ആള്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

ആള്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

കാഞ്ഞങ്ങാട്: ആള്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ആര്‍.ആര്‍.എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ആര്‍.കേന്ദ്ര കമ്മററി അംഗം എ.പി.രവീന്ദ്രനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ഇരുപത് വര്‍ഷമായി പുതുക്കിയിട്ടില്ലാത്ത ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പുതുക്കുക, ഫാമിലി പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാരിലേത് പോലെ വര്‍ദ്ദിപ്പിക്കുക, ഗ്രാമീണ ബാങ്ക്, സ്വകാര്യ വിദേശ ബാങ്ക്, ജീവനക്കാര്‍ക്കും.ബാങ്ക് പെന്‍ഷന്‍ അനുവദിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം നൂറ് ശതമാനത്തിലധികം വര്‍ദ്ധനവ് വരുത്തിയത് പിന്‍വലിക്കുക തുടങ്ങിയ […]

ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് താലൂക്ക് ചാപ്റ്റര്‍ രൂപീകരണം 25ന്

ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് താലൂക്ക് ചാപ്റ്റര്‍ രൂപീകരണം 25ന്

കാസര്‍കോട്: ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് താലൂക്ക് കമ്മറ്റിയുടെ രൂപീകരണ യോഗം 25 ന് വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിക്ക് ശ്രീനാരായണ ധര്‍മ്മ സേവാസംഘത്തിന്റെ നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഹാളില്‍ നടക്കും. ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക ദര്‍ശനവും സന്ദേശവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും യോഗത്തില്‍ സംബന്ധിക്കണമെന്ന് ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സി.ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നാളെ

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആസ്ഥാനമായ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഹാള്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്ക് സമീപമാണ് ഓഫീസ്. ക്ലബ്ബ് പ്രസിഡന്റ് ഖാലിദ്.സി.പാലക്കിയുടെ അദ്ധ്യക്ഷതയില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി.എ കെ.ശിവപ്രസാദ് ഉദ്ഘാനം നിര്‍വഹിക്കും. മുന്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ശ്രീനിവാസ് ഷേണായി, പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ കരീം, ഹമീദ് ചേരക്കാടത്ത്, എം.വി.രാഘവന്‍, റീജ്യണ്‍ ചെയര്‍പെഴസണ്‍ ലക്ഷ്മണ്‍ കുമ്പള, സോണ്‍ ചെയര്‍പെഴസണ്‍ രഘുനാഥന്‍ നമ്പ്യാര്‍, ശുക്കൂര്‍ ബെസ്റ്റോ, […]

അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും ജേതാക്കളായി

അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും ജേതാക്കളായി

കാഞ്ഞങ്ങാട്: ചിറ്റാരിക്കല്‍ ഉപജില്ലാ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ കടുമേനി ജേതാക്കളായി. എല്‍.പി വിഭാഗത്തില്‍ ഒമ്പത് മത്സര ഇനങ്ങളില്‍ 6 എണ്ണത്തില്‍ എ ഗ്രേഡോടെ ഫസ്റ്റും രണ്ട് എണ്ണത്തില്‍ എ ഗ്രേഡോടെ സെക്കന്റും നേടി. ആകെയുള്ള നാല്പത്തി അഞ്ച് പോയന്റ്റില്‍ നാല്പത്തി മൂന്ന് പോയിന്റും നേടിയാണ് കടുമേനി എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ ജേതാക്കളായത്.  

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല, പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കുന്നു

മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല, പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കുന്നു

ബദിയടുക്ക : കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നവംബര്‍ 30 ന് മൂന്ന് വര്‍ഷം പിന്നിടുകയാണ്. അക്കാഡമിക്ക് ബ്ലോക്കിന്റെ പണി തുടങ്ങിയെങ്കിലും അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പണി 10 മാസമായിട്ടും തുടങ്ങത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 30 ന് പ്രതീകാത്മക മെഡിക്കല്‍ കോളേജ് തീര്‍ക്കാന്‍ ജനകീയ സമര സമിതി യോഗം തീരുമാനിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ 68 കോടിയുടെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ വിളിച്ചെങ്കിലും ചില സാങ്കേതികത്വം പറഞ്ഞ് പണി നീട്ടികൊണ്ട് പോകുകയാണ്. […]

