കാസര്‍ഗോഡ് ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു

കാസര്‍ഗോഡ് ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു

കാസര്‍ഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ബങ്കളം പള്ളത്തുവയല്‍ ചാല്‍ ചരല്‍ മൂടി ഇല്ലാതാക്കുന്നു .ചരല്‍ നീക്കം ചെയ്യാന്‍ പല തവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ല. മലയോര ജനതയുടെ കുടിവെള്ളം വഴിമുട്ടുന്ന തരത്തില്‍ ചരല്‍ മണ്ണ് കുമിഞ്ഞുകൂടി ചാലിന്റെ വിസ്തൃതി കുറയാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. മഴക്കാലത്ത് കുത്തോഴുക്കുണ്ടാകുമ്‌ബോള്‍ കുന്നുകൂടിയ ചരല്‍ .പല ഭാഗങ്ങളിലായി ചാലിന്റെ ഒഴുക്ക് നിശ്ചലമാക്കി കഴിഞ്ഞു.ബങ്കളം പള്ളത്തുവയല്‍ പ്രദേശത്ത് കുമിഞ്ഞ് കിടക്കുന്ന ചരല്‍ മണ്ണില്‍ കുറ്റിക്കാടികളും വൃക്ഷങ്ങളും തഴച്ചുവളരുകയാണ്.ഇവിടെ ചരല്‍ കൂനയ്ക്ക് 25 മീറ്ററിലധികം നീളമുണ്ട്.ഹരിതകേരളം […]

ആഗോളതാപനം; ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും!

ആഗോളതാപനം; ആദ്യം വെള്ളത്തിനടിയിലാവുന്നത് മംഗളൂരുവും മുംബൈയും!

ദില്ലി: ആഗോളതാപനത്തില്‍ ഇന്ത്യയ്ക്കും ലോകരാജ്യങ്ങള്‍ക്കും മുന്നറിയിപ്പുമായി നാസ. സമുദ്ര നിരപ്പ് ഉയരുന്നതോടെ ഇന്ത്യയില്‍ ആദ്യം വെള്ളത്തിനടിയിലാവുന്നത് കര്‍ണ്ണാടകത്തിലെ മംഗളൂരുവും മുംബൈയുമാണെന്നാണ് നാസയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിമാനികള്‍ ഉരുകുന്നതോടെ അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ മംഗളൂരുവിലെ സമുദ്ര നിരപ്പ് 15. 26 സെമിയില്‍ നിന്ന് 15.98 സെമിയിലെത്തുമെന്നും മുംബൈയിലെ സമുദ്ര നിരപ്പ് 10.65 സെമിയിലെത്തുമെന്നും നാസയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യന്‍ നഗരമായ മുംബൈയും ന്യൂയോര്‍ക്കുമാണ് സമുദ്ര നിരപ്പ് ഉയരുന്നതോടെ ദുരന്തത്തിന്റെ വക്കിലുള്ളത്. ജേണല്‍ സയന്‍സ് അഡ്വാന്‍സാണ് […]

മലയാളഭാഷയ്ക്ക് പുത്തന്‍ ഉണര്‍വുമായി സാസ്‌കാരിക വകുപ്പിന്റെ വെബ്മാഗസിന്‍ – ‘പൂക്കാലം’

മലയാളഭാഷയ്ക്ക് പുത്തന്‍ ഉണര്‍വുമായി സാസ്‌കാരിക വകുപ്പിന്റെ വെബ്മാഗസിന്‍ – ‘പൂക്കാലം’

തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് നല്ല മലയാളം വിരല്‍തുമ്പില്‍ പഠിക്കാന്‍ തയ്യാറാക്കിയ വെബ് മാഗസിന്‍ ‘പൂക്കാലം’ ജന ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനം മലയാളം മിഷന്‍ ആണ് വെബ് മാഗസിന്‍ ‘പൂക്കാലം’ പുറത്തിറക്കിയത്. ശിശുദിനത്തില്‍ മന്ത്രി എ കെ ബാലന്‍ ആണ് മാഗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു സ്ഥലത്തിരുന്ന് മലയാളം പഠിപ്പിക്കുക, കുട്ടികള്‍ക്ക് വിരല്‍തുമ്പില്‍ നല്ല മലയാളവും അതിലൂടെ അറിവും നല്‍കുക. വൈവിധ്യങ്ങളെ കാട്ടിക്കൊടുക്കുക. അതാണ് മലയാളം […]

കാസര്‍കോട് നഗരസഭ ലൈബ്രറി അവഗണനയില്‍

കാസര്‍കോട് നഗരസഭ ലൈബ്രറി അവഗണനയില്‍

കാസര്‍കോട്: പുലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ ലൈബ്രറിയോട് അധികൃതര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായുള്ള തുക അനുവദിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. 2014-15 സാമ്പത്തിക വര്‍ഷമാണ് അവസാനമായി പുസ്തകങ്ങള്‍ വാങ്ങുന്നതിനായി നഗരസഭ ബജറ്റില്‍ തുക അനുവദിച്ചത്. 50,000 രൂപയായിരുന്നു അന്ന് അനുവദിച്ചത്. അതിനുശേഷം 2015-16, 2016-17 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റുകളിലൊന്നും തന്നെ ഈയിനത്തില്‍ തുക വകയിരുത്തിയിട്ടില്ല. അതിനാല്‍ ലൈബ്രറിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറങ്ങിയ മലയാളത്തിലേയൊ മറ്റു ഭാഷകളിലേയൊ പുസ്തകങ്ങള്‍ എത്തിയിട്ടുമില്ല. 14,000 പുസ്തകങ്ങള്‍ മാത്രമാണ് ജില്ല […]

അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശമാക്കി മലയാളിയുടെ ഇന്നസെന്റ്

അനുഭവങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശമാക്കി മലയാളിയുടെ ഇന്നസെന്റ്

ഷാര്‍ജ പുസ്തക മേളയില്‍ മലയാളിയുടെ പ്രിയ നടനും, എംപിയുമായ ഇന്നസെന്റിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ സന്ദേശത്തിന് സദസ്സിനെ കൈയ്യില്‍ എടുക്കുവാന്‍ കുറഞ്ഞ സമയം മാത്രമായിരുന്നു ആവശ്യം.’എല്ലാറ്റിനെയും ചിരിയോടെ നേരിടുക, വിജയം നമുക്കായി കാത്തുനില്‍പ്പുണ്ടാവും’ ചിരിയുണര്‍ത്തിയ വാക്കുകളിലൂടെയായിരുന്നു പ്രിയ താരത്തിന്റെ സന്ദേശം. ഒരുഘട്ടത്തില്‍ ജീവിതം തന്നെ അവസാനിച്ചുവെന്ന് കരുതിയ ദിവസങ്ങളില്‍ പതിയെ അതിനെ ചിരിച്ചു കൊണ്ട് നേരിട്ട കഥയായിരുന്നു ഷാര്‍ജ പുസ്തകമേളയില്‍ ഇന്നസെന്റ് സദസ്സിനുമുന്നില്‍ വിവരിച്ചത്. താന്‍ കടന്നുവന്ന വഴികള്‍ നര്‍മ്മത്തോടെ മാത്രമാണ് ഈ താരം അവതരിപ്പിച്ചത്. ക്ലാസ്സില്‍ തോല്‍ക്കുന്നതില്‍ […]

