അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

മലബാര്‍ മേഖല അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ കേരള ഫോക്ലോര്‍ അക്കാദമി മുന്‍സെക്രട്ടറിയും പയ്യന്നൂര്‍ ചാച്ചാ സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് അംഗത്വഅപേക്ഷ കൈമാറി ഉദ്ഘാടനം ചെയ്യുന്നു നീലേശ്വരം: മലബാര്‍ മേഖല അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും ചാച്ചാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ മാനേജരുമായ എം.പ്രദീപ്കുമാര്‍ അംഗത്വ അപേക്ഷ അണ്‍എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഉദിനൂര്‍ സുകുമാരന് […]

നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

നവംബര്‍ 17ന് ഏകസിവില്‍ കോഡിനെതിരെ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും

കാസര്‍കോട്: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നവംബര്‍ 17ന് കാസര്‍കോട് ശരീഅത്ത് സംരക്ഷണ റാലി നടത്തും. മുത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്ത് മതവിശ്വാസങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ നേതൃത്തില്‍ നടക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സമസ്ത നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു റാലിയുടെ വിജയത്തിനായി നാളെ ജുമുഅക്ക് ശേഷം ജില്ലയിലെ മഹല്ലുഖത്തീബുമാര്‍ മഹല്ലുതല ഉത്ബോധനങ്ങള്‍ നടത്തും. റാലി നവംബര്‍ 17 വ്യാഴം ഉച്ചയ്ക്ക് […]

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്ടീരിയ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് വ്രണങ്ങള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മൈക്കല്‍ ഫങ്ക് എന്നയാള്‍ ബാക്ടീരിയ ബാധിച്ച് മരിച്ചതോടെയാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്. കടല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശരീരത്തിലെ മുറിലുകളുലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തുടര്‍ന്ന് ഈ വ്രണങ്ങള്‍ ശരീരം […]

വൃക്കരോഗിയായ വേണുഗോപാലന് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

വൃക്കരോഗിയായ വേണുഗോപാലന് കപ്പലോട്ടക്കാരുടെ കൈത്താങ്ങ്

പാലക്കുന്ന്: വൃക്കരോഗം ബാധിച്ച് അവശതയനുഭവിക്കുന്ന മുൻകാല കപ്പലോട്ടക്കാരൻ ബി.എം. വേണുഗോപാലന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് ധനസഹായം നൽകി. ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച 50,000 രൂപയാണ് ക്ലബ്ബംഗണത്തിൽ ചേർന്ന യോഗത്തിൽ കൈമാറിയത്.  കപ്പലോട്ടക്കാരുടെ ദേശീയ ഐക്യദിനത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സെക്രട്ടറി കൃഷ്ണൻ മുദിയക്കാലാണ് വേണുഗോപാലന്റെ ദയനീയാവസ്ഥ വിവരിച്ചുള്ള അപേക്ഷ സമർപ്പിച്ചത്. മർച്ചന്റ് നേവി ക്ലബ്ബിൽ അംഗമല്ലാത്തതിനാൽ ഫണ്ടിൽ നിന്ന് സഹായം നൽകാൻ സാങ്കേതികമായ തടസ്സമുണ്ട്. അതിനാൽ ക്ലബ്ബംഗങ്ങൾ തന്നെ പണം സമാഹരിക്കുകയായിരുന്നു. രക്ഷാധികാരി വി. കരുണാകരൻ […]

അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

അഡ്വ. പി വി ജയരാജന്‍ ജില്ലാ ഗവ. പ്ലീഡര്‍

കാസര്‍കോട്: ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്ക്യൂട്ടറുമായി അഡ്വ. പി വി ജയരാജനെ സര്‍ക്കാര്‍ നിയമിച്ചു. 1987 ല്‍ കാസര്‍കോട് പ്രാക്ടീസ് ആരംഭിച്ച പി വി ജയരാജന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമാണ്. 2007-2011 കാലയളവില്‍ അഡീഷണല്‍ ഗവ. പ്ലീഡറായിരുന്നു. സഹകരണ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ അദ്ദേഹം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ്, കാസര്‍കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ […]

ഒഇസി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണം: എബിവിപി

കാഞ്ഞങ്ങാട്: ഒഇസിയില്‍പ്പെട്ട ബിരുദ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് ഉടന്‍ വിതരണം ചെയ്യണമെന്ന് എബിവിപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ ഏകദേശം ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ആയതിനാല്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള നടപടി കൈക്കൊള്ളണമെന്ന് ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ, ജോ.കണ്‍വീനര്‍ കൈ.ശ്രീഹരി രാജപുരം എന്നിവര്‍ ആവശ്യപ്പെട്ടു.

എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷന്‍ 15ന്

കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ സി.കെ.പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, രാജന്‍ ബാബു, മെഹബൂബ്, കുരുവിള മാത്യൂസ്, രാജേന്ദ്രന്‍, പൊന്നപ്പന്‍, പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

കാഞ്ഞങ്ങാട്: AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 25ാം തിയതി രാവിലെ 9 മണിമുതല്‍1 മണി വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വച്ച് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയിലെ വിദഗ്ദഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന  പരിശോധനാ ക്യാമ്പിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നു. എന്ന്ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ .9747006337, 9447855603  

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

കോഴിക്കോട്: നവകേരളം കലാസാംസ്‌കാരിക ജനകീയ വികസനവേദിയുടെ മികച്ച ടെലിവിഷന്‍ ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മനോജ് പയ്യന്നൂരിന്. മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ക്യാമറമാനാണ്. ബിജു മുത്തത്തി(കൈരളി ടി.വി), അഭിലാഷ്.പി.ജോണ്‍(മനോരമ ന്യൂസ്), ഷിദ ജഗദ്(മീഡിയ വണ്‍) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 26ന് വൈകീട്ട് 5ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി പുരസ്‌കാരം സമര്‍പ്പിക്കും.

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക സി.എച്ച്.സിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസവപൂര്‍വ്വപരിചരണം ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അതുവഴി മാതൃശിശു മരണനിരക്ക് കുറക്കുവാനും പദ്ദതി ലക്ഷ്യമിടുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലാസ്സുകളും ബോധവല്‍ക്കരണ ഓട്ടംതുളളലും അരങ്ങേറി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പദ്ധതി വിശദീകരിച്ചു. […]