എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷന്‍ 15ന്

കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ സി.കെ.പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി, സി.കെ.ജാനു, രാജന്‍ ബാബു, മെഹബൂബ്, കുരുവിള മാത്യൂസ്, രാജേന്ദ്രന്‍, പൊന്നപ്പന്‍, പ്രേമാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു .

കാഞ്ഞങ്ങാട്: AKPA 32ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായ് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 25ാം തിയതി രാവിലെ 9 മണിമുതല്‍1 മണി വരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വച്ച് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയിലെ വിദഗ്ദഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന  പരിശോധനാ ക്യാമ്പിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നു. എന്ന്ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ .9747006337, 9447855603  

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

മനോജ് പയ്യന്നൂരിന് നവകേരളം അവാര്‍ഡ്

കോഴിക്കോട്: നവകേരളം കലാസാംസ്‌കാരിക ജനകീയ വികസനവേദിയുടെ മികച്ച ടെലിവിഷന്‍ ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മനോജ് പയ്യന്നൂരിന്. മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ക്യാമറമാനാണ്. ബിജു മുത്തത്തി(കൈരളി ടി.വി), അഭിലാഷ്.പി.ജോണ്‍(മനോരമ ന്യൂസ്), ഷിദ ജഗദ്(മീഡിയ വണ്‍) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. 26ന് വൈകീട്ട് 5ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി പുരസ്‌കാരം സമര്‍പ്പിക്കും.

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക സി.എച്ച്.സിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസവപൂര്‍വ്വപരിചരണം ഉറപ്പുവരുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അതുവഴി മാതൃശിശു മരണനിരക്ക് കുറക്കുവാനും പദ്ദതി ലക്ഷ്യമിടുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലാസ്സുകളും ബോധവല്‍ക്കരണ ഓട്ടംതുളളലും അരങ്ങേറി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ പദ്ധതി വിശദീകരിച്ചു. […]

വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുളള വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന് ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി തോംസ ജോസ് പ്രകാശനം നിര്‍വ്വഹിച്ചു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ജയപ്രകാശ് നായിക്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഗോപകുമാര്‍, അസി.സെക്ഷന്‍ ഓഫീസര്‍ എം.മഹേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.രതീഷ്, മാലിംഗ, എം.വി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. rarspil.kau.in എന്നതാണ് വെബ്‌സൈറ്റ്.

ബദിയടുക്ക ഗ്രാമപഞ്ചായത്ത് കേരളോസ്തവം 13 മുതല്‍

ബദിയടുക്ക ഗ്രാമപഞ്ചായത്ത് കേരളോസ്തവം 13 മുതല്‍

ബദിയടുക്ക: ഗ്രാമപഞ്ചായത്ത് കേരളോസ്തവം നവംബര്‍ 13 മുതല്‍ 17 വരെ തീയ്യതികളില്‍ സംഘടിപ്പിക്കാന്‍ സംഭാടക സമിതി തീരുമാനിച്ചു. കലാപരിപാടികള്‍ പെരഡാല ഗവണ്‍മെന്‍റ് സ്‌കൂളിലും കായിക മത്സരങ്ങള്‍ ബോളുകട്ട പഞ്ചായത്ത് ഗ്രൗണ്ടിലും പരിയരങ്ങളിലുമായി നടത്തപ്പെടും. ആദ്യ ദിവസം കലാപരിപാടികളും പിന്നീടുള്ള ദിവസങ്ങളില്‍ കായികമത്സരങ്ങളുമാണ് നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങള്‍ക്കുള്ള എന്‍ട്രിഫോം പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

പെരിയ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന ശില്പ നിര്‍മ്മാണ പഠനകളരിയില്‍ നിന്ന് പെരിയ: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്ല ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്ല നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ശില്പികളുടെ നേതൃത്വത്തിലാണ് ശില്ലശാല നടക്കുന്നത്. കളിമണ്‍ ശില്ലങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, സിമന്റില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആര്‍ടിസ്റ്റ് ശിവദാസന്‍, അമ്പിളി, ടി.പി.മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും […]

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം മഞ്ചേശ്വരത്ത് കവിയരങ്ങ് നടത്തി

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം മഞ്ചേശ്വരത്ത് കവിയരങ്ങ് നടത്തി

മഞ്ചേശ്വരം : രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് നവംബര്‍ 10,11,12 തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന സമ്മേളനത്തിന്റ പ്രചരണാര്‍ത്ഥം മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തെ രാഷ്ട്ര കവി ഗോവിന്ദ പൈ യുടെ വീടങ്കണത്തില്‍ മുതിര്‍ന്ന ബഹുഭാഷാ കവി മുഹമ്മദ് ബഡ്ഡുറിന്റെ അദ്ധ്യക്ഷതയില്‍ കവിയരങ്ങ് നടന്നു പ്രശസ്ത യുവ ഫോക്ലോര്‍ കവി എന്‍ മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയതു മലയാളം കവി രാഘവന്‍ ബെല്ലിപ്പാടി, […]

എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ അന്തരിച്ചു

കോട്ടികുളം:  പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കാപ്പില്‍ ബദരിയ മന്‍സിലിലെ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(80) നിര്യാതനായി. കോട്ടിക്കുളം ജുമാ മസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, കുമ്പോല്‍ ജുമാ മസ്ജിദ്, ബേക്കല്‍ ഖിള് ര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായും നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, തങ്കയം ജുമാ മസ്ജിദ്, മാവില കടപ്പുറം ജുമാ മസ്ജിദ്, കോട്ടപ്പുറം ജുമാ മസ്ജിദ്, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവിടങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു.

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

കാസര്‍കോട് : ആശവര്‍ക്കര്‍മാര്‍ക്കുളള ഏഴാംഘട്ട ആശ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.പി രാഘവന്‍, ജില്ലാ ആശ കോര്‍ഡിനേറ്റര്‍ പി.ശശികാന്ത്, എല്‍.എച്ച്.ഐ.ടി.ആര്‍ ഗീത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പി.ആര്‍.ഒ കം എല്‍.ഒ രമ്യ […]