ഷോക്കിനെ ഭയക്കേണ്ട; റമീസും ഫിദയും നിര്‍മ്മിച്ചു എല്‍ഇഡി ഇസ്തിരിപ്പെട്ടി

ഷോക്കിനെ ഭയക്കേണ്ട; റമീസും ഫിദയും നിര്‍മ്മിച്ചു എല്‍ഇഡി ഇസ്തിരിപ്പെട്ടി

വടകര: വൈദ്യുതി ഉപയോഗം പാടെ കുറയ്ക്കുന്ന പുത്തന്‍ കണ്ടുപിടുത്തവുമായി കടമേരി ആര്‍എസി എച്ച്എസ്്എസിലെ മുഹമ്മദ് റമീസും ഫിദ ഫാത്തിമയും. അപകടം തീരെയില്ലാത്ത എല്‍ഇഡി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടിയാണ് ഇവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ജില്ലാശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിങ് മോഡല്‍ വിഭാഗത്തിലാണ് ഇവരുടെ വേറിട്ട കണ്ടുപിടിത്തം. എല്‍ഇഡി ബള്‍ബ് കത്തുമ്പോഴുണ്ടാകുന്ന ചൂട് ഉപയോഗിച്ചാണ് ഇസ്തിരിപ്പെട്ടിയുടെ പ്രവര്‍ത്തനം. ഒരു ബള്‍ബ് കത്തുമ്പോഴുണ്ടാകുന്ന 12 ശതമാനം ചൂട് ഉപയോഗിച്ചാണ് ഇസ്തിപ്പെട്ടി ചൂടാക്കുന്നത്. സാധാരണയില്‍ ഒരു ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോള്‍ 1000 വാള്‍ട്ട് വൈദ്യുതി ഉപയോഗിക്കും. […]

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി

ന്യുഡല്‍ഹി: മുന്‍ എന്‍.ഡി.എ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുടുക്കിയ തെഹല്‍ക സ്റ്റിംഗ് ഓപറേഷനില്‍ തെഹല്‍കയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടുവെന്ന് ജയ ജയ്റ്റ്‌ലി. ജയയുടെ ആത്മകഥയായ ‘ലൈഫ് എമങ് ദ സ്‌കോര്‍പിയണ്‍സ്: മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കും. പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്ന സ്റ്റിംഗ് ഓപറേഷന്‍ നടന്നത് 2001ലായിരുന്നു. എന്നാല്‍ തെഹല്‍കയ്ക്കു പിന്നിലുള്ള സാമ്ബത്തിക […]

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനയാണ് എഴുത്തച്ഛന്റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. പുരസ്‌ക്കാരത്തിന്റെ തുക ഒന്നരലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഈ വര്‍ഷം ഉയര്‍ത്തിയിരുന്നു.

മാലാഖ

മാലാഖ

ഫെയ്‌സ് ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ അവിചാരിതമായിട്ടാണൊരു പോസ്റ്റില്‍ ശ്രദ്ധിച്ചത്. ഒരു ഫെയ്‌സ് ബുക്ക് സുഹൃത്ത് പ്രിയ കൂട്ടുകാരി സൂര്യ എസ് നായര്‍ എന്ന കുട്ടി വിട്ടുപിരിഞ്ഞു പോയത് ഷെയര്‍ ചെയ്ത പോസ്റ്റായിരുന്നു. ഞാന്‍ സൂര്യയുടെ പേജിലേക്ക് നോക്കി. ആഗസ്റ്റ് ഇരുപത്തിയാറാം തീയതി വരെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോ മാറ്റിയിട്ടിട്ടുണ്ട്. ഫോട്ടോ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. നല്ല സുന്ദരിയായ പെണ്‍കുട്ടി. ആ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന കമന്റ് കണ്ടു. നീണ്ടു മെലിഞ്ഞ് വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി. അവള്‍ ഒരു നഴ്‌സായിരുന്നു. അവള്‍ […]

ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

ടി ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് പുരസ്‌കാരത്തിനു അര്‍ഹനായത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014 ലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി പ്രസിദ്ധീകരിച്ചത് എറെ ചര്‍ച്ച ചയ്യപ്പെട്ട ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവുമാണ് ഇദ്ദേഹം. ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടില്‍ ചിലവഴിച്ച രാമകൃഷ്ണന്‍ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്. തമിഴ് […]

1 2 3 4