ചെറുകഥാ പുരസ്‌ക്കാരവും വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും

ചെറുകഥാ പുരസ്‌ക്കാരവും വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും

കാഞ്ഞങ്ങാട് സംസ്‌കൃതി പുല്ലൂര്‍ നല്‍കുന്ന ചെറുകഥാ പുരസ്‌ക്കാരവും വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ നടന്നു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘ്‌നം ചെയ്തു.വി.കോമന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് ജില്ലയിലെ കൗമാര പ്രതിഭകള്‍ക്കായി ഏര്‍പെടുത്തിയ സംസ്‌കൃതി ചെറുകഥാ പുരസ്‌ക്കാരം ഓകെ.അനുരാഗ് എഴുതിയ ദൈവനിയോഗത്തിനും വി.രാഘവന്‍ നായര്‍ സ്മരണാര്‍ത്ഥം ഏര്‍പെടുത്തിയ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റും ബി.എസ്.സി സ്റ്റാര്‍ റിക്‌സില്‍ മൂന്നാം റാങ്ക് നേടിയ കെ.കൃഷ്‌ണേന്തു പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കെ.ജ്യോത്സനയ്ക്കും മാധ്യമ രംഗത്ത് മികച്ച […]

സമൂഹ നന്മക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍  സന്നദ്ധ സംഘടനകള്‍ കൈകോര്‍ക്കണം- മന്ത്രി ചന്ദ്രശേഖരന്‍

സമൂഹ നന്മക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍  സന്നദ്ധ സംഘടനകള്‍ കൈകോര്‍ക്കണം- മന്ത്രി ചന്ദ്രശേഖരന്‍

കാസര്‍കോട്: സാമൂഹ്യ നന്മക്കായുള്ള സര്‍ക്കാറിന്റെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ കൈകോര്‍ക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ രംഗത്ത് ജെ.സി.ഐ. നടത്തിവരുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും ജെ.സി.ഐ. മേഖലാ -19ന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡണ്ട് ടി.എം. അബ്ദുല്‍ മഹ്‌റൂഫ് അധ്യക്ഷതവഹിച്ചു. ദേശീയതലത്തില്‍ നടത്തിയ ജി.സി.ഐ. ടാലന്റ് സര്‍ച്ച് എക്‌സാമിനേഷനില്‍ മേഖലാ തല ജേതാക്കള്‍ക്കുള്ള പുരസ്‌കാരം കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം വിതരണം […]

അനുഗ്രഹ പ്രാപ്തിക്കായി വിശ്വാസി സമൂഹം

അനുഗ്രഹ പ്രാപ്തിക്കായി വിശ്വാസി സമൂഹം

ചെമ്പേരി ദൈവ കരുണയുടെ തീര്‍ത്ഥാടന ദേവാലയത്തില്‍ എത്തിയ വിശ്വാസികള്‍ പയ്യാവൂര്‍: കരുണയുടെ വാതിലിലൂടെ പ്രവേശിച്ചു ദണ്ഡവിമോചനവും ദൈവാനുഗ്രഹവും പ്രാപിക്കാന്‍ തീര്‍ഥാടന ദേവാലയങ്ങളിലേക്കു വിശ്വാസികളുടെ പ്രവാഹം .2015 ഡിസംബര്‍ എട്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. തലശേരി അതിരൂപതയില്‍ ദൈവകരുണയുടെ കുടുംബവര്‍ഷമായാണ് ആചരിക്കുന്നത്. പൂര്‍ണ്ണ ദണ്ഡവിമോചനവും, ദൈവാനുഗ്രഹവും പ്രാപിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതില്‍ ദേവാലയങ്ങളില്‍ ഒന്നാണ് ചെമ്പേരി. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന കരുണയുടെ വാതില്‍. ചെമ്പേരി, ചെമ്പന്തൊട്ടി, തളിപ്പറമ്പ്, പൈസക്കരി എന്നീ ഫൊറോനകള്‍ക്കുള്ളതാണ് പൈസക്കരി ഫൊറോനയില്‍ പെട്ട 11 ഇടവകളിലേയും വൈദികരും […]

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

മേല്‍പ്പറമ്പ്: വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. കാസര്‍കോട്ടെ ഒരു വീട്ടില്‍ ശനിയാഴ്ച രാത്രി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ തിരിച്ചുപോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഡ്രൈവറുള്‍പ്പെടെ കാറില്‍ അഞ്ചുപേരാണുണ്ടായിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും പറയുന്നു. കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ റോഡില്‍ നിന്നും നീക്കി.

