‍ മഡിയന്‍, ചന്ദ്രന്‍, അനിതാമോഹനന്‍, അനീഷ്,പി.രജി,എന്നിവര്‍ സംസാരിച്ചു.

മാവുങ്കാലില്‍ രണ്ട് ഓട്ടോ റിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാവുങ്കാലില്‍ രണ്ട് ഓട്ടോ റിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാവുങ്കാല്‍ : മാവുങ്കാല്‍ മില്‍മയ്ക്ക് സമീപം രണ്ട് ഓട്ടോ റിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ നെല്ലിത്തറ എക്കാലിലെ കുമാരനാണ് മരിച്ചത്. മറ്റൊരു ഓട്ടോ ഡ്രൈവറായ സന്ദീപിനെ പരിക്കുകളോടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും റോഡരികില്‍ നടന്ന് പോവുകയായിരുന്ന രണ്ട് സ്ത്രികള്‍ക്കും പരിക്കേറ്റു

തൊഴിലുറപ്പ് പദ്ധതിക്ക് കാഞ്ഞങ്ങാടിന് അഞ്ചരക്കോടി

തൊഴിലുറപ്പ് പദ്ധതിക്ക് കാഞ്ഞങ്ങാടിന് അഞ്ചരക്കോടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്കായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചരക്കോടി രൂപ അനുവദിച്ചു. നഗരസഭ തയ്യാറാക്കിയ അഞ്ചരക്കോടിയുടെ ആക്ഷന്‍ പ്ലാനിന് ഇന്നലെയാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭക്ക് ഇത്രയും തുക തൊഴിലുറപ്പ് പദ്ധതികള്‍ക്കായി അനുവദിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭക്ക് ഇതുവരെ 40 ലക്ഷത്തിന് മുകളിലുള്ള പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. പലപ്പോഴും അനുവദിക്കപ്പെട്ട തുക വിനിയോഗിക്കാന്‍ കഴിയാതെ ലാപ്‌സായി പോകുകയാണ് പതിവ്. വാര്‍ഡുകളുടെ സമഗ്ര വികസന പദ്ധതികള്‍ക്കും തൊഴിലധിഷ്ഠിത പദ്ധതികള്‍ക്കും തുക വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ വി […]

ദേശീയ പാതയിലെ പഴം വില്‍പ്പന; അപകട കെണിയാകുന്നു

ദേശീയ പാതയിലെ പഴം വില്‍പ്പന; അപകട കെണിയാകുന്നു

കാഞ്ഞങ്ങാട്: ദേശീയ പാതകളിലെ പഴം വില്‍പ്പന വാഹനങ്ങള്‍ക്ക് അപകടകെണിയാകുന്നു. സീസണ്‍ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കച്ചവടക്കാരാണ് ദേശീയ പാതയോരത്ത് വ്യാപകമായി പഴം വില്‍പ്പന നടത്തുന്നത്. ദേശീയ പാതയോട് ചേര്‍ന്ന് തന്നെയാണ് ഇവര്‍ വില്‍പ്പന പൊടിപൊടിക്കുന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ദേശീയ പാതയില്‍ തന്നെ വണ്ടികള്‍ നിര്‍ത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങള്‍ പതിവായ കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിലാണ് ഏറ്റവും കൂടുതല്‍ പഴം വില്‍പ്പനക്കാര്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടെ നിരവധി ചെറുകിട വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. […]