മാതൃകാ സഹവാസ വിദ്യാലയത്തില്‍ കുട്ടികളുമായി സംവദിച്ച് ജില്ലാകളക്ടര്‍

മാതൃകാ സഹവാസ വിദ്യാലയത്തില്‍ കുട്ടികളുമായി സംവദിച്ച് ജില്ലാകളക്ടര്‍

അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തില്‍ കുട്ടികളുമായി സംവദിക്കാന്‍ ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബുവും ഭാര്യ അഭി.ജെ.മിലനും പരവനടുക്കം മാതൃകാസഹവാസവിദ്യാലയത്തിലെത്തി. അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാശിശുസംരക്ഷണ യൂണിറ്റ് ജില്ലാഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാകളക്ടറുമായി കുട്ടികളുടെ സംവാദം സംഘടിപ്പിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തില്‍ ജില്ലാകളക്ടറുടെ വ്യക്തി ജീവിതം, സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി കുട്ടികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ജില്ലാകളക്ടര്‍ ഉത്തരം നല്‍കി. കാസര്‍കോട് ജില്ലയില്‍ ദേശീയപ്രശസ്തരായ എത്ര സ്ത്രീകള്‍ ഉണ്ടെന്നുളള കളക്ടറുടെ ചോദ്യത്തിന് മുന്നില്‍ […]

ശ്രേഷ്ഠാഭാഷാദിനാഘോഷം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

ശ്രേഷ്ഠാഭാഷാദിനാഘോഷം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

ശ്രേഷ്ഠഭാഷാദിനം, ഭരണഭാഷാ വാരാഘോഷം എന്നിവയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണകൂടവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. എം.എല്‍.എ മാരായ എം.രാജഗോപാല്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, പി.ബി.അബ്ദുള്‍റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജിസി.ബഷീര്‍ എന്നിവരാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്. ജില്ലാതല പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബുവിനും എ.ഡി.എം.കെ.അംബുജാക്ഷനും എം.എല്‍.എമാരായ എം.രാജഗോപാലനും എന്‍.എ.നെല്ലിക്കുന്നും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ പി.എ.ഷെരീഫ്, കെ.വി.രത്‌നാകരന്‍ മൂന്നാം സ്ഥാനം […]

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ദുര്‍ഗ്ഗ സ്‌കൂളും

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ദുര്‍ഗ്ഗ സ്‌കൂളും

കാഞ്ഞങ്ങാട്: ഇല കൊണ്ടുള്ള വളങ്ങളെ കുറിച്ച് പഠിച്ച് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്‌കൂള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. നവംബര്‍ 18, 19, തീയ്യതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ് സീനിയര്‍ വിഭാഗത്തില്‍ 90 ഓളം ടീമുകളെ പിന്തള്ളിയാണ് 3ാം സ്ഥാനത്തോടെ മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂളിലെ 9ാം തരം വിദ്യാര്‍ത്ഥികളായ രാജലക്ഷ്മി.കെ, ജാനുശ്രീ.എസ്, അക്ഷയ് കൃഷ്ണന്‍, വിഘ്‌നേഷ്.സി, ഹരിത.എ.വി എന്നീ കൂട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇല വളങ്ങള്‍ പച്ചക്കറി വിളകളെ എങ്ങനെ […]

ഓള്‍കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം

ഓള്‍കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം

കാഞ്ഞങ്ങാട്: ഓള്‍കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ ഹോസ് ദുര്‍ഗ് താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുമ്പോള്‍ റേഷന്‍വ്യാപാരികള്‍ക്കും വില്പനകാര്‍ക്കും ജീവിക്കാന്‍ പര്യാപ്തമായ വേതനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ പ്രയോറിറ്റി ലിസ്റ്റിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവരെ മാത്രം ഉള്‍പെടുത്തണമെന്നും എല്ലാകാര്‍ഡുകാര്‍ക്കും സാധനങ്ങള്‍ ലഭ്യമാക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ.നടരാജന്‍, ബാലകൃഷ്ണ ബല്ലാര്‍, ശങ്കര ബളിഗെ തുടങ്ങിയവര്‍ സംസാരിച്ചു.

സി.പി.എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബി.ജെ.പി വിരുദ്ധമുന്നണി ഉണ്ടാക്കി- സി.കെ.പത്മനാഭന്‍

സി.പി.എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബി.ജെ.പി വിരുദ്ധമുന്നണി ഉണ്ടാക്കി- സി.കെ.പത്മനാഭന്‍

ഉപ്പള: സംസ്ഥാനത്തിന് ഭരണമുന്നണിയായ സി.പി.എമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബി.ജെ.പി വിരുദ്ധമുന്നണി ഉണ്ടാക്കിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. ഉപ്പളയില്‍ നടക്കുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപദ്ധ്യായ ജില്ല പ്രവര്‍ത്തക പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാറെടുത്ത തീരുമാനത്തെ ജനസമൂഹം സ്വാഗതം ചെയ്തപ്പോള്‍ കേരളത്തില്‍ ഇരുമുന്നണികളുമെതിര്‍ക്കുകയാണ് ചെയ്തത്. സമരം നടത്താനെന്ന പേരില്‍ ഇരു മുന്നണികളും ചേര്‍ന്ന് ഒരു മുന്നണി ഉണ്ടാക്കിയത് ബി.ജെ.പിയുടെ വളര്‍ച്ച തടയാനാണ്. ഇത്തരത്തില്‍ ഒരു […]