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തുവയസുകാരി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. നോര്‍ത്ത് ചട്ടഞ്ചാല്‍ എം.ഐ.സി റോഡില്‍ ക്വാര്‍ട്ടേഴ്‌സിലെ തളങ്കര ദഖീറത്ത് സ്‌കൂള്‍വാന്‍ ഡ്രൈവറായ എന്‍.എ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് അഫ്‌ലാഹാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. ഷോക്കേറ്റ് തെറിച്ച് വീണ അഫ്‌ലാഹിനെ ഉടന്‍ തന്നെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തെക്കില്‍ പറമ്പ് ഗവ. യു.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അഫ്‌ലാഹിനെ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം തട്ടിയെടുത്തത്. സുലൈഖയാണ് […]

കെ.എസ്.എസ്.പി.എ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ.എസ്.എസ്.പി.എ  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ  മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് കെ.പി.സി.സി.സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ യു.ശേഖരന്‍നായര്‍ അദ്ധ്യക്ഷനായി. അഡ്വ.എം.സി.ജോസ്, ബാലകൃഷ്ണ വൊര്‍ക്കഡലു, പി.കെ.ഫൈസല്‍, കെ.പി.പ്രകാശന്‍, ഡി.വി.ബാലകൃഷ്ണന്‍, എം.അസൈനാര്‍, പി.വി.സുരേഷ്, എം.രാധാകൃഷ്ണന്‍നായര്‍, എം.കുഞ്ഞിക്കൃഷ്ണന്‍, ടി.വി.ഗംഗാധരന്‍, പലേരി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി.സി.സുരേന്ദ്രന്‍നായര്‍ നന്ദിയും പറഞ്ഞു

വിളമ്പര ഘോഷയാത്ര നടത്തി

വിളമ്പര ഘോഷയാത്ര നടത്തി

കാഞ്ഞങ്ങാട്: കാസര്‍ക്കോട് നടക്കുന്ന62ാമത് അഖിലേന്ത്യ സഹകരണവാരാഘോഷത്തോട് അനുബന്ഡിച്ച് കാഞ്ഞങ്ങാട് വിളമ്പര ഘോഷയാത്ര നടത്തി.

പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

രാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി. രണ്ടാഴ്ച്ചക്കകം പണി ആരംഭിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം […]

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

മുള്ളേരിയ: ഐത്തനടുക്കയിലെ സുധാകരനെ (40) യാണ് ഫ്യൂരിഡന്‍ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിയ ശേഷം ഇയാള്‍ തൊട്ടടുത്ത മലമുകളില്‍ ചെന്ന് കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് സൂചന. പിഞ്ചു മക്കളുടെ മുന്നില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സുധാകരന്‍ ഭാര്യ മമത(30)യെ വെട്ടിപ്പരിക്കേല്‍പിച്ചത്. കഴുത്തിന് വെട്ടേറ്റ മമത മംഗളൂരു യുണൈറ്റഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാട്ടുകാരാണ് സുധാകരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. […]

തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു

തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്നു

കെ.ടി.ജയകൃഷ്ണണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു കുമ്പള: ധനമന്ത്രി തോമസ് ഐസകും, സി.പി.എമ്മും കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 ന് കുമ്പളയില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട തീരുമാനം രാജ്യം മുഴുവന്‍ അംഗീകരിച്ചപ്പോള്‍ എതിര്‍ത്തത് സി.പി.എമ്മും, എസ്.ഡി.പി.ഐയും, മുസ്ലിംലീഗുമാണ്. […]