ഓഖി ദുരന്തം; ധനസഹായം കൈമാറി

ഓഖി ദുരന്തം; ധനസഹായം കൈമാറി

കാഞ്ഞങ്ങാട് : ഓഖി ദുരന്തത്തില്‍ മരിച്ച ഹൊസ്ദുര്‍ഗ് പുതിയവളപ്പ് കടപ്പുറത്തെ സുനില്‍കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

മഞ്ചേശ്വരം : ജനുവരി 26, 27 തിയ്യതികളില്‍ നടക്കുന്ന എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ ‘പ്രതീക്ഷ’ ലോഗോ ബഹുമാന്യനായ പാണക്കാട് ശഫീഖ് അലി ശിഹാബ് തങ്ങള്‍ എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രെസിഡന്റ മുഫീദ് പൊസോട്ടിന് നല്‍കി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുല്‍ ഹമീദ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം […]

കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: എം.ടി.രമേഷ്

കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം: എം.ടി.രമേഷ്

പൊയിനാച്ചി: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് ആവശ്യപ്പെട്ടു. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി അമ്മകൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിയാല്‍ മാത്രമേ തെളിയിക്കപ്പെടാത്ത ദുരൂഹ മരണങ്ങള്‍ പുറത്തു വരുകയുള്ളു. നീതി നിഷേധിക്കപ്പെട്ട് വേട്ടയാടപ്പെടുന്ന വേട്ടക്കാര്‍ക്കൊപ്പമാണ് സംസ്ഥാന ഭരണകൂടം. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ […]

മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങള്‍: പാണക്കാട് മുനവ്വറലി തങ്ങള്‍

മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങള്‍: പാണക്കാട് മുനവ്വറലി തങ്ങള്‍

തളങ്കര: മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങളാണെന്നും ഇസ്ലാമികമായ ആചാരങ്ങള്‍ മാത്രമല്ല ജീവിത ചിട്ട മുഴുവനും മദ്രസകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നുവെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തളങ്കര ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസക്ക് നിര്‍മ്മിച്ച ഒന്നാം നിലകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തില്‍ എല്ലാവരും പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് പി.എ മഹമൂദ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ടി.എ ഷാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി […]

ദേശീയ യുവജന വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി

ദേശീയ യുവജന വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി

പട്‌ല: പട്‌ല യൂത്ത് ഫോറവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ യുവജന വാരാചരണ പരിപാടികളുടെ തുടക്കം സൗജന്യ പി എസ് സി റെജിസ്‌ട്രേഷന്‍ ക്യാമ്പിലൂടെ ആരംഭിച്ചു. നെഹ്‌റു യുവകേന്ദ്ര യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്റ് പോലീസ് കാഡറ്റ് കോര്‍ഡിനേറ്റര്‍ ഇല്ല്യാസ് മാഷ് യുവജന ദിന സന്ദേഷം നല്‍കി. വാര്‍ഡ് മെമ്പര്‍ മജീദ്, ലൈബ്രറി അംഗം മുഹമ്മദ് ഷാഫി , മുര്‍ഷിദ സുല്‍ത്താന, ലത്തീഫ്, ജാസിര്‍ സംസാരിച്ചു. ഷാഫി, അനസ്, സബാഹ്, […]

മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

മൊഗ്രാല്‍ പുത്തൂര്‍:തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബി ഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു. എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ ഏര്‍പ്പെടുത്തിയ അനുമോദനം പെരിയെടുക്കയില്‍ നടന്ന ബദ്രിയ മജ്‌ലിസില്‍ അസ്സയ്യിദ് ഹാഫിള് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഉസ്മാന്‍ മുസ്ലിയാര്‍,സഈദ് സഅദി,അബ്ദുല്‍ റസ്സാഖ് സഖാഫി, മുസ്ത്തഫ ഹനീഫി, പയ്യക്കി മുഹമ്മദ് ഹാജി,സ്വാലിഹ് ജൗഹരി, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ […]

ചൂരി കമ്പൗണ്ട് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ചൂരി കമ്പൗണ്ട് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നഗരസഭ രണ്ട് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച 21-ാം വാര്‍ഡ് പുലിക്കുന്ന് ടൗണ്‍ ഹാളിന് സമീപത്തെ ചൂരി കമ്പൗണ്ട് റോഡ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് വെല്‍ക്കം, ഹബീബ്, ടി.എ.അഷ്‌റഫ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി, മുജീബ് അഹ്മദ്, എം.വി.സന്തോഷ്, സുബൈര്‍ പുലിക്കുന്ന്, ഷാഫി തെരുവത്ത്, റഹിം ചുരി, എ.എസ്.മുഹമ്മദ് കുഞ്ഞി, സുബൈര്‍ പള്ളിക്കാല്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തിനെതിരെ കേസ്

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: സ്‌കൂള്‍ ഓഫീസ് മുറിയില്‍ കയറി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക യും ചെയ്ത ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ അനിതകുമാരിയുടെ പരാതിയില്‍ ആറങ്ങാടിയിലെ റാഷിദ്, ആബിദ് മറ്റു കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പഠനത്തിനിടയില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നുവത്രേ. ഇത് കണ്ട ക്ലാസ് ടീച്ചര്‍ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രിന്‍സിപ്പാളെ ഏല്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ ക്ലാസ് കഴിഞ്ഞ് പോകുന്ന സമയം വിദ്യാര്‍ത്ഥി മൊബൈല്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രിന്‍സിപ്പാള്‍ കൊടുത്തില്ല. […]

ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്: ബസിനകത്ത് വെച്ച് ബസ് ഉടമയെ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെറുപുഴ- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിനായക ബസ് ഉടമ എല്‍ വി ടെമ്പിളിന് സമീപത്ത് താമസിക്കുന്ന അനന്തനെ(60)യാണ് ഇതേ ബസിന്റെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ബസ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ബസ്റ്റാന്‍ഡിനകത്ത് നിര്‍ത്തിയിട്ട ബസില്‍ പിറകിലെ സീറ്റിലിരിക്കുകയായിരുന്ന അനന്തനെ ഒരു പ്രകോപനവുമില്ലാതെ ഡ്രൈവര്‍ അനന്തനായ്ക്ക് മര്‍ദ്ദിക്കുകയായിരുന്നു. കൈ കൊണ്ട് മുഖത്ത് ആഞ്ഞു കുത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ അനന്തന്‍ ബസിനകത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കണ്ണട തെറിച്ച് വീഴുകയും […]

മയക്കുമരുന്ന് മാഫിയയിലെ നീലേശ്വരം പ്രവാസി യുവാവ് പത്തരകിലോ കഞ്ചാവുമായി പിടിയില്‍

മയക്കുമരുന്ന് മാഫിയയിലെ നീലേശ്വരം പ്രവാസി യുവാവ് പത്തരകിലോ കഞ്ചാവുമായി പിടിയില്‍

നീലേശ്വരം: നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്തരകിലോ കഞ്ചാവുമായി നീലേശ്വരം തൈക്കടപ്പുറത്തെ പ്രവാസി യുവാവിനെ കൊച്ചി പറവൂരില്‍ വെച്ച് ആലുവ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ ദൈനബി മന്‍സിലില്‍ ആരിഫി(27)നെയാണ് പത്തര കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഇന്നലെ മലബാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നീലേശ്വരം കേന്ദ്രീകരിച്ച് പ്രവാസി യുവാവിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തയില്‍ പരാമര്‍ശിച്ച യുവാവാണ് പിടിയിലായ ആരിഫ്. എറണാകുളം റേഞ്ച് […]